Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയുടെ കാര്യം പറയുമ്പോൾ ബ്ലെസ്ലിയെ പിടിച്ച് ബാലൻസ് ചെയ്യേണ്ട കാര്യം എനിക്കില്ല'; മറുപടിയുമായി സായ്

Bigg Boss neww

ബിഗ്‌ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ ഇപ്പോഴും ബിഗ്‌ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളെക്കുറിച്ച് തന്നെയാണ് ചര്‍ച്ച. സോഷ്യല്‍മീഡിയ നിറയെ മുന്‍ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഒരറ്റത്ത് നിന്ന് തുടങ്ങിയ വഴക്കും തര്‍ക്കവും പടര്‍ന്നുപോവുകയാണ്.

ബിഗ് ബോസിനകത്ത് ഉണ്ടാകുമ്പോള്‍ പല പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നെങ്കിലും ഷോയ്ക്ക് പുറത്തുവന്നതിന് ശേഷം വിവാദങ്ങളില്‍ നിന്ന് വിട്ടുനിന്ന ആളായിരുന്നു ബ്ലെസ്ലി. പക്ഷേ ഇപ്പോള്‍ ബ്ലെസ്ലിയും വിവാദങ്ങളിലേക്ക് വന്നിരിക്കുകയാണ്. സീക്രട്ട് ഏജന്റുമായാണ് ബ്ലെസ്ലിയുടെ പ്രശ്‌നം. ഇന്‍സ്റ്റഗ്രാമില്‍ ബ്ലെസ്ലി ഇട്ട പോസ്റ്റിന് പിന്നാലെ ബ്ലെസ്ലിക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് സായ് കൃഷ്ണ.

ഇപ്പോഴും എന്നെ ഞരമ്പന്‍ എന്നുവിളിക്കുന്ന ആളുകളോട് ...

ഇപ്പോഴും എന്നെ ഞരമ്പന്‍ എന്നുവിളിക്കുന്ന ആളുകളോട് ...

ഇപ്പോഴും എന്നെ ഞരമ്പന്‍ എന്നുവിളിക്കുന്ന ആളുകളോട് ഞാന്‍ എന്റെ സഹമത്സരാര്‍ത്ഥിയെ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ചെയ്യാത്ത കാര്യങ്ങളാണ് ആളുകള്‍ ആരകോപിക്കുന്നത്. ആ വീഡിയോ ഫേക്ക് ആണ്. എന്നെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ദില്‍ഷയേയും ജാസ്മിനേയും ഡിസേര്‍വിംഗ് ആക്കാന്‍ വെള്ള പൂശുന്നതിന് വേണ്ടി എന്നെ കരിവാരി തേക്കരുത് ഡിയര്‍ യൂട്യൂബേഴ്‌സ് എന്നാണ് ബ്ലെസ്ലി സ്റ്റോറി ഇട്ടത്. ഈ സ്‌റ്റോറിയില്‍ സീക്രട്ട് ഏജന്റിനേയും, അശ്വന്ത് കോക്കിനേയു, സമ്മര്‍ മീഡിയയേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സായ് ബ്ലെസ്ലിക്ക് മറുപടിയായി എത്തിയത്.

സീക്രട്ട് ഏജന്റിന്റെ മറുപടി..

സീക്രട്ട് ഏജന്റിന്റെ മറുപടി..

'ഞാന്‍ കുറച്ച് സീരിയസ് കണ്ടന്റൊക്കെ ചെയ്ത് സെറ്റായി അങ്ങ് പോകാമെന്നു വിചാരിക്കുമ്പോള്‍ സമ്മതിക്കില്ല. അതിന്റെ ഇടയ്ക്ക് ഓരോ സാധനങ്ങള്‍ വരും. എന്റെ ഇന്‍ബോക്‌സില്‍ തുരാതുരാ ടാഗിംഗ്, മെന്‍ഷന്‍. ഇപ്പോള്‍ സംഗതി എന്താന്ന് വെച്ചാല്‍ ബ്ലെസ്ലി.. ബെച്ചിക്കാ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു സ്റ്റോറിയില്‍ എന്നെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അശ്വന്ത് കോക്കിനെയും സമ്മര്‍മീഡിയേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട് എന്ന് സായ് കൃഷണ പറയുന്നു.

അത് ആരാണെങ്കിലും പറയും...

അത് ആരാണെങ്കിലും പറയും...


ഞങ്ങള്‍ എവിടെയാണ് കരിവാരിത്തേച്ചത്. ബ്ലെസ്ലിയോടാണു ചോദിക്കുന്നത്. എന്റെ കേസ് ഞാന്‍ ആ പെര്‍ട്ടിക്കുലര്‍ ഗൂഗിള്‍ പേ, മറ്റേ ക്യൂആര്‍ കോഡ് കൊടുത്തിട്ട് സ്‌റ്റോറി ഇട്ട് അതില്‍ നിന്ന് ചാരിറ്റി, പൈസ, സാധാനം അതിന് മാത്രമാണ് ബ്ലെസ്ലിയെന്ന് പറഞ്ഞ വ്യക്തി ചെയ്ത കാര്യങ്ങളോട് വിമര്‍ശനം ഉണ്ടെന്ന് പറഞ്ഞത്. വിമര്‍ശനം ഉള്ള കാര്യങ്ങളോട് വിമര്‍ശനം ഉണ്ട് എന്ന് തന്നെ പറയും. അത് ആരാണെങ്കിലും പറയും. ദില്‍ഷയേയും ജാസ്മിനേയും വെള്ളപൂശാന്‍ എന്ന പറഞ്ഞാല്‍ നല്ലത് തോന്നിയാല്‍ നല്ലത് പറയും നെഗറ്റീവ് ആണെങ്കില്‍ അത് പറയും. വെള്ളപൂശാന്‍ ആണെന്ന് സ്വയം തോന്നിയാല്‍ അളിയാ അത് എന്റെ പ്രശ്‌നമല്ല നിന്റെ പ്രശ്‌നമാണ്.

അതിനു മാത്രം ബ്ലെസ്ലി ഒന്നുമില്ല..

അതിനു മാത്രം ബ്ലെസ്ലി ഒന്നുമില്ല..

റോബിന്‍ ബ്ലെസ്ലി ചെയ്ത വീഡിയോയ്ക്ക് പിന്നാലെ താൻ ചെയ്ത വീഡിയോ സായ് പങ്കുവെച്ചു, താന്‍ അതില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ വീഡിയോ വഴി ബ്ലെസ്ലി എന്ന വ്യക്തിയെ വേറൊരാളായിറ്റ് മാനിപ്പുലേറ്റ് ചെയ്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കാനുള്ള വീഡിയോ ആയിട്ടാണ് തോന്നിയത് എന്നുള്ള ഞാന്‍ പറഞ്ഞിട്ടുണ്ട്. സായ് പറഞ്ഞു. ഞാന്‍ എവിടേയും വെള്ളപൂശാന്‍ വേറെ ഒരാള കെരിവാരിത്തേച്ചിട്ടില്ല. ദില്‍ഷയുടെ കാര്യം പറയുമ്പോള്‍ ബ്ലെസ്ലി പിടിച്ച് ബാലന്‍സ് ചെയ്യേണ്ട കാര്യമില്ല. അതിനു മാത്രം ബ്ലെസ്ലി ഒന്നുമില്ല, സായ് പറഞ്ഞു.

Beauty Tips: ചർമ്മത്തിന് ആരോ​ഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+