'പോട്ടെ ഞങ്ങൾ..'; സാഗറിനെ ധർമസങ്കടത്തിലാക്കി നാദിറയും സെറീനയും
ബിഗ്‌ബോസ് മലയാളം സീസൺ 5 ഇത്രയും നാൾ കണ്ടന്റ് ഇല്ലാ എന്നായിരുന്നു പ്രേക്ഷകരുടെ പരാതി. എന്നാൽ ഇപ്പോൾ ആ പരാതി ഏതാണ്ട് തീർന്നിരിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകർ വിചാരിക്കുന്ന കണ്ടന്റ് തന്റെ ബിഗ്‌ബോസിൽ നിന്ന് ലഭിക്കുന്നുണ്ട്. ബിഗ്‌ബോസിലെ ഇപ്പോഴത്തെ വിഷയം പ്രണയമാണ്. സാഗറിന് സെറീനയോട്, നാദിറയ്ക്ക് സാഗറിനോട്, സെറീനയോട് ജുനൈസിന് അങ്ങനെ കലങ്ങിമറിഞ്ഞ പ്രണയം. ആദ്യം സാഗർ-സെറീന പ്രണയമായിരുന്ന ബിഗ്‌ബോസിൽ ചെറുതായെങ്കിലും ഉയർന്നുവന്ന പ്രേമം.
സെറീനയക്ക് സാഗർ പരസ്യമായി ചുംബനം നൽകിയതോടെ ഇവരുടെ പ്രണയം പ്രേക്ഷകർ ഉറപ്പിച്ചു. അപ്പോഴാണ് നാദിറയുടെ കടന്നുവരവ്. സാഗറിനെ ഇഷ്ടമാണെന്ന് നാദിറ പറഞ്ഞു. പിന്നീട് സാഗറിനോട് തന്നെ അത് പറഞ്ഞു. അതിനിടയിലാണ് സെറീനയെ ഇഷ്ടം ആണെന്ന് ജുനൈസ് പറയുന്നുത്. സാഗറും സെറീനയും നാദിറയും ഇരിക്കുന്ന സമയത്ത് ജുനൈസ് സെറീനയോട് പ്രണയം പറഞ്ഞെങ്കിലും ജുനൈസിനെ സഹോദരനെ പോലെയാണ് കാണുന്നതെന്നാണ് സെറീന പറഞ്ഞത്.

ഇതോടെ ത്രികോണ പ്രണയത്തിലേക്ക് തന്നെ എത്തി. നാദിറയോട് കണക്ഷൻ ഉണ്ടെന്നും എന്നാൽ നാദിറ വിചാരിക്കുന്ന രീതിയിലല്ല തന്റെ ഇഷ്ടമെന്ന് സാഗർ പറയുന്നുണ്ട്. നാദിറയ്ക്ക് തന്റൊപ്പം നിൽക്കുമ്പോൾ സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അതിൽ തനിക്കും സന്തോഷമേയുള്ളൂ എന്ന് പറയുമ്പോഴും മനാദിറയെ വേറൊരു രീതിയിൽ കാണാൻ ആവില്ലെന്ന്‌സാഗർ പറയുന്നുണ്ട്.സാഗർ ആകെ കൺഫ്യൂഷനിൽ ആയിരിക്കുകയാണ്. സെറീനയോട് സാഗറിന് ഇഷ്ടമുണ്ടെങ്കിലും സാഗർ അത് പറഞ്ഞിരുന്നില്ല. എന്നാൽ ഇരുവർക്കും അക്കാര്യം അറിയാവുന്നതാണ്.
ഇപ്പോൾ സാഗറും സെറീനയും നാദിറയും തമ്മിലുള്ള സംസാരമാണ് വൈറൽ ആവുന്നത് ബിഗ്‌ബോസ് പ്രൊമോയിൽ ഇവർ തമ്മിൽ സംസാരിക്കുന്നത് കാണാം. നീയെന്താണ് ആലോചിക്കുന്നത് എന്ന് സെറീന നാദിറയോട് ചോദിക്കുന്ന. ഞാൻ നാളെ പോകുന്നത് വരെയെങ്കിലും എന്ന് നാദിറ പറഞ്ഞുവരുമ്പോൾ , നീ നാളെ പോകുമെന്ന് ഉറപ്പിച്ചോ എന്ന് സെറീന ചോദിക്കുന്നു. പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നാദിറ പറയുന്നു. ഇത് വരെ ഇവൻ നോ പറഞ്ഞില്ലല്ലോ എന്നും നാദിറ പറയുന്നു.
താൻ നോ എന്നും പറയില്ലെന്നും നിന്റെ അടുത്ത് ഞാൻ അത്രയും പ്യൂവർ ആയിട്ടല്ലേ നിന്നത് എന്തും സാഗർ ചോദിക്കുന്നു. ഇതുവരെ അങ്ങനെയാണ് എന്ന് നാദിറ പറയുന്നു. താൻ പോയാൽ ഹാപ്പിയാകുമോ എന്നാണ് സെറീന ചോദിക്കുന്നത്. എന്നാൽ ഇപ്പോൾ കോംപ്രമൈസ് ചെയ്യാനെങ്കിലും സെറീന ഉണ്ട് എന്നാണ് നാദിറ പറയുന്നത്. ഒടുGവിൽ പോട്ടേ ഞങ്ങൾ എന്ന് പറഞ്ഞാണ് ഇരുവരും പോകുന്നത്.












Click it and Unblock the Notifications