ബിഗ്ബോസിനോട് ചോദിച്ച ശേഷം ഗോപികയുടെ ആഗ്രഹം നടത്തി ലാലേട്ടൻ; സങ്കടത്തിൽ സാഗറും ജുനൈസും
ബിഗ്ബോസ് മലയാളം സീസൺ 5 ൽ വ്യാഴാഴ്ച രണ്ടാമത്തെ എലിമിനേഷൻ നടന്നു. ഇത്തവണ ഗോപികയാണ് ബിഗ്ബോസ് വീടിനകത്ത് നിന്ന് പുറത്തുപോയിരിക്കുന്നത്. കോമണർ ആയി എത്തിയ ഗോപിക മികച്ച പ്രകടനം തന്നെയാണ് ബിഗ്ബോസിനകത്ത് കാഴ്ചവെച്ചത്.. ഓരോ ആഴ്ച കഴിയുന്തോറും വീടിനകത്ത് കൃത്യമായ ചലനം ഉണ്ടാക്കാൻ ഗോപികയ്ക്ക് കഴിഞ്ഞിരുന്നു അതുകൊണ്ട് തന്നെ ഗോപിക ഇത്ര പെട്ടെന്ന് വീടിന് പുറത്തുപോകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ നാടകീയമായായിരുന്നു എലിമിനേഷൻ ആദ്യം സേഫ് ആയെന്ന് കരുതിയെങ്കിലും ഗോപിക പുറത്താവുകയായിരുന്നു.
വളരെ സങ്കടത്തോടെയാണ് ഗോപിക പുറത്തേക്ക് വന്നത്. മോഹൻലാലിനോട് സംസാരിക്കുമ്പോഴും ഗോപിക വല്ലാതെ വിഷമിച്ചിരുന്നു, ഒരിക്കൽക്കൂടി വീടിനകത്ത് പോകണമെന്ന് ഗോപിക ലാലേട്ടനോട് ആവശ്യപ്പെട്ടു, എന്നാൽ നേരിട്ട് പോകാൻ പറ്റില്ലെന്ന് മോഹൻലാൽ ഗോപികയെ അറിയിച്ചു. പിന്നീട് സ്ക്രീൻ വഴി ബിഗ്ബോസിനകത്ത് ഉള്ളവരോട് ഗോപിക സംസാരിച്ചു. മനീഷയെ അമ്മേ എന്ന് വിളിച്ചാണ് ഗോപി സംസാരിക്കുന്നത്.

സാഗറിനോടും ജുനൈസിനോടും തനിക്ക് അവരെ ഭയങ്കര ഇഷ്ടമാണെന്നും ഗെയികളിച്ചതല്ലെന്നും എന്തെങ്കിലും തെറ്റ് ഉണ്ടായെങ്കിൽ സോറി ചോദിത്തക്കുന്നുവെന്നും ഗോപിക പറയുന്നു. സാഗറും ജുനൈസും സങ്കടത്തോടെയാണ് നിൽക്കുന്നത്. സാഗറിനെ ചേട്ടായി എന്ന് വിലിച്ചത് അങ്ങനെ കണ്ടുകൊണ്ടാണെന്നും ഗോപിക പറയുന്നു.
അതേസമയം, ഷോയിൽ വച്ച് ഉണ്ടായ കാര്യങ്ങൾ ഗോപിക മോഹൻലാലിനോട് പറയുന്നുണ്ട്. ഞാൻ ഈ ഷോയിൽ പങ്കെടുക്കുമ്പോൾ ആദ്യം തന്നെ അല്ലെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് പോരുമെന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. 18 പേർ മാത്രമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. ആ 18 പേരാണ് നമുക്ക് ഒരു സങ്കടം വരുമ്പോൾ കൂടെയുണ്ടാവുള്ളൂ ഗോപിക പറഞ്ഞു.
അപ്പോഴാണ് ഗോപികയെ മാറ്റി നിർത്തിയതായി തോന്നിയിട്ടുണ്ടോ എന്ന് ലാലേട്ടൻ ചോദിച്ചത്. എനിക്ക് പല സ്ഥലത്തും മാറ്റിനിർത്തിയതായി തോന്നിയിട്ടുണ്ട്. അത് ഇപ്പോൾ മാത്രമല്ല, ആദ്യ ഘട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. അത് ഓപ്പൺ ആയി പറഞ്ഞവരുണ്ട്..ഗോപിക പറഞ്ഞു.
മൈൻഡ് കൺട്രോൾ ചെയ്ത് കളിക്കേണ്ട ഗെയിമാണ്. പറയുമ്പോൾ സൂക്ഷിച്ച് പറയണം. ജുനൈസും സാഗറും ആണ് ഗെയിം കളിച്ച് മുന്നോട്ട് വരാൻ സാധ്യതയുള്ള മത്സരാർത്ഥികൾ എന്നാണ് ഗോപിക പറയുന്നത്. അവരാണ് തന്നോട് കൂട്ട് കൂടി വന്നതെന്നും അവോരട് ആഴത്തിൽ ഉള്ള സൗഹൃദം ഉണ്ടായിരുന്നുവെന്നും ഗോപിക പറയുന്നു. പലരും മാറ്റി നിർത്തിയപ്പോഴും അവരായിരുന്നു എന്റെ ഫ്രണ്ട്സ്, എന്റെ ഒപ്പം നിന്നും എന്ന് വിശ്വസിക്കുന്നു എന്നും ഗോപിക പറയുന്നു.
ബിഗ്ബോസ് മലയാളം സീസൺ 5 ലെ പ്രത്യേകതയായിരുന്നു കോമണർ ആയി ഒരു മത്സരാർത്ഥിയെ കൊണ്ടുവരിക എന്നത്. അതുകൊണ്ട് പെട്ടെന്ന് പുറത്തുപോകില്ലെന്നാണ് കരുതിയത്. പക്ഷേ ഏയ്ഞ്ചലിന് പിന്നാലെ ഗോപികയും ഷോയ്ക്ക് പുറത്തായി. അതേസമയം ഒമർ ലുലുവാണ് വൈൽഡ് കാർഡ് ആയി ഷോയിൽ വന്നിരിക്കുന്നത്.












Click it and Unblock the Notifications