Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയൊരു വൃത്തികെട്ടവനാടാ, നീയെന്റെ ഫാമിലിയെ കയറിപ്പിടിച്ചു'; വീണ്ടും കൊമ്പുകോർത്ത് റിനോഷും വിഷ്ണുവും

ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. നിലവിൽ പത്ത് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. കഴിഞ്ഞതവണ അനുജോസഫ് ആണ് പുറത്തായത്. ഫൈനൽ 5ലേക്ക് ഏതൊക്കെ മത്സരാർത്ഥികൾ എത്തുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ദിവസങ്ങൾ കുറയുന്നതിനനുസരിച്ച് മത്സരത്തിന്റെ വീര്യവും കൂടുകയാണ്. പരസ്പരം പ്രീതിപ്പെടുത്തുന്നതൊക്കെ നിർത്തി മത്സരാർത്ഥികൾ ഇപ്പോൾ കളിച്ചുതുടങ്ങിയിരിക്കുകയാണ്. മുൻപ് പ്രശ്‌നങ്ങളിൽ ഇടപെടാതെ മാറിനിന്നിരുന്ന റിനോഷും മിഥുനുമൊക്കെ ഇപ്പോൾ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞുതുടങ്ങി. ഇപ്പോൾ റിനോഷും വിഷ്ണുവും തമ്മിലാണ് വീട്ടിൽ ഏറ്റുമുട്ടൽ നടക്കുന്നത്.

Rinosh Bigg Boss 22

നേരത്തെ സംസാരത്തിനിടെ റിനോഷിനെക്കുറിച്ച് വിഷ്ണു ഒരു കാര്യം പറഞ്ഞിരുന്നു. ഷോയിൽ നിന്ന് പുറത്തായിപ്പോയ ഒരു മത്സരാർത്ഥിയോട് റിനോഷ് സെക്‌സ് ജോക്ക് പറയാറുണ്ടായിരുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ ഇവർ തമ്മിൽ പരസ്പരം സംസാരം നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ മോർണിംഗ് ടാസ്‌ക്കിനിടെ റിനോഷ് ഈ വിഷയം വീണ്ടും പറയുകയും ഇത് വലിയ തർക്കത്തിലേക്ക് എത്തുകയും ചെയ്തു. .

'എനിക്ക് ഇവിടെ കിട്ടിയിരിക്കുന്ന ഏറ്റവും മനോഹരമായ നിമിഷം തിരിച്ചറിവാണ്. ഇന്നലെ വിഷ്ണുവിന്റെ പ്രവൃത്തിയിൽ നിന്നാണ് എനിക്കത് മനസ്സിലായത്. നീയൊരു പാമ്പാണ്. എനിക്ക് അഖിൽ ബ്രോയിനെയൊക്കെ ഒരു കുരുട്ട് എന്നാണ് തോന്നിയത്. പക്ഷേ, നീയൊരു വൃത്തികെട്ടവനാടാ... നിങ്ങളിൽ പലരും എന്നെ കൊണ്ട് തെറി പറയിക്കാൻ നോക്കുന്നുണ്ടെന്നറിയാം. ഞാനത് പറഞ്ഞുപോകും. കാരണം ഞാൻ ഒരു ഇമോഷണൽ പേഴ്‌സണാണ്.

ഈ സ്ഥാനത്തിന് വേണ്ടി, പൈസ, കപ്പ് എന്നിവയിക്ക് വേണ്ടി നീ കാണിക്കുന്നത് എനിക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. നിനക്ക് നല്ലത് വരണമെന്ന് ആണ് ഞാൻ വിചാരിച്ചിട്ടുള്ളത്. പുറമെ ഉള്ളവർ എന്റെ കരിയറിൽ മാത്രമേ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളു. പക്ഷേ നീയെന്റ ഫാമലിയെ കയറിപ്പിടിച്ചു, ഇവിടെ ഇല്ലാത്ത വ്യക്തിയുടെ ഫാമിലിയെ കയറിപ്പിടിച്ചു, '' റിനോഷ് പറഞ്ഞു.

എന്നാൽ വിഷ്ണു റിനോഷിനെ എതിർത്ത് സംസാരിച്ചു. താൻ റിനോഷിന്റെ ഫാമിലെയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇല്ലാത്ത കാര്യം പറയരുതെന്നും വിഷ്ണു പറഞ്ഞു. ഇതിനിടയിൽ മിഥുനും ഇവരുടെ പ്രശ്‌നത്തിൽ ഇടപെട്ടു. ഇന്നലെ വിഷ്ണു പറഞ്ഞ കാര്യം റിനോഷിന്റെ ഫാമിലിയെ ബാധിക്കുമെന്നും റിനോഷിന്റെ അച്ഛനും അമ്മയും ഇത് കേട്ടുകാണില്ലേ എന്നും മിഥുൻ വിഷ്ണുവിനോട് ചോദിച്ചു. നിന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞാലോ എന്നും ചോദിക്കുന്നു.

ഇതിന് പിന്നാലെ അഖിൽ പോയി ബസറിടിക്കുകയും വീണ്ടും ടാസ്ക് ആരംഭിക്കുകയും ചെയ്തു. വിഷ്ണു റിനോഷ് പറഞ്ഞ കാര്യങ്ങളിൽ തനിക്ക് പറയാനുള്ള മറുപടി പറഞ്ഞ ശേഷമാണ് ബാക്കി കാര്യങ്ങൾ പറയുന്നത്.

താൻ റിനോഷിന്റെ ഫാമിലിയെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അങ്ങനെയാണ് പുറത്തുള്ളവർക്ക് തോന്നിയതെങ്കിൽ റിനോഷിന്റെ ഫാമിലിയോട് മാപ്പ് പറയുന്നുവെന്നും വിഷ്ണു പറഞ്ഞു. താൻ ഒന്നും ഉണ്ടാക്കി പറഞ്ഞിട്ടില്ലെന്നും തന്റെ കണ്ണുകൊണ്ട് കണ്ടതും ചെവികൊണ്ട് കേട്ടതും മാത്രമാണ് പറഞ്ഞതെന്നും ഒന്നും ഫാന്റസിയിൽ നിന്ന് പറഞ്ഞതല്ലെന്നും വിഷ്ണു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+