ബിഗ് ബോസിൽ 12 പേർ ബ്ലെസ്ലിയെ നോമിനേറ്റ് ചെയ്തു, കാരണം? കലിപ്പിൽ ബ്ലെസ്ലി ആരാധകർ
ആപ്പിൾ എപിസോഡിന് ശേഷം ബിഗ് ബോസ് മലയാളം സീസൺ നാലിൽ ബ്ലെസ്ലിക്ക് ആരാധകരേറിയിരിക്കുകയാണ്. ബ്ലെസ്ലിയെ കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്തതിൽ ബ്ലെസ്ലി ആരാധകർ കലിപ്പിലാണ്. ഒരു കാരണവും ഇല്ലാതെയാണ് ബ്ലെസ്ലിയെ നോമിനേറ്റ് ചെയ്തത് എന്നാണ് ആരാധകരുടെ വാദം. ഗ്രൂപ്പിസം കളിച്ച് ബ്ലെസ്ലിയെ ടാർജറ്റ് ചെയ്യുകയാണെന്ന് ഫാൻസ് ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പ് വായിക്കാം: ''12 പേര് ബ്ലസ്‌ലിയെ നോമിനേറ്റ് ചെയ്യുന്നു. കാരണം?? 1) ടാസ്ക്കിൽ ബസർ അടിച്ചു കഴിഞ്ഞപ്പോൾ നീ ആപ്പിൾ തിന്നു അത് നിയമലംഘനം ആണ്.. (ബിഗ് ബോസ്സ് പോലും അത് നിയമലംഘനം ആണെന്ന് പറഞ്ഞിട്ടില്ല പക്ഷെ അവിടെയുള്ള 12 പേർക്ക് ഇപ്പോഴും അതൊരു നിയമലംഘനം ആണ്). പക്ഷെ അതിന് മുൻപേ ബ്ലസ്‌ലി റൂൾ ബുക്ക് വായിച്ചു നോക്കുന്നുണ്ട്..ദിൽഷ വെയിറ്റ് കുറക്കേണ്ടവർക്ക് വേണ്ടി ഡാൻസ് ചെയ്യുന്ന സമയത്ത് ബ്ലസ്‌ലി റൂൾ ബുക്ക് വായിക്കുന്നു അതിന് ശേഷം ആണ് ബസർ അടിക്കുന്നത് ഇടവേളയിൽ അവൻ ആപ്പിൾ കഴിക്കുന്നതും....

2)ഡൈസിയുടെ വസ്ത്രങ്ങൾ എല്ലാരേം വിളിച്ചു കാണിച്ചു.. അതുകൊണ്ട് നോമിനേറ്റ് ചെയ്യുന്നു... പക്ഷെ ഇതേപോലെ പുരുഷന്മാരുടെ മൂത്രത്തുള്ളികൾ എല്ലാരേയും വിളിച്ചു കാണിക്കുകയും അതാരുടേതാണ് എന്ന് പലവട്ടം ചോദിക്കുകയും ചെയ്ത ഡൈസിക്കെതിരെ ഒരു കുറ്റവും ആർക്കും തോന്നിയില്ല.. അടിവസ്ത്രങ്ങളും പാഡും തറയിൽ വലിച്ചെറിഞ്ഞു പോകുന്നു എന്ന് റോൺസണും നവീനും ഡൈസിയെ കുറിച്ച് മാറിയിരുന്നു പറഞ്ഞു. പക്ഷെ നേരിട്ട് അത് പറയാനുള്ള ധൈര്യം അവർക്കില്ല..പകരം അത് നേരിട്ട് പറഞ്ഞ ബ്ലസ്‌ലി ആണ് റോൺസണ് തെറ്റായി തോന്നിയത്...

ഡൈസി പറഞ്ഞല്ലോ എന്റെ വസ്ത്രങ്ങൾ കാണിക്കുമ്പോൾ നിന്റെ അമ്മയ്യുടെയും പെങ്ങളുടെയും ആണെങ്കിൽ നീ അത് ചെയ്യുമായിരുന്നോ എന്ന് ഓർക്കണമായിരുന്നു എന്ന്.. അപ്പോൾ ആണുങ്ങളുടെ യൂറിൻ എല്ലാവരെയും വിളിച്ചു കാണിക്കുമ്പോൾ എന്റെ അച്ഛനും ചേട്ടനും ആയിരുന്നെങ്കിൽ ഞാനിത് ചെയ്യുമായിരുന്നോ എന്ന് ഡൈസി എന്തുകൊണ്ട് ആലോചിച്ചില്ല??എടാ എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത ഒരു പ്രശ്നവും എടി എന്ന് വിളിക്കുമ്പോൾ തോന്നേണ്ട കാര്യമില്ല..
Recommended Video

ഇതുപോലുള്ള കാരണങ്ങൾ പറഞ്ഞു ബ്ലസ്‌ലിയെ ജയിൽ നോമിനേഷനിലേക്ക് പറഞ്ഞയച്ചവർ മനഃപൂർവം മറന്നു കളഞ്ഞ ചിലതുണ്ട്.. വെയിറ്റ് കൂട്ടേണ്ട ടാസ്ക്കിൽ ഏറ്റവും കൂടുതൽ വെയിറ്റ് കൂട്ടിയത് ബ്ലസ്‌ലിയാണ്.. ബിഗ്‌ബോസ് നിയമങ്ങളിലെ ലൂപ് ഹോൾഡ് കണ്ടുപിടിച്ചു കളിച്ചത് ബ്ലസ്‌ലിയാണ്.. പക്ഷെ ഭാരം കുറയ്ക്കേണ്ടിടത്ത് കൂട്ടിയവരെയോ ടാസ്ക്കിൽ റൂൾ തെറ്റിച്ചവരെയോ ആരും നോമിനേറ്റ് ചെയ്തില്ല.. പകരം ബ്ലസ്‌ലിയെ മാത്രം ടാർഗറ്റ് ചെയ്തു. എന്നിട്ട് ഗ്രൂപ്പിസം ഇല്ല പോലും.. പക്ഷെ അവനോടൊപ്പം പ്രേക്ഷകർ ഉണ്ടെന്ന് അവർ മറക്കുന്നു..''












Click it and Unblock the Notifications