ഒടുവിൽ സന്ധ്യയ്ക്കും പൊളി ഫിറോസിന്റെ കിടിലൻ പണി; മാസ് മറുപടിയുമായി ബിഗ് ബോസ് താരം

ആരാകും ബിഗ് ബോസിൽ കിരീടം ചൂടുക എന്ന കാത്തിരിപ്പിനിടയിൽ മത്സരാർഥികളെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വിജയി ആരാണെന്ന് പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്. കോവിഡ് മൂലം പാതിയിൽ ഷൂട്ടിങ് അവസാനിച്ച ഷോയിൽ അവശേഷിച്ച എട്ട് മത്സരാർഥികളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും വിജയിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആരാകും ബിഗ് ബോസിൽ കിരീടം ചൂടുക എന്ന കാത്തിരിപ്പിനിടയിൽ മത്സരാർഥികളെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

YU 1

ഇതിൽ എടുത്ത് പറയേണ്ടത് സജ്ന-ഫിറോസ് ദമ്പതികളെ കുറിച്ചാണ്. ബിഗ് ബോസ് മൂന്നാം പതിപ്പിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ രണ്ട് വ്യക്തികളാണിവർ. ഷോ ആരംഭിച്ച ശേഷം വൈൾഡ് കാർഡ് എൻട്രിയിലൂടെയാണ് ഒറ്റ മത്സരാർഥികളായി ഇരുവരും എത്തുന്നത്. തുടക്കം മുതൽ മറ്റ് മത്സരാർഥികളുമായി ഏറ്റുമുട്ടിയ ഇവർ പല തവണ ബിഗ് ബോസിൽ നിന്നും മോഹൻലാലിൽ നിന്നും താക്കീതും, ശിക്ഷകളും ഏറ്റുവാങ്ങിയിരുന്നു.

UI 2

ഒടുവിൽ പ്രേക്ഷകരുടെ തീരുമാനത്തിലൂടെ അല്ലാതെ തന്നെ ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിന് ഇരുവരെയും ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വിഭാഗം ആളുകൾക്ക് ഇപ്പോഴും ഏറെ പ്രിയങ്കരരാണ് ഇരുവരും. പുറത്തായതിന് ശേഷവും ഇൻസ്റ്റഗ്രാം പേജിലൂടെയും, അഭിമുഖങ്ങളിലൂടെയും തങ്ങളുടെ തന്നെ യുട്യൂബ് ചാനലിലൂടെയും സജീവമായി നിൽക്കുന്ന ഇവർ ഇപ്പോൾ ബിഗ് ബോസ് താരങ്ങൾക്ക് പ്രാങ്ക് കോളിലൂടെ പണി കൊടുത്തുകൊണ്ടിരിക്കുകയാണ്.

UI 3

ഏറ്റവും ഒടുവിലായി സന്ധ്യ മനോജിനെയും കറക്കിയിരിക്കുകയാണ് സജ്നയും ഫിറോസും. രഞ്ജിന ഹരിദാസ്, അരിസ്റ്റോ സുരേഷ്, സാബു മോന്‍, ആര്യ, ഋതു മന്ത്ര, മണിക്കുട്ടന്‍, കിടിലം ഫിറോസ്, സൂര്യ, പേര്‍ലി മാണി, നോബി മാര്‍ക്കോസ്, ഷിയാസ് തുടങ്ങിയ നിരവധി താരങ്ങളെയാണ് ഫിറോസും സജ്നയും ഇതുവരെയായി ഫോണിലൂടെ പ്രാങ്ക് ചെയ്തിരിക്കുന്നത്. സന്ധ്യയെ വിളിച്ചത് ഒരു നൃത്തശാലയുടെ ഉത്ഘാടനത്തിനെത്തണമെന്ന് പറഞ്ഞാണ്.

UI 4

രാജേന്ദ്രനെന്നാണ് തന്റെ പേരെന്നും രാജ്യത്തിന് അകത്തും പുറത്തുമായി 81 ഡാൻസ് സ്കൂളുകളുണ്ടെന്നും ഇത്തരത്തിൽ കേരളത്തിൽ രണ്ടാമതായി തുടങ്ങുന്ന സ്കൂളിന്റെ ഉദ്ഘാടകയായി എത്തണമെന്നുമാണ് ഫിറോസ് പറഞ്ഞത്. പ്രതിഫലം എത്രയാണെന്ന ചോദ്യത്തോട് കൃത്യമായ മറുപടി സന്ധ്യ നൽകിയില്ല. ടീമിനോട് ചോദിക്കണമെന്നാണ് അവർ പഞ്ഞത്. എന്നാൽ ഇതോടെ ഫിറോസ് തന്നെ മൂന്ന് ലക്ഷം രൂപയും യാത്രസൗകര്യവും ഏർപ്പാടാക്കമെന്ന് അറിയിച്ചു.

UI 5

ഇതും ആലോചിച്ച് പറയാമെന്നായിരുന്നു സന്ധ്യ പറഞ്ഞത്. ഇതോടെ കൂടുതൽ കോണ്ടന്റ് കിട്ടാതെ വന്ന ഫിറോസും സജ്നയും വിഷയം മാറ്റി. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർഥിയായിരുന്നു പൊളി ഫിറോസിന്റെ നമ്പർകൂടി വേണമെന്നും അദ്ദേഹത്തെയും വിളിക്കുന്നുണ്ടെന്നും പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞതോടെ പ്രശ്നമുണ്ടെന്നൊന്നും പറഞ്ഞ് കളയരുതെയെന്ന് പറഞ്ഞ് സ്വയം ഫിറോസ് വെളിപ്പെടുത്തുകയായിരുന്നു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    UI 6

    പറ്റിരാണെന്ന് മനസിലായെന്നും ആരാണിതെന്നുമാണ് ആലോചിച്ചതെന്നും സന്ധ്യ പറഞ്ഞു. ഒരു ഉത്ഘാടനത്തിന് മൂന്ന് ലക്ഷം രൂപയും യാത്രസൗകര്യവുമൊക്കെയെന്ന് പറഞ്ഞപ്പോഴെ ആദ്യ സംശയം തോന്നിയെന്ന് സന്ധ്യ. ഒരു പണിയുമില്ലാതെ ഈച്ചയെയും കൊതുകിനെയും ആട്ടികൊണ്ടിരിക്കുന്ന നമുക്ക് തന്നെ ഇങ്ങനത്തെ പണി തരണമെന്നായിരുന്നു സന്ധ്യയുടെ മാസ് ഡയലോഗ്. മറ്റ് വീട്ട് വിശേഷങ്ങളെല്ലാം പറഞ്ഞ ശേഷമാണ് കോൾ കട്ടാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+