ഇനി ബിഗ്‌ബോസ് വീട്ടിൽ റോബിനും റിയാസും രജിതും? മരണമാസ് റീഎൻട്രിയോ; വമ്പൻ സൂചന നൽകി ബിഗ്‌ബോസ്
അമ്പത് ദിവസമായിട്ടും ബിഗ്‌ബോസ് മലയാളം സീസൺ 5 പ്രേക്ഷകരുടെ ഇഷ്ട ഷോയായി മാറിയിട്ടില്ല. ഇപ്പോഴും പ്രേക്ഷകർക്ക് പരാതി തന്നെ, ആരാധകർക്ക് ആണെങ്കിൽ അതിലേറെ സങ്കടം. ഫാൻസിന്റെ ആവേശമില്ല, അനക്കം തന്നെ ഇല്ല. വൈൽഡ് കാർഡ് ഒക്കെ കൊണ്ടുവന്നെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. വന്ന രണ്ട് പേരും അങ്ങനെ തന്നെ തിരിച്ചുപോയി. ലെച്ചുവു ഗോപികയും, ദേവുവും, മനീഷയും പോയതോടെ വീട് ആകെ ഉറങ്ങിയത് പോലെ തന്നെയാണ്. ഇന്ന് അഞ്ചൂസും പോയി. ഇനി കാര്യമായി കണ്ടന്റ് ഉണ്ടാക്കാൻ പറ്റുന്ന ആരും ഇല്ലാത്ത അവസ്ഥയാണ്.
ഗെയിം കളിക്കുമ്പോൾ മാത്രമാണ് മത്സരാർത്ഥികൾക്ക് ആവേശം. അതുകഴിഞ്ഞ് വഴക്ക് ഉണ്ടാവും. അത് കഴിഞ്ഞാൽ എവിടെയങ്കിലും എന്തേലും സംസാരിച്ച് ഇരിക്കും. അതിന്റപ്പുറത്തേക്ക് അവിടെ കാര്യമായി ഒന്നും സംഭവിക്കാറേയില്ല. സാഗർ- സെറീന പ്രണയമനാണ് പിന്നെ ഉള്ളത്. അതിൽ ആണെങ്കിൽ പ്രേക്ഷകർക്ക് അത്ര താല്പര്യമില്ല. അങ്ങനെ മൊത്തത്തിൽ നനഞ്ഞിരിക്കുകയാണ്..പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പ്രേക്ഷകർ ബിഗ്‌ബോസിനെ അങ്ങ് മറന്നുകളയും. വൈൽഡ് കാർഡായി നല്ല മത്സരാർത്ഥികളെ കൊണ്ടുവരിക ആണ് മാർഗം.

എന്നാൽ കഴിഞ്ഞ സീസണുകൾ അങ്ങനെയായിരുന്നില്ല. ഫുൾ ഓൺ ആയിട്ടുള്ള എപ്പിസോഡായിരുന്നു. കണ്ടന്റുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ വലിയ ആരാധകരെ ലഭിച്ച മത്സരാർത്ഥി ആയിരുന്നു റോബിൻ, അതുപോലെ തന്നെ കൃത്യമായ നിലപാട് അറിയിച്ചുവന്ന റിയാസിനും ധാരാളം ആരാധകർ ഉണ്ടായിരുന്നു. രജിത് കുമാറിനും ധാരാളം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. മത്സരത്തിന് ശേഷവും ഇവർ വലിയ ഓളം തന്നെയാണ് ഉണ്ടാക്കിയത്.
ഇവർ മൂന്ന് പേരും ബിഗ്‌ബോസിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പുതിയ പ്രൊമോയിലാണ ്ഈ സൂചന. ഇതുവരെ ഇത്തരം രീതി ഉണ്ടായിട്ടില്ല. മുൻ മത്സരാർത്ഥികൾ വീണ്ടും എത്തുക എന്ന രീതി ഉണ്ടായിട്ടില്ല. എന്നാൽ ബിഹ്‌ബോസ് മുന്നോട്ട് പോകണമെങ്കിൽ ശക്തരായ മത്സരാർത്ഥികൾ തന്നെ അവിടെ വേണം.
പ്രമോയിൽ കാണുന്ന നിഴൽ ഒന്ന് റോബിനാണെന്നാണ് ആരാധകർ പറയുന്നത്. മറ്റൊന്ന് റിയാസോ അല്ലെങ്കിൽ രജിത്തോ ആണെന്നാണ് പ്രേക്ഷകർ കരുതുന്നു. എന്തായാലും നിലവിലെ കളിയുടെ രീതി മാറ്റാൻ ഉടൻ തന്നെ വലിയൊരു മാറ്റം ബിഗ്ബോസിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. റോബിനും റിയാസും തിരിച്ചുവന്നാൽ കൊമ്പുകോർക്കുമെന്നാണ് ആരാധകർ പറയുന്നത്. റോബിനും രജിക്കുമാണെങ്കിൽ മറ്റ് മത്സരാർത്ഥിൾ ചക്ര ശ്വാസം വലിക്കുെമന്നും പ്രേക്ഷർ പറയുന്നു












Click it and Unblock the Notifications