Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിൽ അഖിൽ തോറ്റ് കൊടുക്കുന്നത് മനപൂർവം; കാരണം സെറീനയോട് വെളിപ്പെടുത്തി

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ആവേശപ്പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അഖിൽ മാരാറിന്റെ ആവേശം കുറഞ്ഞുപോയോ എന്നാണ് ആളുകൾ ചോദിക്കുന്നത്. സീസൺ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ. ഫൈനൽ 5 ൽ എത്തുമെന്നാണ് പ്രേക്ഷകർ കരുതുന്നതും.

എന്നാൽ ടിക്കറ്റ് ടു ഫിനാലയിലേക്ക് എത്താനുള്ള ടാസ്‌ക്കുകളിൽ അഖിൽ പെട്ടെന്ന് പുറത്താവുകയാണ്. ഇക്കഴിഞ്ഞ രണ്ട് ടാസ്‌ക്കുകളിലും അഖിൽ ആദ്യം തന്നെ പുറത്തായിരുന്നു. ഗ്രാന്റ്ഫിനാലയിലേക്ക് എത്താനുള്ള മികച്ച അവസരം ആയിട്ടും എന്തുകൊണ്ടാണ് അഖിൽ ഇങ്ങനെ താല്പര്യമില്ലാതെ കളിക്കുന്നത് എന്ന ആശങ്ക അഖിലിന്റെ ഫാൻസിനും ഉണ്ട്.

Akhil b

അഖിലിന്റെ ഈ പ്രകടനം കാരണം ബിഗ്‌ബോസ് അഖിലിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിന് മറ്റുള്ളവർ ബഹുമാനത്തോടേയും ഗൗരവത്തോടേയും കാണുമ്പോൾ എന്തുകൊണ്ടാണ് അഖിൽ ഇങ്ങനെ കളിക്കുന്നതെന്നായിരുന്നു ബിഗ്‌ബോസ് ചോദിച്ചത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് കളിക്കാത്തതെന്നാണ് അഖിൽ പറഞ്ഞത്.

തന്റെ ഏനസിൽ ഇഞ്ചക്ഷൻ എടുക്കുന്ന കാര്യവും അഖിൽ പറഞ്ഞു. അതുപോലെ പകൽ ഉറങ്ങിയ കാര്യവും ബി​ഗ്ബോസ് ചോദിച്ചിരുന്നു. എന്നാൽ ചോദിച്ചിട്ടാണ് താൻ ഉറങ്ങിയതെന്നാണ് അഖിൽ പറഞ്ഞത്.

എന്നാൽ ഡോക്ടർ പറഞ്ഞത് അനുസരിച്ച് കിടന്ന് വിശ്രമിക്കേണ്ട കാര്യം അഖിലിന് ഇല്ലെന്നാണ് ബി​ഗ്ബോസ് പറയുന്നത്. ഫിനാലയ്ക്ക് കുറച്ച് ദിവസങ്ങൾ മാത്രാമണ് ഉള്ളതെന്നും ബി​ഗ്ബോസ് ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ തനിക്ക് കൃത്യമായ ​ഗെയിം പ്ലാൻ ഉണ്ടെന്ന് അഖിൽ ബി​ഗ്ബോസിനോട് പറയുന്നുണ്ട്.

ഇപ്പോൾ എന്താണ് ആ പ്ലാൻ എന്ന് അഖിൽ സെറീനയോട് പറഞ്ഞിരിക്കുകയാണ്. ​ഗ്രാന്റ്ഫിനാലയിലേക്ക് എത്താൻ എല്ലാവരും ടിക്കറ്റ് ടു ഫിനാലെയിൽ മത്സരിക്കുമ്പോൾ ഇതില്ലാതെ എത്താനാണ് താൻ നോക്കുന്നതെന്ന് അഖിൽ പറയുന്നു. ടിക്കറ്റ് ടു ഫിനാലെ ഇല്ലാതെ പുതിയ സാധനം കൊണ്ടുവരിക, അതാണ് തന്റെ സ്റ്റാട്രർജി എന്നും അഖിൽ പറയുന്നു. ഇതുവരെ നന്നായി കളിച്ച അഖിലിന് എന്തുപറ്റിയെന്ന് പ്രേക്ഷകർ കരുതുന്നുണ്ടാവും എന്നും അഖിൽ പറയുന്നു.

ഇതോടെ അഖിൽ മറ്റെന്തോ വലിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് വ്യക്തമായി . ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നേരിട്ട് ഫൈനലിൽ എത്താനുള്ള ശ്രമം അഖിലിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവാൻ സാധ്യതയില്ല. മറിച്ച് ജനങ്ങളുടെ വോട്ട് നേടി എത്തണമെന്നാണ് അഖിൽ വിചാരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഖിൽ ശോഭയെക്കുറിച്ച് പറയുന്നുണ്ട്.

നാദിറയോടാണ് ശോഭയെക്കുറിച്ച് അഖിൽ ചർച്ച ചെയ്യുന്നത്. എന്തുകൊണ്ടാണ് നാദിറയോട് ഇപ്പോൾ ശോഭ അകൽച്ച കാണിക്കുന്നത് എന്നാണ് അഖിൽ പറയുന്നത്. താൻ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ നടക്കുന്നത് കൊണ്ട് പറയുകയാണെന്നാണ് അഖിൽ പറയുന്നത്. എന്തായാലും റിനോഷ് അവസാന ഫൈവിൽ വരുമെന്ന് ശോഭയ്‍ക്ക് ധാരണയുണ്ടെന്നും അപ്രതീക്ഷിതമായി നാദിറ വന്നാൽ പിന്നെ എങ്ങനെയാണ് അയാൾ എത്തുക എന്നും അഖിൽ ചോദിക്കുന്നു..

ടിക്കറ്റ് ടു ഫിനായിൽ എങ്ങനെ എങ്കിലും ജയിക്കണം എന്ന് പറഞ്ഞു നടന്ന ആളാണ് ശോഭയെന്നും ശോഭയ്‍ക്ക് സ്വാർഥത മാത്രമേ ഉള്ളൂ. കുഞ്ഞു കാര്യത്തിലും ആ സ്വാർഥതയുണ്ടെന്നും അഖിൽ പറയുന്നു. നീ മുന്നോട്ടുപോകില്ല എന്നും ഔട്ടായി പോകും എന്നുള്ള ധാരണയിലാണ് നിന്നോട് താൽപര്യം കാണിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിപ്പോൾ പേടിയായി തുടങ്ങി. ആ പേടിയാണ് ഇപ്പോൾ പ്രതിഫലിക്കുന്നതെന്നും അഖിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+