'സാര്‍ ഒരു പഴം എടുക്കട്ടേ'; ഉപദേശവുമായി വന്ന രജിത്തിനോട് നാദിറ; ബിബിയില്‍ കളി മാറി!
ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ല്‍ കളിമാറിയിരിക്കുകയാണ്. തണുപ്പന്‍ മട്ടില്‍പോവുകയായിരുന്ന ബിഗ്‌ബോസ് വീട്ടില്‍ ഒച്ചയും അനക്കവും ഒക്കെ വന്നുകഴിഞ്ഞു. മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളായിരുന്ന രജിത്തും റോബിനും വന്നതോടുകൂടിയാണ് കഥ മാറിയത്. ഇത്തവണത്തെ സീസണെതിരെ നിരന്തരം പരാതി ഉയരുന്നകിനിടെയാണ് ബിഗ്‌ബോസ് വീടിനെ ഉണര്‍ത്തി, പഴയ സീസണുകളിലേതുപോലെ മാറ്റിയെടുക്കാന്‍ ഇവര്‍ രണ്ടും പേരും എത്തിയിരിക്കുന്നത്.
ഒരു ദൗത്യവുമായി ആണ് തങ്ങള്‍ വന്നതെന്ന രീതിയില്‍ തന്നെയാണ് രജിത് പെരുമാറുന്നത്. ബിഗ്‌ബോസ് ഹോട്ടല്‍ എന്ന ടാസ്‌കാണ് ഇപ്പോള്‍ ബിഗ്‌ബോസില്‍ നടക്കുന്നത്. ഹോട്ടലിലേക്ക് എത്തുന്ന അതിഥികളായാണ് രജിത്തും റോബിനും എത്തിയിരിക്കുന്നത്. മറ്റ് മത്സരാര്‍ത്ഥികളൊക്കെ ഓരോ കഥാപാത്രമായാണ് നില്‍ക്കുന്നത്. ടാസ്‌ക് ആയതുകൊണ്ട് തന്നെ രജിത്തിനെ വെറുപ്പിച്ച് സംസാരിക്കാന്‍ മത്സരാര്‍ത്ഥികള്‍ കഴിയില്ല, പറയുന്നത് കേട്ടുനില്‍ക്കാനേ കഴിയുള്ളൂ.

അതുകൊണ്ട് തന്നെ രജിത് എല്ലാവര്‍ക്കും ഇങ്ങനെ ഉപദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിഷ്ണുവും രജിതും ചെറിയ രീതിയില്‍ ഉടക്കുന്നുമുണ്ട്. ബബിയില്‍ നിന്ന് 50 ലക്ഷം കിട്ടിയാലും രജിത് അതെടുക്കില്ല ചാരിറ്റിക്ക് കൊടുക്കുമെന്ന രീതിയിലാണ് ഇദ്ദേഹം സംസാരിച്ചത്. ഉടനെ വിഷ്ണു ഇടപെടുകയായിരുന്നു ചാരിറ്റി പറയാന്‍ പാടില്ലെന്ന വിഷ്ണു പറഞ്ഞു. എന്നാല്‍ വിഷ്ണു എതിര്‍ത്തു പറഞ്ഞത് രജിത്തി ഇഷ്ടമായില്ല അത് പ്രകടിപ്പിക്കുന്നുമുണ്ട്.
നിന്നെക്കാള്‍ മുമ്പേ ഇത പഠിച്ചയാളാണു ഞാന്‍, എന്നെ നീ പഠിപ്പിക്കേണ്ട, വിഷ്ണു താങ്കളെക്കാള്‍ തെറ്റുംശരിയും അറിയുന്ന ആളാണ് താനെന്നും രജിത് പറയുന്നു, അറിഞ്ഞുകൊണ്ട് എന്തിനാണ് തെറ്റ് ആവര്‍ത്തിക്കുന്നതെന്നാണ് വിഷ്ണു ചോദിക്കുന്നത്. എന്നാല്‍ തനിക്ക് വയസ്സും അനുഭവവും ഉണ്ട് എന്ന് രജിത് പറയുന്നു. എന്നാല്‍ രജിത് മുമ്പ് കാന്താരി മുളക് തേച്ച സംഭവത്തെക്കുറിച്ച് വിഷ്ണു പറയുന്നു ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്നു. ഇതിന് പിന്നാലെ നാദിറ, റിനോഷ് എന്നിവരുടെ അടുത്തേക്കാണ് പറയുന്നത്. റിനോഷിന് ചത്ത് പണിയെടുക്കണമെന്നാണ് രജിത് ഉപദേശിക്കുന്നത്.
സത്യം, ധര്‍മ്മം, ന്യായം, നീതി, എന്നിവ കൊണ്ടുണ്ടാവുന്ന പ്രവൃത്തി മാകത്രമേ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും എന്നാണ് രജിത് പറയുന്നത്. ഇത് പറഞ്ഞയുടന്‍ നാദിറ രജിത്തിനോട് സാര്‍ ഒരു പഴം എടുക്കട്ടേ, ബനാനയുണ്ടെന്ന് നാദിറ പറയുന്നു. ഇത്രയും നേരം പറഞ്ഞിട്ടും എന്റെ വായക്കകത്ത് പഴം തള്ളിത്തന്നത് സൈലന്റ് ആക്കാനുള്ള ഗുഢ തന്ത്രമാണ് നാദിറയുടേതെന്ന് രജിത് പറയുന്നത്.
മോളെ എന്നെ പൊളിച്ചടക്കണമെങ്കില്‍ ഒരുപാട് പേര്‍ വരേണ്ടി വരുമെന്ന് രജിത് പറയുന്നു. അതില്‍ ഒരാള്‍ താന്‍ ആകട്ടേ എന്ന് നാദിറ പറയുന്നു..എന്നാല്‍ അത് ആവില്ല തന്നെ പൊളിച്ചടക്കാന്‍ ഒരുപാട് ആളുകള്‍ വരണമെന്നും രജിത് പറയയുന്നു തനിക്ക് പഴം വേണ്ടെന്നും ആ പഴ ം നാദിറയ്ക്ക് കൊടുക്കാനും രജിത് പറയുന്നു. എല്ലാവരോടും രജിത് ഉപദേശം പറയുന്നുണ്ട്












Click it and Unblock the Notifications