നോമിനേഷനിൽ 7 പേർ; അവസാന നിമിഷം അഖിലിന് പണികൊടുത്ത് ജുനൈസ്; രക്ഷിച്ചത് ഈ മത്സരാർത്ഥിയെ
ബിഗ്ബോസ് സീസൺ 5 ഗ്രാന്റ്ഫിനാലയിലേക്ക് എത്താൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ഉള്ളത്. തുടക്കത്തിൽ ഉറങ്ങിക്കിടന്നിരുന്ന വീട് അവസാനഘട്ടം ആവാൻ ആയപ്പോഴേയ്ക്കും സജീവമായി. അപ്രതീക്ഷിതമായ പല സംഭവങ്ങളും ബിഗ്ബോസ് വീടിനകത്ത് നടന്നു. ഇനി 10 മത്സരാർത്ഥികൾ മാത്രമാണ് ബിഗ്ബോസിനകത്ത് ഉള്ളത്. ഇവരിൽ ആരായിരിക്കും ഫൈനൽ5 ൽ എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ബിഗ്ബോസ് പ്രേക്ഷർ.
അതേസമയം, പന്ത്രണ്ടാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചു. മറ്റ് നോമിനേഷൻ പോലെയായിരുന്നില്ല ഇത്തവണത്തേത്. ബിഗ്ബബോസ് മലയാളം സീസൺ 5 ലെ അവസാന ക്യാപ്റ്റനായ ജുനൈസിന് ലഭിച്ച സവിശേഷാധികാരം പ്രയോഗിക്കാനുള്ള അവസരം ഈ നോമിനേഷനിൽ ലഭിച്ചു. വൻട്വിസ്റ്റാണ് ബിഗ്ബോസ് വീടിനകത്ത് നടന്നത്.
സീക്രട്ട് റൂമിൽ ആയിരുന്ന സെറീന ഇന്ന് ബിഗ്ബോസ് വീടിനകത്തേക്ക് തിരിച്ചെത്തി. നോമിനേഷനിൽ ഉള്ള ആളുകളുടെ പേര് കൺഫഷൻ റൂമിൽ പറഞ്ഞ ശേഷമാണ് സെറീന ബിഗ്ബോസ് വീട്ടിലേക്ക് എത്തിയത്. ഏഴ് പേരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. പുറത്താക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന രണ്ട് പേരുടെ വീതം പേരുകൾ ആണ് ഓരോ മത്സരാർഥിയും പറഞ്ഞത്.

ഷിജു പറഞ്ഞത് റെനീഷയുടേയും ജുനൈസിന്റേയും പേരുകളായിരുന്നു. ശോഭ പറഞ്ഞത് ഷിജുവിന്റേയും റെനീഷയുടേയും പേരാണ് പറഞ്ഞത്. റെനീഷ ശോഭയേയും നാദിറയേയുമാണ് നോമിനേറ്റ് ചെയ്തത്. റിനോഷ് ശോഭയേയും വിഷ്ണുവിനേയും നോമിനേറ്റ് ചെയ്തു.
അഖിൽ ജുനൈസിനേയും, നാദിറയേയും നോമിനേറ്റ് ചെയ്തു. അനിയൻ മിഥുൻ- ശോഭയേയും വിഷ്ണുവിനേയുമാണ് പറഞ്ഞത്. വിഷ്ണു ശോഭ, നാദിറ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. സെറീന- ഷിജുവിനേയും വിഷ്ണുവിനേയും നോമിനേറ്റ് ചെയ്തു.
നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, ശോഭ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട് ലിസ്റ്റിൽ എത്തിയത്. സെറീന ലിസ്റ്റിൽ നേരിട്ട് ഇടംപിടിച്ചിട്ടുള്ള കാര്യം ബിഗ് ബോസ് അറിയിച്ചു. വീട്ടിൽ സ്ത്രീ പ്രാതിനിധ്യം കുറവായതിനാൽ സെറീനയ്ക്ക് ബിഗ്ബോസിൽ തുടരാൻ ഒരു അവസരം കൂടി നൽകിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചു.
എന്നാൽ ജുനൈസ് തന്റെ അധികാരം പ്രയോഗിച്ചതോടെയാണ് ട്വിസ്റ്റ് ഉണ്ടായത്. നോനിമേഷൻ ലിസ്റ്റിൽ ഇടംപിടിച്ച ഒരാളെ മാറ്റി പകരം ഇടംപിടിക്കാത്ത ഒരാളെ നോമിനേറ്റ് ചെയ്യാൻ ജുനൈസിന് അവസരം ലഭിച്ചു. തന്റെ അധികാരം വഴി ശോഭയെ സേഫ് ആക്കിയ ജുനൈസ് അഖിൽ മാരാരെ നോമിനേറ്റ് ചെയ്യുകയായിരുന്നു.
ഇതോടെ ഇത്തവണത്തെ നോമിനേഷനിൽ ആകെ ഏഴ് പേരാണ് ഉള്ളത്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ലിസ്റ്റിൽ. റിനോഷ്, മിഥുൻ, ശോഭ എന്നിവർ ആണ് സേഫ് ആയിരിക്കുന്നത്.












Click it and Unblock the Notifications