Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ദിവസത്തിനുള്ളിൽ അഖിൽ ബി​ഗ്ബോസ് വീട്ടിൽ നിന്ന് പുറത്താകുമോ? റിനോഷിന്റെ ഊഹം ശരിയാകുമോ?

ബിഗ്‌ബോസ് മലയാളം സീസൺ 5 പ്രേക്ഷകരെ അത്രയൊന്നും തൃപ്തിപ്പെടുത്താതെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പുറത്ത് വലിയ ചർച്ചയാവാനോ ഫാൻ ഗ്രൂപ്പുകൾ സൃഷ്ടിക്കാനോ ഒന്നും ഈ സീസൺ 5 ന് സാധിച്ചിട്ടില്ല. നല്ല കണ്ടന്റുകൾ ഉണ്ടാവുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഗെയിം കളിക്കുന്നതിന് അപ്പുറത്തേക്ക് മത്സരാർത്ഥികൾക്ക് മറ്റൊന്നിനും താല്പര്യമില്ല.

അതുകൊണ്ട് തന്നെ കണ്ടന്റ് ഉണ്ടാവുന്നുമില്ല. മുൻ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും പകുതിയിൽ വെച്ച് പുറത്തുപോകുകയും ചെയ്ത രജിത്തിനേയും റോബിനേയും കൊണ്ടുവന്നെങ്കിലും അത് അതിനെക്കാൾ വലിയ പ്രശ്‌നമാവുകയും റോബിനെ പുറത്താക്കുകയും ചെയ്തു.

Akhil

രജിത്തിനേയും പിന്നാലെ പറഞ്ഞുവിട്ടു. പിന്നെ അഖിൽ മാരാറിന് ആണ് കുറച്ച് ഫാൻബേസുള്ളത്. അത്യാവശ്യം കണ്ടന്റുകൾ ഉണ്ടാക്കുന്നുമുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്ന അഖിൽ റോബിനെ പോലെ ഷോ കൺട്രോൾ ചെയ്യുന്ന തലത്തിൽ എത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. ആദ്യത്തെ ആവേശം അഖിലിനും ഇപ്പോൾ ഇല്ല. ഇപ്പോൾ അഖിലിനെക്കുറിച്ച് റിനോഷ് പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്.

താൻ 100 ദിവസം ബിഗ്‌ബോസ് വീട്ടിൽ ഉണ്ടാകും എന്നാണ് അഖിൽ പറയുന്നത്. എന്നാൽ ശോഭയുമായി സംസാരിച്ച റിനോഷിന്റെ അഭിപ്രായത്തിൽ അഖിൽ 70- 80 ദിവസങ്ങൾ മാത്രമേ ബിഗ്‌ബോസിൽ ഉണ്ടാവുമെന്നാണ് പറയുന്നത്. എന്നാൽ 100 ദിവസം അഖിൽ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിനോഷ് പറയുന്നു.

ബിഗ്‌ബോസിലേക്ക് വരുമ്പോൾ ഉണ്ടായ അഖിൽ അല്ല ഇപ്പോൾ ഉള്ളതെന്നും ഒരുപാട് മാറിയിട്ടുണ്ടെന്നും റിനോഷ് പറയുന്നു. അതിന്റെ ക്രെഡിറ്റ് ഷിജുവേട്ടനാണെന്നും റിനോഷ് പറയുന്നുണ്ട്. അഖിലിന്റെ സ്റ്റാന്റ് പോലെയാണ് ഷിജുവും വിഷ്ണുവും എന്നാണ് ശോഭ പറയുന്നത്. എന്നാൽ വിഷ്ണു എപ്പോൾ വേണമെങ്കിലും മാറിപ്പോകാമെന്നാണ് റിനോഷ് പറഞ്ഞത്.

'' അഖിൽ മാരാർ എന്ന വ്യക്തി വന്നപ്പോഴും ഇപ്പോൾ നിൽക്കുന്ന അഖിൽ മാരാറും വ്യത്യസ്തമാണ്. അയാൾ നന്നായിട്ടുണ്ട്. അത് വലിയൊരു പങ്ക് ക്രെഡിറ്റ് ഷിജുവേട്ടനാണ്. ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് അയാൾ 100 ദിവസം നിൽക്കണമെന്നാണ് .80 ആകുമ്പോൾ അയാൾ പോകും.

ഞാൻ മനസ്സുകൊണ്ട് വിചാരിക്കുന്നത് അയാൾ 100 ദിവസം നിൽക്കണമെന്നാണ്, അപ്പോൾ നമുക്ക് കാണാലോ വന്ന അഖിൽ മാരാരേയും ഇപ്പോൾ ഉള്ള അഖിൽ മാരാറേയും. അയാളെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ ഒരുപാട് ആളുകൾ ഉണ്ട്. ഒരാൾക്ക് എങ്ങനെ മാറാൻ പറ്റുമെന്ന് കാണാമല്ലോ!, റിനോഷ് പറയുന്നു.

അതേസമയം, ജുനൈസുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ അഖിൽ പുറത്തായി എന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. അഖിൽ ജുനൈസിനെ തള്ളുകയായിരുന്നു, എന്നാൽ ഇതിന് പിന്നാലെ ജുനൈസ് പരാതി പറഞ്ഞു. ഇരുവരേയും ബി​ഗ്ബോസ് വിളിപ്പിച്ചു.

താൻ ചെയ്തിട്ടുണ്ടെഹ്കിൽ പുറത്താക്കിക്കോളൂ എന്നാണ് അഖിൽ പറഞ്ഞത്. തന്റെ കഴുത്തപിടിച്ച് തിരിച്ചിട്ടും താൻ പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്ന് അഖിൽ പറയുന്നു. ജുനൈസിനെ തള്ളുക മാത്രമാണ് ചെയ്തെന്നും അഖിൽ പറഞ്ഞിരുന്നു. ബി​ഗ്ബോസ് ഇരുവരോടും ഷേയ്ക്ക് ഹാൻജഡ് നൽകി പോകാൻ പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+