' ഞാൻ ആരും പറഞ്ഞത് കേട്ട് അഭിനയിച്ചിട്ടില്ല, മണ്ടന്മാർ സ്വന്തം ഇമേജ് രക്ഷിക്കാൻ നോക്കുന്നു'; ബ്ലെസ്ലി
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ മുൻ സീസണുകളിലെ മത്സരാർത്ഥികളായ റോബിനും രജിത്തും എത്തിയപ്പോൾ സീസൺ 5 ന്റെ ഗതി തന്നെ മാറുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. മറ്റ് സീസണുകൾ പോലെ ആവേശനിറഞ്ഞതായിരുന്നില്ല സീസൺ 5. 50 ദിവസം പിന്നിട്ടും ഒരു ഓളമുണ്ടാക്കാൻ സീസൺ 5 ന് സാധിച്ചിട്ടില്ല.
ഫാൻ ഗ്രൂപ്പുകളോ ഫാൻ ഫൈറ്റുകളോ ഒന്നും തന്നെ സജീവമല്ല. വൈൽഡ് കാർഡ് എൻട്രികളെ കൊണ്ടുവന്നുവെങ്കിലും അത് ഫലിച്ചില്ല, വന്ന രണ്ടുപേരും പുറത്താവുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണ് റോബിനേയും രജിത് കുമാറിനെയും കൊണ്ടുവരുന്നത്.

ബിഗ്‌ബോസ് ഹോട്ടൽ എന്ന ഒരു ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് ഇവർ ബിഗ്‌ബോസ് വീടിനകത്ത് എത്തിയത്. അതിഥികളാണ് ഇവർ എത്തിയത്. ബിഗ്‌ബോസിനകത്തെ ഗ്രൂപ്പുകൾ പൊളിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. രജിത് വീട്ടിലെ എല്ലാവരേയും ഉപദേശിക്കവും ഗ്രൂപ്പ് പൊളിക്കാനുള്ള ശ്രമങ്ങളും ഒക്കെയായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ റോബിൻ വളരെ ശാന്തനായാണ് കാണപ്പെട്ടത്. സാധരാണ പൊട്ടിത്തെറിക്കുന്ന റോബിൻ മത്സരാർത്ഥികളോട് സൗഹാർദത്തോട് പെരുമാറുകയും വലിയ പ്രശ്‌നങ്ങളൊന്നും ആക്കാതെ മുന്നോട്ട് പോവികയായിരുന്നു.
എന്നാൽ ജുനൈസ്- അഖിൽ പ്രശ്‌നം വന്നപ്പോൾ റോബിൻ പൊട്ടിത്തെറിക്കുകയായിരുന്നു, എന്നാൽ ഇതിന് പിന്നാലെ റോബിനെ ഷോയിൽ നിന്ന് പുറത്തി. പുറത്തെത്തിയ റോബിൻ ബിഗ്‌ബോസിനെതിരെ രൂക്ഷമയാ ആരോപണങ്ങളാണ് ഉന്നയിച്ചത്. ബിഗ്‌ബോസ് സ്‌ക്രിപ്റ്റഡ് ആണെന്നുൾപ്പെടെ റോബിൻ പറഞ്ഞിരുന്നു. ഇപ്പോൾ റോബിന് മറുപടി നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് ബ്ലെസ്ലി. റോബിന്റെ പേര് പറയാതെയാണ് മറുപപടി.
'' സത്യസന്ധമായി പറഞ്ഞാൽ ഞാൻ ബിഗ് ബോസ് വീട്ടിൽ കയറിയത് മുതൽ 98-ാമത്തെ ദിവസം വരെ ഞാൻ വേറെ ഒരു മനുഷ്യരേയും കണ്ടിട്ടില്ല. മോഹൻലാലിനേയും സഹമത്സരാർത്ഥികളേയും അല്ലാതെ. ടാസ്‌കുകളുൽ അല്ലാതെ എഴുതാൻ പോലും അനുവാദമില്ല. ഞാൻ കണ്ട ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിർദ്ദേശമോ കിട്ടിയിട്ടില്ല'' എന്നാണ് ബ്ലെസ്ലി പറയുന്നത്.
ആളുകളെ എന്റർടെയ്ൻ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാർ സ്വന്തം ഇമേജ് രക്ഷിക്കാൻ നോക്കുക ആണെന്നും, ബ്ലെസ്ലി പറയുന്നുയ. പക്ഷേ റോബിന്റേ പേര് ബ്ലെസ്ലി പറഞ്ഞിട്ടില്ല.താൻ ആരും പറഞ്ഞത് കേട്ട് ഒരു സെക്കന്റ് പോലും അഭിനയിച്ചിട്ട എന്നും നിങ്ങളെ ഫൂൾ ആക്കാൻ കൂട്ടുനിന്നിട്ടില്ല, ബ്ലെസ്ലി പറഞ്ഞു
അതേസമയം ബിഗ്‌ബോസ് ഉഡായിപ്പ് പരിപാടി ആണെന്നാണ് പുറത്തായ ശേഷം റോബിൻ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും ബിഗ് ബോസിന്റെ റേറ്റിംഗ് കുറവാണെന്നും ആൾക്കാർ കാണുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും റോബിൻ പറയുന്നു. നിങ്ങളൊന്നു വരണം ഗസ്റ്റായിട്ട് എന്നുപറഞ്ഞാണ് വിളിച്ചതെന്നും വീണ്ടും വിളിച്ച് ചോദിച്ചപ്പോൾ ഗതികെട്ടാണ് സമ്മതിച്ചതെന്നും റോബിൻ പറയുന്നു. സാഗറിനെയും അഖിൽ മാരാരിനെയും ടാർഗറ്റ് ചെയ്യാൻ പറഞ്ഞതായും റോബിൻ പറഞ്ഞു.












Click it and Unblock the Notifications