Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ കൊടുവാളുകൊണ്ട് വെട്ടുമെന്നാണ് ജുനൈസ് പറഞ്ഞത്'; വധഭീഷണിയെന്ന് നാദിറ

ബിഗ്‌ബോസ് സീസൺ 5നെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന പരാതികൾ മെല്ലെ കുറഞ്ഞുവരുന്നുണ്ട്. വാശിയില്ല, വഴക്കില്ല, ഗ്രൂപ്പുകളി മാത്രമാണ് എന്നൊക്കെയായിരുന്നു പരാതികൾ. ഗെയിമിനപ്പുറം കാര്യമായി കണ്ടന്റുകൾ പുറത്തേക്ക് വരുന്നില്ലെന്നും പരാതി ഉണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും മത്സരാർത്ഥികൾ തങ്ങളുടെ കളിയിലും കണ്ടന്റിലും ശ്രദ്ധിക്കാൻ തുടങ്ങി. ഗ്രൂപ്പുകൾ മെല്ലെ പൊട്ടിത്തുടങ്ങി. സൗഹൃദത്തിന് അപ്പുറത്തേക്ക് മത്സരത്തിൽ ജയിക്കണം എന്ന ചിന്ത വന്നുതുടങ്ങി.

ഇതോടെ ബിഗ്‌ബോസ് മൊത്തത്തിൽ ആവേശപ്പോരാട്ടത്തിലാണ്. അഖിലിന്റെയും വിഷ്ണുവിന്റേയും ഗ്രൂപ്പ് ഏതാണ്ട് പൊളിഞ്ഞിരിക്കുകയാണ്. സാഗറും ജൂനൈസും തെറ്റി. ജുനൈസിനെതിരെ സാഗറും നിലപാട് കടുപ്പിച്ചു. ഇപ്പോൾ ഗുരുതരമായ ആരോപണമാണ് നാദിറ ജൂനൈസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു ടാസ്‌ക്കിനിടെ ജുനൈസ് തന്നെ കൊടുവാൾ കൊണ്ട് വെട്ടുമെന്ന് പറഞ്ഞെന്നാണ് നാദിറ പറഞ്ഞത്. ജയിൽ നോമിനേഷനിൽ വെച്ച് ജുനൈസിന്റെ പേര് പറഞ്ഞ്, കാരണമായാണ് ഇക്കാര്യം പറഞ്ഞത്.

Junaiz

'' ഈ വീട്ടിലെ ഏറ്റവും വലിയ തെറ്റായിട്ടുള്ള സ്റ്റേറ്റ്‌മെന്റ് പറഞ്ഞ ആളാണ് ജുനൈസ്, എന്നെ കൊടുവാളുകൊണ്ട് വെട്ടും എന്ന് പറഞ്ഞിട്ടുണ്ട്. വൈലൻസ് ആണ് പറഞ്ഞത്, അംഗീകരിക്കുന്നുണ്ടോ, ഇല്ലെങ്കിൽ സാക്ഷികൾ ഉണ്ട്,'' നാദിറ ജുനൈസിനോട് ചോദിച്ചു. എന്നാൽ നോ കമന്റ്‌സ് എന്നാണ് ജുനൈസ് പറയുന്നത്. വളരെ തമാശയായിട്ട് ഞാൻ അവിടെയിരിക്കുമ്പോൾ, ഞാൻ മാന്തും എന്നാണ് പറഞ്ഞത് , ഞാൻ കൊടുവാൾ എടുത്തിട്ട് വെട്ടും എന്നല്ല പറഞ്ഞത്. കൊടുവാൾ എന്നത് ഞാൻ പൊതുവേ ഉപയോഗിക്കുന്ന ഭാഷയല്ല, എന്തോ ഒന്ന് തപ്പിയെടുത്ത് ഞാൻ ചൊറിയും വാക്കുകൾ കൊണ്ട്. യഥാർത്ഥ നാദിറയെ ജനങ്ങൾ മനസ്സിലാക്കി..ഞാൻ വാക്കുകൾ കൊണ്ടുള്ള യുദ്ധമാണ് ഉദ്ദേശിച്ചത്. ഞാൻ നിന്നെ വെട്ടുമെന്നൊന്നും പറഞ്ഞിട്ടില്ല, എന്ന് ജുനൈസ് പറയുന്നു.

പിന്നീട് ഇക്കാര്യം റിനോഷുമായും സംസാരി്ക്കുന്നുണ്ട്. നിസ്സാര കാര്യമെന്തിനാണ് വലിയ പ്രശ്‌നമാക്കുന്നു എന്നാണ് റിനോഷ് ചോദിക്കുന്നത്. ഒരാൾ അടിച്ചാൽ തന്നെ ഞാൻ തിരിച്ചടിക്കില്ല, ആ ഞാൻ വെട്ടി കൊല്ലാൻ പോകുന്നു എന്നാണ് ജുനൈസ് പറയുന്നത്. അതിന് ശേഷം ജയിൽ ടാസ്‌കിൽ നിന്ന് രക്ഷപ്പെടാനുള്ള ടാസ്‌കിൽ ജുനൈസ് നാദിറയേയും സാഗറിനേയും റോസ്റ്റ് ചെയ്യുന്നുണ്ട്. എലിമിനേഷന് വേണ്ടിയുള്ള നോമിനേഷന് പിന്നാലെയാണ നാദിറയും ജുനൈസും തമ്മിൽ ഉള്ള പ്രശ്നം ​​ഗുരുതരമാകുന്നത്. പരസ്പരം തകർക്കിച്ചതിന് ഒടുവിൽ ജുനൈസ് ആണ് നോമിനേഷനിൽ എത്തിയത്.

ഇതോടെ ജുനൈസ് നാദിറയെ കുറ്റപ്പെടുത്തുന്നുണ്ട്, എലിമിനേഷനിൽ വരാൻ നാദിറയ്ക്ക് ഭയമാണെന്നാണ് ജുനൈസ് പറയുന്നത്. നിലപാടിൽ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്തുന്നുവെന്നും നാദിറയെക്കുറിച്ച് ജുനൈസ് പറഞ്ഞിരുന്നു. അഖിൽ മാരാറെ പിന്തുണച്ച് സംസാരിച്ചതാണ് ജുനൈസിനെ പ്രകോപിപ്പിച്ചത്. എന്നാൽ ജുനൈസ് തന്നെ അഖിലിനോട് ക്ഷമിച്ചതല്ലേ പിന്നെ താൻ എന്തിനാണ് ക്ഷമിക്കാതിരിക്കണം എന്നാണ് നാദിറ ചോദിച്ചത്. അഖിൽ തന്നെ തല്ലിയെന്നും നടപടി വേണമെന്നും പറഞ്ഞ ജുനൈസ് അഖലിനോട് ക്ഷമിച്ച കാര്യമാണ് നാദിറ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+