'അവൾ എനിക്കൊരു ഉമ്മ തന്നു, ഞാൻ സ്റ്റക്കായിപ്പോയി'; കൊല്ലം ടൗണിൽവെച്ച് കിട്ടിയ ഉമ്മയെക്കുറിച്ച് അഖിൽ
ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്കുള്ള യാത്രയിലാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ളത്. 10 മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിനകത്തുള്ളത്. ഫൈനൽ 5ലേക്ക് ആരൊക്കെ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ. ഫൈനൽ 5ൽ അഖിൽ ഉറപ്പായും ഉണ്ടാവുമെന്നാണ് അഖിലിന്റെ ആരാധകരും ബിഗ്‌ബോസ് പ്രേക്ഷകരും പറയുന്നത്. എന്തായാലും അഖിൽ മികച്ച പ്രകടനം തന്നെയാണ് തുടക്കം മുതൽ കാഴ്ചവെയ്ക്കുന്നത്.

ഇപ്പോൾ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌കിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഉയർച്ചകളെക്കുറിച്ചും താഴ്ചകളെക്കുറിച്ചും അഖിൽ പറയുന്നുണ്ട്. അതിനിടയിലാണ് കോളേജ് കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ പ്രണയത്തെക്കുറിച്ച് അഖിൽ പറയുന്നത്.
ഐഎഎസ് എഴുതാനുള്ള പദ്ധതിയൊക്കെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് താൻ പഠനത്തിൽ നിന്ന് അകന്ന് പോയെന്നും മൂന്നാം വർഷമായപ്പോൾ രണ്ട് കൊല്ലം വെറുതേ കളഞ്ഞെന്ന് വിചാരിച്ച് കോളേജ് മാറാൻ തീരുമാനിച്ചെന്നും അപ്പോഴാണ് താൻ കേളേജിൽ ആ പെൺകുട്ടിയെ കണ്ടതെന്നും അഖിൽ പറയുന്നു.
പ്രണയിക്കാൻ ഒരാളുണ്ടെങ്കിൽ കോളേജ് മാറണ്ടല്ലോ എന്നാണ് താൻ വിചാരിച്ചതെന്നും അഖിൽ പറയുന്നു. അത്ത പൂക്കളത്തിന്റ ടീമിൽ അവളെയും ചേർക്കാൻ അസോസിയഷൻ ചുമതല നോക്കുന്ന സുഹൃത്തിനോട് താൻ പറഞ്ഞുവെന്നും താൻ പൂക്കൾ ഒക്കെ അവളുടെ ദേഹത്തേയ്‍ക്ക് എറിയുകയും തന്റെ കയ്യിലുള്ള ഫോണിൽ ഫോട്ടോയെടുക്കുകയും ചെയ്തെന്നും അഖിൽ പറഞ്ഞു.
കേളേജിലെ പരിപാടി കഴിഞ്ഞ് അവൾ ഇറങ്ങിപ്പോയെന്നും റോഡിൽ വന്നിട്ട് നോക്കിയപ്പോൾ പള്ളിയുടെ അടുത്തുനിന്ന് അവൾ വരികയായിരുന്നുവെന്നും അഖിൽ പറഞ്ഞു. അവിടെ അവളെ കണ്ടപ്പോൾ അവൾ ക്രിസ്‍ത്യാനിയാണെന്നാണ് താൻ വിചാരിച്ചതെന്ന് അഖിൽ പറയുന്നു. ഞാൻ അവളുടെ പേര് ചോദിച്ചു. പേര് പറഞ്ഞു.
ഏതാ കാസ്റ്റെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൾ ചോദിച്ചു, കാസ്റ്റോ അത് എന്തിനാണെന്ന്. ഞാൻ പറഞ്ഞു എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. ഭാവിയിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടായാൽ അത് ഇപ്പോഴേ വെട്ടിക്കളയാൻ ആണ് ഞാൻ ചുമ്മാ കാസ്റ്റ് ചോദിച്ചത് എന്ന് പറഞ്ഞു. ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ലേ കാസ്റ്റ് ചോദിക്കരുത് പറയരുത് എന്നായിരുന്നു അവൾ മറുപടി പറഞ്ഞതെന്നും അഖിൽ പറഞ്ഞു.
ആര് അവളെ ഇഷ്ടമാണെന്ന് പറഞ്ഞാലും താൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മനസ്സിൽ വെയ്ക്കണമെന്ന് താൻ ആ പെൺകുട്ടിയോട് പറഞ്ഞിരുന്നെന്നും താൻ കൊള്ളാമെന്ന് തോന്നിയാൽ മാത്രം സ്വീകരിച്ചാൽ മതി എന്ന് പറഞ്ഞിരുന്നുവെന്നും അഖലിൽ പറഞ്ഞു.
കൊല്ലം ടൗണിൽ വെച്ച് തങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും കുറേനേരം സംസാരിച്ചപ്പോൾ അവളുടെ കണ്ണ് കുറേശ്ശെ നിറയുന്നുണ്ടെന്ന് തിനിക്ക് തോന്നിയെന്നും അഖിൽ പറഞ്ഞു. പെട്ടെന്ന് ഒരു ബസ് വളഞ്ഞുവന്നു. അപ്പോൾ അവൾ ഒരു ഉമ്മ തനിക്ക് തന്നുവെന്നും ചിന്നക്കടയിൽ വെച്ചായിരുന്നു ആ ഉമ്മ തന്നതെന്നും അഖിൽ പറഞ്ഞു. അവൾ ബസ്സിൽ കയറിപ്പോയെങ്കിലും താൻ സ്റ്റക്കായിപ്പോയെന്നും അഖിൽ പറഞ്ഞു.












Click it and Unblock the Notifications