Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടാസ്കിൽ റോബിൻ ലോകപരാജയം, ജയിക്കാനുളള ബുദ്ധിയില്ല, ജാസ്മിൻ സൈക്കോപാത്ത്', തുറന്നടിച്ച് സാബുമോൻ

വീക്കിലി ടാസ്കിന് ശേഷം ബിഗ് ബോസ് മലയാളം വീട് സംഭവ ബഹുലമാണ്. റിയാസിനെ കയ്യേറ്റം ചെയ്ത റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് അയച്ചിരിക്കുകയാണ്. റോബിൻ തിരിച്ച് വരുമോ ഇല്ലയോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

അതിനിടെ സോഷ്യൽ മീഡിയയിൽ റോബിന് വേണ്ടി ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. റിയാസിനും ജാസ്മിനും എതിരെ വൻ കലിപ്പിലാണ് റോബിൻ ആരാധകർ. ഈ പുതിയ സംഭവ വികാസങ്ങളിൽ മുൻ ബിഗ് ബോസ് വിജയി ആയ സാബുമോൻ അബ്ദുസമദിന്റെ പ്രതികരണം ചർച്ചയാവുകയാണ്.

1

സാബു മോന്റെ വാക്കുകൾ: '' റിയാസും ജാസ്മിനും ചേര്‍ന്ന് ഒരു കോക്കസ് രൂപപ്പെടുത്തി മനുഷ്യരെ ആക്രമിക്കുകയാണ്. ജാസ്മിന്‍ തന്റെ കാഴ്ചപ്പാടില്‍ ഒരു സൈക്കോപാത്താണ്. അവര്‍ക്ക് മാനസികമായ പ്രശ്‌നമുണ്ട്. ജാസ്മിന് ചികിത്സ വേണം. റൂം ഫ്രഷ്‌നര്‍ വിഷമാണോ എന്നാണ് ചോദിക്കുന്നത്. കൊലപാതക ശ്രമത്തിന് എഫ്‌ഐആര്‍ ഇടണ്ടേ. റോബിന്റെ അച്ഛനും അമ്മയും മകനെ അതിനുളളിലിട്ട് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് കേസ് ഫയല്‍ ചെയ്യണം.

2

റോബിന്‍ ചെയ്തത് ഗെയിമിന്റെ ഭാഗമാണ്. റോബിന്‍ അനുഭവിച്ചത് ഭയങ്കര ട്രോമ ആണ്. ജാസ്മിന്‍ പറഞ്ഞത് നീ ചത്തിട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യട്ടെ അപ്പോള്‍ നോക്കാം എന്നാണ്. എന്ത് മനുഷ്യജീവിയാണത്. റോബിന്‍ പുറത്തിറങ്ങി വന്നപ്പോള്‍ ലോക്കറ്റ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോഴാണ് തടുത്തത്. അപ്പോള്‍ എല്ലാവരും കൂടി പറയുന്നു ഫിസിക്കല്‍ അഭ്യൂസ് എന്ന്. അപ്പോള്‍ റോബിന്‍ പറയുന്നുണ്ട് തന്റെ ശരീരത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടാണ് എന്ന്.

3

റോബിന്‍ മാത്രം ഫിസിക്കല്‍ അബ്യൂസര്‍ ആകുന്നത് അതിന് മുന്‍പ് നടന്നതെല്ലാം മറന്ന് പോകുന്നതും എങ്ങനെയാണ്. വധശ്രമമാണ് നടന്നത്. വെളിയില്‍ ഇറങ്ങുമ്പോള്‍ ആക്രമിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. നീ ഇറങ്ങി വാ, ഞാന്‍ കൊന്ന് കാണിച്ച് തരാം എന്നാണ് ജാസ്മിന്‍ പുറത്ത് നിന്ന് പറഞ്ഞത്. റോബിന്റെ അച്ഛനും അമ്മയും ചെന്ന് കേസ് കൊടുക്കണം.

4

ഒരാളെ ബോധപൂര്‍വ്വം അടിക്കുന്നതാണ് ഫിസിക്കല്‍ അസോള്‍ട്ട്. റോബിന്റെ കയ്യില്‍ കടന്ന് പിടിച്ചപ്പോഴാണ് പ്രതിരോധിച്ചത്. കയ്യിലുളള ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈ വീശത്. ജാസ്മിനെ പോലുളള കൊടും സൈക്കോ പാത്തുകളാണ് അവിടെ ഉളളത്. ദില്‍ഷ അല്ലാതെ അവിടെ ഉളള ഒരൊറ്റ മനുഷ്യന്‍ പോലും ചോദിച്ചില്ല. ഒരു അനീതി നടക്കുമ്പോള്‍ അത് ചോദിക്കണം. അവന്‍ പുറത്ത് പോകുന്നെങ്കില്‍ പോകട്ടെ എന്നൊക്കെ പറയുന്നത് പരമ പുശ്ചത്തോടെ തള്ളിക്കളയണം.

5

ബ്ലെസ്ലി ഒരു മിടുക്കന്‍ ചെറുക്കനാണ്. ആ വീടിനകത്ത് എല്ലാവരും റോബിനെ അല്ല നോക്കേണ്ടത്. ബ്ലെസ്ലിയെ ആണ്. ബ്ലെസ്ലി ആയില്യം നക്ഷത്രക്കാരനാണ്. വെച്ചിരുന്ന് അടിക്കും. കമലഹാസനെ പോലൊരു ഉലകനായകന്‍ വന്ന എപിസോഡില്‍ അദ്ദേഹത്തിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ഒരു ഡാന്‍സ് കളിക്കാന്‍ പറയുമ്പോള്‍ യാതൊരു മര്യാദയും ഇല്ലാതെ ജാസ്മിന്‍ മാറി ഇരിക്കുകയാണ്. എന്നിട്ട് പറയുന്നു എനിക്ക് താല്‍പര്യമില്ലെന്ന്.

6

മോഹന്‍ലാല്‍ പറഞ്ഞിട്ടും കമല്‍ഹാസന്‍ പറഞ്ഞിട്ടും ഞാന്‍ ഡാന്‍സ് കളിച്ചില്ല എന്നൊക്കെ ഷോ ഓഫ് കാണിക്കാം. അതിന് മാത്രം സൈക്കോ പാത്ത് ആയിട്ടുളള ജീവിയാണ്. റോബിന്‍ പാനിക് ആയി പുറത്തിറങ്ങിയ ശേഷം ചോദിക്കുകയാണ് ഓക്‌സിജന്‍ തരട്ടേ എന്ന്. ഒരു മനുഷ്യജീവിയായി പോലും കണക്കാക്കാനാകില്ല. ഫിസിക്കല്‍ ടാസ്‌കില്‍ റോബിന്‍ ലോകപരാജയമാണ്. ഏറ്റവും വീക്ക് ആയിട്ടുളള സൂരജ് പോലും ജയിക്കും. റോബിന് ടാസ്‌ക് ജയിക്കാനുളള ബുദ്ധിയില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+