Get Updates
Get notified of breaking news, exclusive insights, and must-see stories!

'രജിത്തേട്ടനും അങ്ങനെയായിരുന്നല്ലോ ആദ്യം, അയാൾക്ക് കുറച്ച് ആക്കല് കൂടുതലാണ്'; പൊട്ടിത്തെറി തുടങ്ങി

ബിഗ്‌ബോസ് സീസൺ 5 ലേക്ക് റിയാസും ഫിറോസും എത്തിയതോടെ ബിഗ്‌ബോസ് വീട്ടിൽ പൊട്ടിത്തെറി തുടങ്ങിയിരിക്കുകയാണ്. മത്സരാർത്ഥികൾ അത് പ്രകടിപ്പിക്കാനും തുടങ്ങി. കഴിഞ്ഞ തവണ ഒരു ടാസ്‌ക്കിന്റെ ഭാഗമായാണ് റോബിനും രജിത്തും എത്തിയതെങ്കിൽ ഇത്തവണ അങ്ങനെയല്ല. ബിഗ്‌ബോസ് ഹോട്ടലിലേക്ക് എത്തുന്ന അതിഥികളായിട്ടാണ് നേരത്തെ റോബിനും രജിത്തും എത്തിയത്. അവരെ സന്തോഷിപ്പിച്ച് പരമാവധി ടിപ്പ് സ്വന്തമാക്കുന്ന ആളായിരിക്കും ടാസ്‌കിൽ വിജയിക്കുക എന്നത് കൊണ്ട് തന്നെ ഇവരോട് തർക്കിക്കാൻ പറ്റില്ലായിരുന്നു.

അതുകൊണ്ട് തന്നെ രജിത്തും റോബിനും മത്സരാർത്ഥികളെ പ്രകോപിപ്പിക്കാൻ പരമാവധി നോക്കിയെങ്കിലും മത്സരാർത്ഥികൾ തിരിച്ചൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയല്ലാത്തതുകൊണ്ട് തന്നെ ഫിറോസും റിയാസും പറയുന്നതൊക്കെ മത്സരാർത്ഥികൾ കേട്ടുനിൽക്കാൻ സാധ്യതയില്ല. ഫിറോസ് വന്നതുമുതൽ മത്സരാർത്ഥികള പരിഹസിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.

BB malayalam
ആദ്യം തന്നെ മിഥുനെയായിരുന്നു ഫിറോസ് പരിഹസിച്ചത്. ഫിറോസിനെ പരിചയപ്പെടാൻ ചെന്ന മിഥുനോട് ഇപ്പോൾ എൻട്രിയായതാണോ എന്നാണ് ഫിറോസ് ചോദിച്ചത്. ഇതുവരെ കാണാത്തത് കൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും പറയുന്നുണ്ട്. എന്നാൽ താൻ ആദ്യം മുതലെ ഇവിടെ ഉണ്ടെന്നാണ് മിഥുൻ പറയുന്നത്. ഫിറോസ് അങ്ങനെയൊരു മറുപടിയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. മിഥുൻ മറ്റെന്തെങ്കിലും പറയുമെന്നാണ് ഫിറോസ് കരുതയിത്. എന്നാൽ മിഥുൻ പ്രശ്‌നം ഉണ്ടാക്കാതെ ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു.

പിന്നീട് ശോഭയുടെ അടുത്തുപോയി ഫിറോസ് സംസാരിക്കുന്നുണ്ട്. ശോഭയെ കാണാൻ നല്ല ഭംഗി ഉണ്ടെന്നും എന്നാൽ ഗെയിമിലും അത് വേണമെന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ ഗെയിമിലും താൻ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത് എന്ന് ശോഭ പറയുന്നുണ്ട്. എന്നാൽ അത് സ്വയം പറയുകയല്ലല്ലോ വേണ്ടതെന്നാണ് ഫിറോസ് പറയുന്നത്. ഫിറോസ് ശോഭയെ ഉപദേശിക്കുന്ന സമയത്താണ് അഖിൽ, നാദിറ, റെനീഷ, വിഷ്ണു എന്നിവർ ഫിറോസിനെ കുറിച്ച് സംസാരിക്കുന്നത്.

രജിത്തിനെ പോലെയാണ് ഫിറോസ് പെരുമാറാൻ ശ്രമിക്കുന്നതെന്നാണ് റെനീഷ പറയുന്നത്. ഫിറോസ് തന്നെ അറിയാത്തത് പോലെയാണ് പെരുമാറിയതെന്ന് നാദിറയും പറയുന്നു. അല്ലെങ്കിലും ഫിറോസിന് ആക്കലുകുറച്ച് കൂടുതലാണ് പോകാൻ പറ എന്നാണ് ജുനൈസ് പറയുന്നത്. അതേസമയം റിയാസിനെക്കുറിച്ച് ഇവർ കാര്യമായി ഒന്നുംതന്നെ പറയുന്നില്ല. ഫിറോസിനോടാണ് ഇവർക്ക് ദേഷ്യം.

രജിത് പെരുമാറിയ അതേപോലെ തന്നെയാണ് ഫിറോസ് പെരുമാറാൻ ശ്രമിക്കുന്നത്. റിയാസ് എല്ലാവരോടും സാധാരണ പോലെ സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ഫിറോസ് മറ്റുള്ളവരെ കുറ്റം പറഞ്ഞും പരിഹസിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. അതേസമയം, 4 ആഴ്ച അടിച്ചുപൊളിച്ച് പോകാമെന്ന് പറയുന്ന റിയാസിനോട് അതിന് നിങ്ങൾ 4 ആഴ്ച ഇവിടെ ഉണ്ടാകുമോ എന്ന് ജുനൈസ് ചോദിക്കുന്നുണ്ട്. വൈ നോട്ട് എന്നാണ് റിയാസ് ചോദിക്കുന്നത്. ഇതോടെ ഇവർ വരുന്ന ദിവസങ്ങളിലും ബി​ഗ്ബോസിൽ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+