Get Updates
Get notified of breaking news, exclusive insights, and must-see stories!

കൺഫഷൻ റൂമിൽ നടന്നത് എന്ത്? മിഥുൻ അകത്തേക്കോ പുറത്തേക്കോ? ഒടുവിൽ തീരുമാനം..

അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌ക്കിൽ മിഥുൻ പറഞ്ഞ പ്രണയകഥ കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ മിഥുൻ പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം കളവാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ച നടന്നിരുന്നു. വുഷു ചാമ്പ്യൻ ആണെന്ന് പറഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ കളവാണെന്നാണ് സോഷ്യൽമീഡിയയിൽ ഒരു വിഭാഗം പറയുന്നത്.

ഈ വാദം സോഷ്യൽമീഡിയയിൽ സജീവമായതോടെ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ബി​ഗ്ബോസ് തന്നെ മിഥുനെ വിളിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുനെ ബി​ഗ്ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചതിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ
എന്താണ് മിഥുനോട് ബി​ഗ്ബോസ് ചോദിച്ചതെന്നും അതിന് മിഥുൻ നൽകിയ മറുപടി എന്താണെന്നും ലൈവ് സ്ട്രീമിൽ കാണിക്കുന്നുണ്ട്.

midhun

മിഥുനെ ബി​ഗ്ബോസ് പുറത്താക്കി എന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആവേശത്തിലാണ് ആളുകൾ. കൺഫഷൻ റൂമിലേക്ക് വന്ന മിഥുനോട് എന്തുകൊണ്ടാണ് മിഥുനെ ബി​ഗ്ബോസിലേക്ക് തിരഞ്ഞെടുത്തു എന്നതിന്റെ കാരണമാണ് ബി​ഗ്ബോസ് ആദ്യം പറയുന്നത്.

വ്യക്തിത്വവും ആകാരഭംഗിയും സ്വഭാവ സവിശേഷതയെല്ലാം അടിസ്ഥാനമാക്കിയാണ് മിഥുനെ തിരഞ്ഞെടുത്തതെന്നും, നിങ്ങൾ പറഞ്ഞ ജീവിത കഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ആയതുകൊണ്ടാണ് മിഥുനെ ഇപ്പോൾ വിളിപ്പിച്ചതെന്നും ബി​ഗ്ബോസ് പറയുന്നു.

വുഷു എന്ന കായികവിനോദം നിങ്ങൾ എപ്പോൾ മുതലാണ് ആരംഭിച്ചത് എന്ന് ബിഗ് ബോസ് ചോദിക്കുണ്ട്. താൻ സ്‍കൂൾ കാലം തൊട്ടാണ് അത് ആരംഭിച്ചത് എന്നായിരുന്നു മറുപടി. പിന്നീട് ക്ലബിനെക്കുറിച്ചും ചോദിക്കുന്നുണ്ട്.

കേരളത്തിൽ നിന്നാണ് ആരംഭിച്ചത് എന്നാണ് മിഥുൻ പറയുന്നത്. വുഷുസാന്റയിലാണ് താൻ കളിച്ചുകൊണ്ടിരിക്കുന്നതെന്നും മിഥുൻ പറയുന്നു. കാര്യങ്ങളൊക്കെ ചോദിച്ച ശേഷം പ്രേക്ഷകർക്ക് കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദിച്ചതെന്നും മിഥുനോട് പോകാനും ബിഗ്‌ബോസ് പറയുന്നു.

ഇതോടെ വുഷുവിനെക്കുറിച്ച് മിഥുൻ പറഞ്ഞ കാര്യങ്ങൾ കളവല്ലെന്ന് തന്നെയാണ് ബോധ്യമായിരിക്കുന്നത്. എന്നാൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കിൽ പ്രണയത്തെക്കുറിച്ച് പറഞ്ഞത് കളവാണെന്ന് മിഥുനോട് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. ആർമി റാങ്കിലുള്ള പെൺകുട്ടി തന്നോട് പ്രണയം പറഞ്ഞതു താൻ നിരസ്സിച്ചതുമൊക്കെയാണ് മിഥുൻ പറഞ്ഞത്.

പിന്നീട് താൻ അവളോട് പ്രണയം പറയാൻ പോയപ്പോൾ അവൾ നെറ്റിയിൽ വെടി കൊണ്ട് മരിച്ച വിവരമാണ് താൻ അറിഞ്ഞതെന്നാണ് മിഥുൻ പറയുന്നത്. എന്നാൽ ശനിയാഴ്ച മിഥുനോട് ഇക്കാര്യം മോഹൻലാൽ ചോദിക്കുന്നുണ്ട്. അനിയന്റെ കഥ കറക്റ്റ് ആണോ എന്നാണ് മോഹൻലാൽ ചോദിച്ചത്.

എന്നാൽ സത്യമാണെന്നാണ് മിഥുൻ പറഞ്ഞത്. എന്നാൽ ഇന്നുവരെ ഇന്ത്യൻ ആർമിയിൽ പാരോകമാന്റോയിൽ ഒരു ലേഡി പോയിട്ടില്ലെന്ന് മിഥുനോട് മോഹൻലാൽ വ്യക്തമാക്കി.നിങ്ങൾ പറയുന്നത് വളരെ തെറ്റാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് നിങ്ങൾ അവരുടെ താമസിക്കുന്ന സ്ഥലത്ത് ചെന്നുവെന്നൊക്കെയാണ് പറയുന്നത്. അതിന്റെ അകത്തൊന്നും പോകാൻ പറ്റില്ല. എത്രയോ സെക്യൂരിറ്റി കഴിഞ്ഞേ പോകാൻ പറ്റൂ എന്നും മിഥുനോട് മോഹൻലാൽ പറഞ്ഞു.

മിഥുൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തുടർന്ന് മോഹൻലാൽ സംസാരിക്കുന്നതിനിടെ മിഥുന് അസ്വസ്ഥത തോന്നുകയും ബോധം പോകുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് മോഹൻലാൽ ബാക്കി കാര്യങ്ങൾ സംസാരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+