'മതിയെടാ കുട്ടാ...'; സാഗറിനോട് കൂടുതൽ അടുത്ത് സെറീന.. ഇത് കുറച്ച് ഓവറല്ലേ എന്ന് പ്രേക്ഷകർ
ബിഗ്‌ബോസ് മലയാളം സീസൺ 5 ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും വലിയ ഓളമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. സാധാരണ ഈ സമയം കൊണ്ട് വലിയ ആവേശം ഉണ്ടാകേണ്ടതാണ്. പുറത്ത് ഫാൻ ഫൈറ്റ് വരെ ഉണ്ടാകേണ്ടതും ആണ്. എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു മത്സരാർത്ഥിയും അത്രത്തോളം മുന്നിട്ട് നിൽക്കുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അഖിലിനാണ് കുറച്ചെങ്കിലും ഫാൻസ് ഉള്ളത്. എന്നാൽ ആദ്യത്തെ ആവേശം അഖിലിന് ഉണ്ടോ എന്ന് സംശയമാണ്...കണ്ടന്റ് ഉണ്ടാവുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു.
എല്ലാ സീസണിലും പ്രയോഗിക്കുന്ന ഒന്നാണ് ലവ് സ്ട്രാറ്റർജി, ഈ സീസണിലും അത് ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ദേവു- വിഷ്ണു പ്രണയമാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്, എന്നാൽ അവസാനം ഇവർ തമ്മിൽ വഴക്കിലേക്ക് എത്തുകയായിരുന്നു. എന്നാൽ അതിനിടയിലാണ് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രണയത്തിന്റെ സാധ്യത വരുന്നത്. സാഗർ- സെറീന പ്രണയം ഉണ്ടാവുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ നോക്കുന്നത്. പെരുമാറ്റത്തിൽ നിന്നും ഇവർ തമ്മിൽ പ്രണയം ഉണ്ടെന്നുതന്നെയാണ് പ്രേക്ഷകർ വിചാരിക്കുന്നത്. എന്നാൽ ഇവർ തുറന്നുപറഞ്ഞിട്ടില്ല.

സെറീന-റെനീഷ-അഞ്ചൂസ് ഫ്രണ്ട്ഷിപ്പിലൂടെയായിരുന്നു ഇവർ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സെറീന അധികവും സാഗറിനൊപ്പമാണ്. എവിടെയങ്കിലും മാറിയിരുന്നു ഇവർ സംസാരിക്കുന്നുണ്ടാകും. ഇന്ന് ലൈവിൽ ഇവർ രണ്ടുപേരും മാറിയിരുന്നത് സംസാരക്കുന്നത് കാണാമായിരുന്നു. സാഗറിന്റെ മുടി സെറീന മസാജ് ചെയ്തുകൊടുക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ മതിട കുട്ടാ എന്ന് സാഗർ പറയുന്നു. എന്നാൽ ഒരു ഭാഗം കൂടിയുണ്ട് അത് കൂടി കഴിഞ്ഞ് തന്റെ പാട്ടിന് പോകാമെന്നാണ് സെറി പറയുന്നത്. എന്നാൽ തന്റെ ഡ്രസ് തേച്ചുതരുമോ എന്ന് സാഗർ ചോദക്കുക്കുന്നുണ്ട്..താരമെന്നാണ് സെറീന പറയുന്നത്.
സാഗറിന്റെ കാര്യങ്ങളിൽ സെറീന ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇവർക്ക് തമ്മിൽ പറയാൻ എന്തൊക്കയോ ഉണ്ടെന്ന സൂചന സാഗറും നൽകുന്നുണ്ട്. എന്നാൽ പ്രണയമാണെന്ന് പറയുന്നില്ല. എന്നാൽ ഇതൊക്കെ കണ്ടന്റ് ഉണ്ടാക്കാൻ ചെയ്യുന്നതാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവരുടെ പ്രണയം പ്രേക്ഷകർ സ്വീകരിക്കാൻ അത്ര സാധ്യതയും കാണുന്നില്ല. മറിച്ച് ഇവരുടെ ഫ്രണ്ട്ഷിപ്പായിരിക്കും സ്വീകരിക്കുന്നത്. എന്തായാലും ഇവരുടെ പ്രണയം ബിഗ്ബോസിന് പുറത്തേക്ക് പോകാൻ സാധ്യതയില്ലെന്നും പ്രേക്ഷകർ പറയുന്നു. താൽക്കാലികമായിട്ടുള്ളതായിരിക്കുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം, ബിഗ്ബോസിൽ പുതിയ ക്യാപറ്റനെ ലഭിച്ചിരിക്കുകയാണ്. ഇത്തവണ ഷിജുവാണ് ക്യാപ്റ്റൻ. അനു, വിഷ്ണു എന്നിവരായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്ന മറ്റുള്ള ആളുകൾ. ഒൻപത് വോട്ടുകളോടെ വിഷ്ണു, ഏഴ് വോട്ടുകളോടെ അനു ജോസഫ്, ആറ് വോട്ടുകളോടെ ഷിജു എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ തിരഞ്ഞെടുത്തത്. അതിന് പിന്നാലെ നടന്ന ഗെയിമിൽ ഷിജു ജയിക്കുകയായിരുന്ന. എന്നാൽ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ പറ്റാത്തതിലുള്ള അമർഷം ജുനൈസും സാഗറും പരസ്പരം സംസാരിക്കുന്നും ഉണ്ട്.












Click it and Unblock the Notifications