ബിഗ്ബോസിൽ ത്രികോണ പ്രണയം; സാഗർ- സെറീന കോമ്പോ മാത്രമല്ല, സാഗറിനോട് പ്രണയമുള്ള മറ്റാെരാളും
ബിഗ്ബോസ് മലയാളം സീസണ് 5 ല്‍ ഇനി വരാന്‍ പോകുന്നത് അപ്രകീക്ഷിത സംഭവങ്ങളാണെന്ന് സൂചന. ഇത്തവണ ബിഗ്ബോസില്‍ നിന്ന് കാര്യമായ കണ്ടന്റുകള്‍ ഒന്നും ഉണ്ടാവുന്നില്ല എന്ന പരാതികള്ക്കിടയല് ആണ് ആ ട്വിസ്റ്റ്. ബിഗ്ബോസില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് ഉണ്ടാവുന്നത് ലവ് സ്ട്രാറ്റര്ജിയിലൂടെയാണ്.
ഇത്തവണ അത്തരത്തില്‍ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ സാഗര്‍- സെറീനയും ഏതാണ്ട് ലവ് സ്ട്രാറ്റര്ജിയിലൂടെയാണ് പോകുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ നിന്ന് അത് പ്രകടമനാണ്. സാഗര്‍ നേരത്തെ ജുനൈസിനൊപ്പമാണ് കൂടുതല്‍ സമയം ചെലവിട്ടതെങ്കില്‍ ഇപ്പോള്‍ സെറീനക്കൊപ്പമാണ്. ഒരു ദിവസം രാത്രി ഇവര്‍ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു.
ഇന്നലത്തെ എപ്പിസോഡില്‍ സാഗര്‍ എല്ലാവര്ക്കുംമുമ്പില് വെച്ച് തന്നെ സെറീനയെ ഉമ്മ വെയ്ക്കുന്നുണ്ട്. ഇതോടെ പ്രണയം ഏതാണ്ട് ഉറപ്പായി. എന്നാല്‍ അപ്പോഴാണ് വന്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്. ബിഗ്ബോസില്‍ നടക്കാന്‍ പോവുന്നത് ത്രികോണ പ്രണയമാണ്. ജുനൈസും നാദിറയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്.

സാഗറിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്ന് നാദിറ പറയുന്നു. ജുനൈസാണ് നാദിറയോട് ചോദിക്കുന്നത് നിനക്ക് സാഗറിനോട് ക്രഷ് ഉണ്ടോ എന്നാണ് ജുനൈസ് ചോദിക്കുന്നത്. ഉണ്ട് എന്നാണു നാദിറ പറയുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്, സ്പെഷ്യല്‍ ആണ് എന്നാണ് നാദിറ പറയുന്നത്. എന്നാല്‍ നീ അവരെ കൊണ്ട് രാഖി കെട്ടിപ്പക്കെന്ന് ജുനൈസ് പറയുന്നു. സാഗറും സെറീനയും പ്രണയത്തിലല്ലെന്നാണ് ജുനൈസ് പറയുന്നത്.
സെറീന ഔട്ടായി പോകണമെവന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ തമ്മില്‍ പ്രണയത്തിലാണെങ്കില്‍ താന്‍ ഫൂളാവരുതല്ലോ എന്നും നാദിറ പറയുന്നു. താന്‍ ഇന്ന് രാത്രി സാഗറിനോട് സംസാരിക്കട്ടേ എന്ന് ജുനൈസ് പറയുന്നു. അതേസമയം മാറിയിരിക്കുന്ന സെറീനയും സാഗറും പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്. തന്റെ അടുത്ത് വന്നിരിക്കുമ്പോള്‍ നാദിറയ്ക്ക് ദേഷ്യം തോന്നുണ്ടാവുമോ എന്നാണ് സെറീന സാഗറിനോട് ചോദിക്കുന്നത്. അത് താന്‍ നോക്കിക്കോളാം എന്ന് സാഗര്‍ പറയുന്നു.
സാഗര്‍ വേറൊരു സ്നേഹം തന്നോ എന്ന് ജുനൈസ് നാദിറയോട് ചോദിക്കുന്നത്. താന്‍ അടുത്ത ആഴ്ച കൂടി ഇവിടെ ഉണ്ടായിരുന്നാല്‍ കൂടുതല്‍ എക്സപ്രസീവ് ആകുമെന്നും നാദിറ പറഞ്ഞു. താന്‍ ഒളിക്കില്ലെന്നും പറയുന്നു. ഞാന്‍ ഉള്ളില്‍ വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കില്ല എന്നും സെറീന പറയുന്നു. അതേസമയം സെറീന എന്തിനാണ് തന്നെ ഉമ്മ വെച്ചതെന്ന് സാഗറിനോട് അവിടെയിരുന്നു ചോദിക്കുന്നുണ്ട്. തന്നെ പ്രോവോക്ക് ചെയ്തിട്ടല്ലേ അങ്ങനെ ചെയ്തത് തെറ്റായോ എന്നാണ് സാഗര്‍ സെറീനയോട് ചോദിക്കുന്നത്.












Click it and Unblock the Notifications