Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മാസായി അഖിൽ; ഇത്തവണ കലിപ്പനായില്ല... ഈ മനസ്സ് കാണാതെ പോകില്ലെന്ന് പ്രേക്ഷകർ

ബിഗ്‌ബോഗ് മലയാളം സീസൺ 5 മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ സീസണുകളിൽ ഉണ്ടായതുപോലെ ഒരു പ്രത്യേക വ്യക്തിയിലേക്ക് ഷോ ഇതുവരെ കേന്ദ്രീകരിച്ചിട്ടില്ല. സീസൺ 4 റോബിൻ മയമായിരുന്നു... അത്രമാത്രം സ്വാധീനം ചെലുത്താൻ റോബിന് സാധിച്ചിരുന്നു. ഇത്തവണ അത്തരത്തിൽ ഒരു മത്സരാർത്ഥി ഇല്ലെന്ന പരാതി പ്രേക്ഷകർക്കിടയിൽ ഉണ്ട്.

എന്നാൽ റോബിൻ ഉണ്ടാക്കിയ ഓളം ഉണ്ടാക്കാൻ പ്രാപ്തിയുള്ള മത്സരാർത്ഥിയാണ് അഖിൽ മാരാർ എന്നാണ് പ്രേക്ഷകർ വിലയിരുക്കുന്നത്. കലിപ്പനായ അഖിലിന് മോഹൻലാലിന്റെ വഴക്ക് കിട്ടിയിട്ടുമുണ്ട്. അതുപോലെ ഇടയ്ക്ക് ഒറ്റപ്പെടലിന്റെ സങ്കടത്തിൽ അഖിൽ കരയുകയും ചെയ്തിരുന്നു. കലിപ്പനായ ഉള്ളിൽ സ്‌നേഹം ഉള്ള മനുഷ്യൻ തന്നെയാണ് അഖിൽ എന്നാണ് ആരാധകർ പറയുന്നത്. അത് ഒന്നുകൂടി ഊട്ടിഉറപ്പുക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ.

AKhil bigg boss Malayalam

ഈ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതോടെ അഖിലിനുള്ള ഫാൻസിന്റെ എണ്ണം വർധിച്ചു. വീക്കിലി ടാസ്‌ക് അവസാനിച്ചതോടെയാണ് അഖിലിന് ഫാൻബേസ് കൂടിയത് മാണിക്യക്കല്ല് മോഷ്ടിടക്കുക എന്ന ടാസ്‌കിൽ അഖിലും സംഘവുമാണ് വിജയിച്ചത്. വിഷ്ണു, ഷിജു, മിഥുൻ, ലച്ചു, മനീഷ എന്നിവരാണ് അഖിലിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. പഴുതില്ലാത്ത മികച്ച പ്രകടനത്തിലൂടെ തന്നെയാണ് ടാസ്‌കിൽ അഖിലിന്റെ സംഘം വിജയിച്ചത്. ടാസ്‌ക് വിജയിച്ചതിന് പിന്നാലെ എല്ലാവരും ആ കല്ല് മനീഷയ്ക്ക് നൽകി. അതിന് ശേഷം അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ എല്ലാവരും സ്വാർത്ഥ താല്പര്യം പറഞ്ഞ് ഓടിയ സമയത്ത് മനീഷ ചേച്ചി ഒറ്റയ്ക്ക് നിന്നാണ് ഫുഡ് ഉണ്ടാക്കിയത്. ഇവിടെ ആരും ഭക്ഷണം കഴിച്ചില്ലെങ്കിലും അവർക്ക് ഒന്നുമില്ല, അവർക്ക് വേണമെങ്കിൽ ചപ്പാത്തിയും കഴിച്ച് കിടക്കാം, പക്ഷേ ഒറ്റയ്ക്ക് നിന്ന് എല്ലാവർക്കും ഫുഡ് ഉണ്ടാക്കി, ആ സ്നേഹത്തിന്, ഞങ്ങളെ കരുതിയതിന്, മക്കളെ പോലെ സഹോരനെ പോലെ കണ്ടതിന് വേണ്ടി ആണിത് എന്ന് പറഞ്ഞായിരുന്നു ആ കല്ല് കൊടുത്തത്., അഖിൽ പറഞ്ഞു.

വളരെ ബുദ്ധിപരമായി കല്ല് അടിച്ച് മാറ്റിയത് മിഥുൻ ആണെന്നും . മറ്റുള്ളവരെ കബളിപ്പിച്ച് തന്നോട് വിവരം കൈമാറിയത് വിഷ്ണുവാണെന്നുംഅഖിൽ പറഞ്ഞു. ഷിജുച്ചേട്ടനാണ് മറ്റുള്ളവരെ തെറ്റദ്ധരിപ്പിച്ചതെന്നും താൻ അത് അവിടെ നിന്നു തന്ത്രപരമായി അത് മാറ്റിയെന്നും ആരുടെ കയ്യിലാണ് കല്ലെന്ന് അറിയാതിരിക്കാൻ വേണ്ടിയുള്ള ​ഗെയിം തന്ത്രമായിരുന്നു ഇതെല്ലാം എന്നാണ് അഖിൽ പറഞ്ഞത്.

ഉത്തരവാദിത്തങ്ങൾ മറന്ന് പണത്തിന്റെ പുറകെ ഓടുന്ന മനുഷ്യപെ ചൂണ്ടിക്കാട്ടാനാണ് ഈ ​ഗെഇം എന്നും മനീഷയ്ക്ക് ആണ് ഈ കല്ല് ലഭിക്കാൻ അർഹ എന്നും അഖിൽ പറയുന്നു.

തന്റെ സംഘത്തിലെ ആളുകൾ മാണിക്യ കല്ല് നൽകിയതിലുള്ള സന്തോഷം മനീഷ മറച്ചുവെച്ചില്ല. ഇവിടെ നടന്നത് വലിയ ബഹുമാനവും വഴിമാറിക്കൊടുക്കലുമൊക്കെയാണെന്നാണ് മനീഷ പറഞ്ഞത്. താൻ ഇവിടെ പണികൾ ചെയ്യലും ഫുഡ് ഉണ്ടാക്കലും ഉറങ്ങലുമൊക്കെയായിരുന്നുവെന്നും ആരൊക്കെയാണ് ​ഗെയിമിന് ചുക്കാൻ പിടിച്ചതെന്ന് പ്രേക്ഷകർ കണ്ടുകാണുമെന്നും മനീഷ പറയുന്നു. എന്തായാലും കല്ല് കൈമാറിയതോടെ അഖിലിന് പിന്തുണ ഏറിയിട്ടുണ്ട് എന്നാണ് വിവരം.

Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+