Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിറക്ക് സാഗറിനോട് പ്രണയം: തുറന്ന് പറച്ചില്‍, പക്ഷെ സാഗർ അക്കാര്യം ചെയ്തില്ലെങ്കില്‍ പണികിട്ടും

ഏത് ഭാഷയിലെ ബിഗ് ബോസ് സീസണായാലും അതില്‍ ഏറ്റവും കുറഞ്ഞത് ഒരു പ്രണയ ജോഡികളെങ്കിലും ഉണ്ടാവും. പലപ്പോഴും ഇത് ഗെയിമില്‍ മുന്നോട്ട് പോവാനുള്ള തന്ത്രത്തിന്റെ ഭാഗമാണെങ്കില്‍ മലയാളം സീസണ്‍ ഒന്നിലെ പേളി-ശ്രീനിഷ് റിലേഷ് വിവാഹത്തിലേക്ക് എത്തിച്ചേർന്നു. സീസണ്‍ ഫൈവിലേക്ക് വരുമ്പോള്‍ പ്രണയത്തിന്റെ സൂചനകള്‍ നല്‍കിയത് സാഗർ-സെറീന ജോഡികളാണ്.

സാഗർ-സെറീന ബന്ധം പ്രണയമാണോ, അവരുടെ തന്ത്രമാണോ എന്ന സംശയം നിലനില്‍ക്കെയാണ് സാഗറിനോടുള്ള പ്രണയം തുറന്ന് പറഞ്ഞ് നാദിറയും രംഗത്ത് വരുന്നത്. അതേസമയം നാദിറയുടെ പ്രണയവും ഒരു തന്ത്രമാണോയെന്ന സംശയം ആരാധകർ ഉയർത്തിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ഇക്കാര്യത്തില്‍ സാഗർ നിലപാട് വ്യക്തമാക്കണമെന്നുമാണ് എആർ ഷാനിക് എന്നയാള്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രണയം എന്ന വികാരം വളരെ മൂല്യമുള്ള ഒന്നാണ് ആർക്കു ആരോടു എപ്പോ വേണമെങ്കിലും പ്രണയം തോന്നാം പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുമ്പോലെ ശരിക്കും പ്രണയത്തിനു പ്രായം, ജാതി, മതം, ലിംഗം, ഒന്നുമില്ല. പക്ഷേ, ബിഗ്ഗ് ബോസ്സ് പോലൊരു പ്ലാറ്റ് ഫോമില്‍ 2 പേർ തമ്മിൽ പ്രണയത്തിലാവുമ്പോ അത് തന്ത്രം ആണെന്നു തോന്നുന്നത് സ്വാഭാവികം. കാരണം ഇത്ര പെട്ടെന്നു തോന്നുന്ന ഒന്നാണോ പ്രണയം എന്നു തോന്നിപോകും. പക്ഷേ അവിടെയാണ് ഞാൻ ആമുഖമായി പറഞ്ഞ കാര്യങ്ങൾ പ്രസക്തമാകുന്നത് പ്രണയം ഏതു നിമിഷവും ജനിക്കാം.

 nadirasagar-

പേർളി - ശ്രീനിഷ് പ്രണയം മാത്രമാണ് മലയാളം ബിഗ്ഗ് ബോസ്സ് ഇൽ വിജയിച്ചിട്ടുള്ളത് ബാക്കിയൊക്കെ പൊളിഞ്ഞു പോയിട്ടുണ്ട്. സീസൺ 5 ഇൽ ഇപ്പോ ഇതാ നാദിറ മറ്റൊരു മത്സരാർത്ഥിയായ സാഗർ സൂര്യയെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു. എനിക്ക് ആദ്യം ഓർമ്മ വന്നത് തമിഴ് സീസൺ 6 ഇലെ ശിവിൻ ഗണേഷിനെയാണ്. ട്രാന്‍സ് ജെന്‍ഡർ കമ്മ്യൂണിറ്റിയിൽ നിന്നും വന്നു തന്റെ ആശയങ്ങൾ ശക്തമായി മുന്നോട്ടു വെച്ച മത്സരാർത്ഥി. അവിടെ മറ്റൊരു മത്സാരാർത്ഥിയായ കതിരവനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു.

സഗറിനെ പോലെ തന്നെ കതിരവനും ആ സ്നേഹം ബഹുമാനം ചെയ്യുന്നു എന്നാൽ തിരിച്ചു യെസ് പറഞ്ഞതുമില്ല. ഒരു പെൺകുട്ടിയോട് നോ പറയുന്നതിനേക്കാൾ ഇംപാക്ട് ഉണ്ടാകും ചിലപ്പോൾ ഒരു ട്രാന്‍സ് ജെന്‍ഡറിനോട് നോ പറഞ്ഞാൽ എന്ന ചിന്തയാവും ബിഗ്ഗ് ബോസ്സ് പോലൊരു പ്ലാറ്റ്ഫോംമിൽ ഇങ്ങനൊരു നയം സ്വീകരിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

പക്ഷേ, അതു ഫേക്ക് അല്ലെ നോ പറയേണ്ടിടത് ശക്തമായി നോ എന്നു തന്നെ പറയണം. അവിടെ ജെന്‍ഡർ നോക്കേണ്ടതില്ല "ആന കൊടുത്താലും ആശ കൊടുക്കരുത് " എന്നാണല്ലോ. ഇല്ലെങ്കിൽ അവസാനം കുറ്റകാരനാവേണ്ടി വരും. ദില്‍ഷ - ബ്ലെസ്ലീ പോലെ.
നാദിറ നല്ലൊരു മത്സരാർത്ഥിയാണ്. അവിടെ നില നിന്നു പോവാൻ പ്രയോഗിച്ച ഒരു തന്ത്രം ആണോ ഈ പ്രണയം പ്രകടിപ്പിക്കൽ എന്നു അറിയില്ല. പ്രത്യേകിച്ച് ഷിവിനുമായി താരതമ്യപെടുത്തുമ്പോൾ അങ്ങനെ തോന്നാം. ഇലയ്കും മുള്ളിനും കേടില്ലാത്ത രീതിയിൽ 2 പേരും ഇത് കൊണ്ടു പോകും ഷോ തീരുന്നതുകൂടെ പ്രണയവും തീരുമാനമാവും.

 nadira

സാഗർ തനിക് നാദിറായോടുള്ളത് പ്രണയമാണോ, സൗഹൃദമാണോ, ബഹുമാനമാണോ? എന്നുള്ളതിൽ ക്ലാരിറ്റി കൊടുക്കുന്നതാവും നല്ലത് അല്ലെങ്കിൽ അവസാനം സാഗർ തന്നെ കുറ്റകാരൻ ആവും. തനിക്ക് കിട്ടിയ വലിയ പ്ലാറ്റ് ഫോം തന്റെ ആശയങ്ങളും, തന്നെ പോലുള്ള ആളുകളെ പൊതു സമൂഹം സ്വീകരിക്കേണ്ടത്തിന്റെ ആവശ്യകതയും, മറ്റും ആളുകളിലേക്ക് എത്തിക്കുന്നതിൽ നാദിറ വലിയ വിജയമല്ല.

പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് തുറന്നു പറഞ്ഞു അപ്പുറത്തുള്ള ആളുടെ ഇമോഷന്‍ കൂടെ അറിഞ്ഞിട്ട് മുന്നോട്ടു കൊണ്ടു പോവുക അല്ലെങ്കിൽ ഉപേക്ഷിക്കുക അല്ലെങ്കിൽ അവസാനം കതിരവനെ കാണാൻ പെൺ സുഹൃത്തു വന്നപ്പോ ഹൃദയം നുറുങ്ങിയത് പോലെ സാഗർ മറ്റൊരു ഇഷ്ട്ടം ഉണ്ടെന്നു പറയുന്ന ഒരു അവസരം വന്നാൽ നാദിറ മെന്റലി ബ്രേക്ക് ഡൌണ്‍ ആവും. അതും വേണമെങ്കിൽ ഒരു ലൌ ഫെയിലർ സ്ട്രാറ്റജി ആയിട്ട് എടുക്കാം. എന്തൊക്കെ ആണെങ്കിലും ഇതൊക്കെ സത്യമാണോ, തന്ത്രമാണോ എന്നൊക്കെ വഴിയേ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+