Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല സെൻസിലാണ് പറഞ്ഞതെന്ന് സാ​ഗർ, അങ്ങനെ തോന്നുന്നില്ലെന്ന് സെറീന; അടുക്കളയിലെ ചർച്ച

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലാണ് ഇപ്പോൾ. ഈ ആഴ്ചകൾക്കിടയിൽ ബിഗ്‌ബോസിനകത്ത് കൃത്യമായ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. റെനീഷ, സെറീന, അഞ്ചൂസ് എന്നിവരുടെ ഗ്രൂപ്പും സാ​ഗർ, ജൂനൈസ് എന്നിവരുടെ ഗ്രൂപ്പുമാണ് പ്രകടമായി ഗ്രൂപ്പ് കളിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഈ ഗ്രൂപ്പ് ഉടൻ പൊളിയുമെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിന് ഒരു കാരണവും പ്രേക്ഷകർ പറയുന്നുണ്ട്.

ബിഗ്‌ബോസിൽ എല്ലാ സീസണുകളിലും പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ലവ് സ്ട്രാറ്റർജി. എന്നാൽ ഇത്തവണ അത്തരത്തിലൊരു സ്ട്രാറ്റർജി ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കുന്നതും ലവ് സ്ട്രാറ്റർജിയിൽ നിന്നാണ്. എന്തായാലു ആ സ്ട്രാറ്റർജി ഉണ്ടാവാൻ സാധ്യത ഉണ്ട്. സാഗറും സെറീനയും ലവ് സ്ട്രാറ്റർജി പ്രയോഗിക്കാനുള്ള തയ്യാറെടുപ്പാലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇവർ പറയുന്നുമില്ല, എന്നാൽ പലപ്പോഴും ഇവർ ഒറ്റയ്ക്ക് മാറിയിരുന്ന് സംസാരിക്കാറുണ്ട്.

bigg boss5 Malayalm311

സെറീന സാഗന്റെ കാര്യത്തിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുമുണ്ട്. പലപ്പോഴും ഇവരെ ഒരുമിച്ച് തന്നെയാണ് കാണാറുള്ളത്. ഇപ്പോൾ കിച്ചണിൽ പണിയെടുക്കുമ്പോൾ ഇരുവരും തമ്മിലുള്ള സംസാരമാണ് ചർച്ചയാകുന്നത്. ആ സമയത്ത് അവിടെ ഇവരുടെ മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. എല്ലാം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത് എന്നാണ് അടുക്കളയിലെ ജോലിയെക്കുറിച്ച് പറഞ്ഞ സെറീനയോട് ചോദിക്കുന്നത്..

എന്നാൽ അത് എന്തോ ഉദ്ദേശിച്ചുകൊണ്ടാണ് എന്നാണ് സെറീന പറയുന്നത്. എന്നാൽ താൻ നല്ല ഉദ്ദേശത്തോടെയാണെന്നാണ് സാഗർ പറഞ്ഞത്. ഇവിടെ എല്ലാവരും സൂപ്പറാണ്. എന്നാൽ സെറീന് സൂപ്പർ ബെസ്റ്റാണെന്നാണ് സാഗർ അഭിപ്രായപ്പെട്ടത്. ഇവർ സംസാരിക്കുമ്പോൾ അപ്പുറത്ത് റെനീഷ. ജുനൈസ്, അഞ്ചൂസ് എന്നിവർ തർക്കുന്നുണ്ട്. മുൻപ് നടന്ന കാര്യം പറഞ്ഞായിരുന്നു ഇവരുടെ തർക്കം. എന്നാൽ ഇതേക്കുറിച്ച് സെറീനയോട് അനു ചോദക്കുന്നുണ്ട്, എന്നാൽ അത് സെറീന കാര്യമാക്കുന്നില്ല..സാഗറും സെറീനയും വീണ്ടും പരസ്പരം സംസാരിക്കുകയാണ്...

ഈ സംഭവം കൂടി നടന്നതോടെ ഇവരുടെ ഫ്രണ്ട്ഷിപ്പ് ​ഗ്രൂപ്പ് മുന്നോട്ട് പോകില്ലെന്നാണ് നിലവിൽ പ്രേക്ഷകർ പറയുന്നത്. ജുനൈസും സാ​ഗറും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അതേസമയം ഇന്നത്തെ എപ്പിസോഡിൽ എലിമിനേഷനിലേക്കുള്ള ആളുകളെ തിരഞ്ഞെടുത്തു,

റെനീഷ, അഞ്ജൂസ്, സാഗർ, അനിയൻ, നാദിറ, ജുനൈസ്, സെറീന എന്നിവരാണ് നോമിനേഷനിൽ ഉൾപ്പെട്ടത്, ഇവരിൽ നിന്നും രണ്ടുപേരെ വീട്ടിലെ അംഗങ്ങൾക്ക് നോമിനേറ്റ് ചെയ്യാം. കൺഫെഷൻ റൂമിൽ എത്തിയാണ് പേരുകൾ നിർദ്ദേശിക്കേണ്ടത്. സെറീന, നാദിറ, സാഗർ, ജുനൈസ്, മിഥുൻ, അഞ്ജൂസ്, റെനീഷ എന്നിവർ നോമിനേഷനിൽ എത്തിയത്. വീക്കിലെ ടാസ്ക്കിൽ പരാജയപ്പെട്ട ടീമിലെ അം​ഗങ്ങൾ മുഴുവൻ നോമിനേഷനിൽ എത്തുകയായിരുന്നു. വിജയിച്ച ടീമിലെ അം​ഗങ്ങളെ നോമിനേറ്റ് ചെയ്യരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+