ലിസ്റ്റിൽ പോലും ഇല്ലാത്തവരെ പുറത്താക്കാൻ നോമിനേറ്റ് ചെയ്ത് ഒമർ! ബിഗ്ബോസും അമ്പരന്നു!!
ബിഗ്‌ബോസ് മലയാളം സീസൺ 5 ആവേശം ഒട്ടുമില്ലാത്ത സീസൺ ആണെന്നാണ് പ്രേക്ഷകരുടെ പരാതി. എന്നാൽ ആ പരാതി തീർക്കുന്ന ലക്ഷമാണ് ഇപ്പോൾ കാണുന്നത്. വാശിയേറിയ പോരാട്ടമാണ് ഗെയിമുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. കണ്ടന്റ് ഇല്ലെന്ന കുറവ് നികത്തുന്ന സൂചനയൊക്കെ ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന ഗെയിമിനിടെ അഞ്ചൂസിനെ ബാത്ത്‌റൂമിൽ കയറി ഒളിച്ചപ്പോൾ ഒമർ ലുലു വാതിൽ ചവിട്ടി പൊളിക്കുകയും അത് ബിഗ്‌ബോസിൽ പൊട്ടിത്തെറി ഉണ്ടാക്കുകയും ചെയ്തു.
വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു ഒമർ. ഒമർ ലുലു വലിയ ഓളം ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും തുടക്കത്തിൽ തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. ഗെയിമിൽ പങ്കെടുക്കാൻൃ പോലും ഒമറിന് മടിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആവേശത്തോടെയാണ് ഒമർ കളിച്ചത്. ഇതോടെ ബിഗ്‌ബോസിൽ ആവേശമൊക്കെ വന്നിട്ടുണ്ട്. എന്തായാലും പുറത്ത് ഇപ്പോൾ ഒമറിനെക്കുറിച്ച് തന്നെയാണ് ചർച്ച. അടുത്ത പ്രാവശ്യം പുറത്താക്കാനുള്ള മത്സരാർത്ഥികളുടെ പേര് പറയാൻ പറഞ്ഞപ്പോൽ ഒമർ നൽകിയ ഉത്തരമാണ് ബിഗ്‌ബോസിനെ പോലും സംശയത്തിലാക്കിയത്.

ബിഗ്‌ബോസിൽ നിന്ന് പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്ന 2 വ്യക്തികളുടെ പേരും കാരണവും ആണ് പറയാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒമർ പറഞ്ഞ രണ്ട് പേരും നോമിലേഷൻ ലിസ്റ്റിൽ പെടാത്തവരുടേതായിരുന്നു. അഖിൽ മാരാരുടേയും ഷിജുവിന്റേയും പേരാണ് ആദ്യം അറിയിച്ചത്. എന്നാൽ അഖിൽ നോമിനേഷനിൽ ഇല്ലെന്ന് ബിഗ്‌ബോസ് അറിയിച്ചു.
ഇതോടെ അഖിലിന് പകരം വിഷ്ണുവിന്റേ പേര് പറർഞ്ഞു. എന്നാൽ വിഷ്ണുവിനെ നോമിനേറ്റ് ചെയ്യാ ആവില്ലെന്ന് ബിഗ്‌ബോസ് പറഞ്ഞു. . വിഷ്ണു, മിഥുൻ, അഖിൽ, അനു ഈ നാല് പേരെയും ഇത്തവണ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല എന്ന് ബിഗ് ബോസ് ഒമറിനോട് വിശദീകരിച്ചു. ഇതോടെ ഷിജുവിന് പകരം ആരുടെ പേര് പറയണമെന്ന് ആശങ്കയിലായി ഒമർ.
ഷിജുവല്ലാതെ മറ്റൊരു പേര് തോന്നുന്നില്ലെന്നാണ് ഒമർ പറയുന്നത്. തനിക്ക് 5 മിനിറ്റ് സമയം വേണമെന്നും ഒമർ പറയുന്നു. ഒമറിന് കാര്യങ്ങൾ മനസ്സിലായില്ലെന്ന് തോന്നിയപ്പോൽ ബിഗ്‌ബോസ് നോമിനേഷനെക്കുറിച്ച് വ്യക്തമാക്കുന്നു. ഇവിടെ ഒട്ടും സജീവമല്ലെന്നും ഈ ബിഗ് ബോസ് ഷോയോട് നീതി പുലർത്തുന്നില്ലെന്നും നിങ്ങൾക്ക് തോന്നുന്ന രണ്ട് വ്യക്തികളെ നോമിനേറ്റ് ചെയ്യുക, ബിഗ് ബോസ് പറഞ്ഞു.
പക്ഷേ ഒമറിന് പേരുകൾ പറയാൻ കിട്ടിയിരുന്നില്ല . നോമിനേറ്റ് ചെയ്യാൻ കഴിയുന്ന ആളുകളുടെ പേരുകൾ പറയാമോ എന്നാണ് ഒമർ ചോദിക്കുന്നത് . ബിഗ് ബോസ് പേരുകൾ പറയുന്നു, ഇതിന് പിന്നാലെ ഒമർ രണ്ട് പേരുകൾ വ്യക്തമാക്കുന്നു . ഷിജുവിൻറെയും ശോഭയുടെയും പേരുകളാണ് ഒമർ പറയുന്നത്. എന്നാൽ ഇത് എപ്പിസോഡിൽ കാണിക്കുന്നില്ല. എപ്പിസോഡിൽ രണ്ട് പേരുകൾ പറയുന്നതാണ് കാണിക്കുന്നത്. ലൈവിൽ ആണ് ഒമറിന്റെ സംസയവും കാര്യങ്ങളുമൊക്കെ കാണിച്ചത്.












Click it and Unblock the Notifications