'തനിക്ക് കൊടുക്കാൻ പറ്റുന്ന ശിക്ഷ കൊടുക്കുന്നു'; അഖിലിനെ പുറത്താക്കേണ്ടത് തന്നെയായിരുന്നുവെന്ന് ശോഭ
ബിഗ്‌ബോസ് മലയാളം സീസൺ 5 ആകെ കൈവിട്ട രീതയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മറ്റ് സീസണുകൾ ഉണ്ടാക്കിയ ഓളം ഒന്നും ഈ സീസൺ 50 എപ്പിസോഡ് പിന്നിട്ടിട്ടും ഉണ്ടാക്കിയിട്ടില്ല. വൈൽഡ് കാർഡുകളെ കൊണ്ടുവന്നിട്ടും വലിയ കാര്യം ഉണ്ടായില്ല. 3 വൈൽഡ് കാർഡ് ആണ് ഇതുവരെ എത്തിയത്. അതിൽ രണ്ട് പേരും പുറത്തുപോയി. അവസാനം കഴിഞ്ഞ സീസണുകളിലെ രണ്ട് പേരെ കൊണ്ടുവന്നു. റോബിനും രജിത്തും. കഴിഞ്ഞ സീസണിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇവർ.
എന്നാൽ ഇവർക്ക് ധാരാളം ആരാധകർ ഉണ്ട്. അതുകൊണ്ട് ഇവരെ കൊണ്ടുവന്ന് ബിഗ്‌ബോസിൽ ഓളം ഉണ്ടാക്കാനാണ് ഇവരെ കൊണ്ടുവന്നത്. എന്നാൽ റോബിനെ വീണ്ടും പുറത്താക്കി. പിന്നാലെ രജിത്തിനേയും ബിഗിബോസിവൽ നിന്ന് പുറത്താക്കി. ജുനൈസും അഖിലും തമ്മിൽ ഉണ്ടായ പ്രശ്‌നത്തിൽ റോബിൻ പ്രതികരിച്ചിരുന്നു, എന്നാൽ ആക്രോശിച്ചായിരുന്നു റോബിന്റെ പ്രതികരണം. തൊട്ടുപിന്നാലെ തന്നെ റോബിനെ ബിഗ്‌ബോസ് വിളിപ്പിക്കുകയും പുറത്ത് ആക്കിയ വിവരം പറയുകയുമായിരുന്നു. ജുനൈസിനെ തള്ളിയ അഖിലിനെ പുറത്താക്കണമെന്ന് അഭിപ്രായം ഉയന്നിരുന്നുവെങ്കിലും അഖിലിനെ പുറത്താക്കിയില്ല. എന്നാൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്
ശോഭ.

ശോഭയും അഖിലും നല്ല കോമ്പോ ആണെന്നാണ് പുറത്തുള്ള ആരാധകർ പറയുന്നത്. ഇവരുടെ വഴക്കും പിണക്കവും ഇണക്കവും എല്ലാം ആരാധതകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ അഖിലും ശോഭയുമൊക്കെ തന്നെയാണ് ശക്തരായ മത്സരാർത്ഥികൾ. അഖിൽ തന്നെ ടാർഗറ്റ് ചെയ്ത് ശല്യപ്പെടുത്തുന്നുണ്ടെന്ന് ശോഭ പറഞ്ഞിരുന്നു. അഖിലിനെ ഇപ്പോൾ ശോഭ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുകയാണ്. ജുനൈസിനെ കയ്യേറ്റം ചെയ്ത അഖിലിനെ പുറത്താക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ശോഭ പറയുന്നത്. അത് കൊണ്ട് തനിക്ക് ചെയ്യാൻ പറ്റുന്നത് അഖിലിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുക എന്നതാണെന്നും ശോഭ പറയുന്നു.
റിനോഷുമായിട്ടുള്ള പ്രശ്‌നത്തിനിടയിലാണ് ജുനൈസിനെ അഖിൽ തള്ളിയത്. ജുനൈസ് പരാതി ഉയർത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇവരെ ബിഗ്‌ബോസ് വിളിപ്പിച്ചു.. തന്നെ ശാരീരികമായി അഖിൽ ആക്രമിച്ചുവെന്നും എന്താണ് ബിഗ്‌ബോസിന്റെ നടപടി എന്നറിയണം എന്നുമായിരുന്നു ജുനൈസ് പറഞ്ഞത്. അതേസമയം താൻ തല്ലിയില്ല, ഷോൾഡർ കൊണ്ട് തല്ലുകയാണ് ചെയ്തതെന്നും തെറ്റാണെങ്കി 100 ശതമാനം താൻ പോകാൻ തയ്യാറാണെന്നും അഖിൽ പറഞ്ഞു. പരാതിയും പരിഭവവുമില്ല. ബിഗ്‌ബോസിന്റെ നിയമം തെറ്റിച്ചെങ്കിൽ പറഞ്ഞുവിടണം എന്നാണ് അഖുൽ വ്യക്തമാക്കിയത്.
അതേസമയം തനിക്കെതിരെയും ആക്രമണം നടന്നിട്ടുണ്ടെന്ന് അഖിൽ പറയുന്നുണ്ട്. സാഗർ അഖിലിന്റെ കഴുത്തിന് കുത്തിപ്പിടിച്ച കാര്യമാണ് അഖിൽ പറഞ്ഞത്. തനിക്ക് അതിൽ പരാതി ഉണ്ടായിരുന്നില്ലെന്നും അഖിൽ പറയുന്നു. എന്നാൽ തന്റെ ശരീരത്തിൽ തൊടരുതെന്നാണ് ജുനൈസ് പറയുന്നത്. എന്നാൽ ഇത് അവസാന താക്കീതായി കരുതണമെന്നാണ് ബിഗ്‌ബോസ് പറഞ്ഞത്. ബിഗ്‌ബോസ് ഇവരോട് ഷേക്ക് ഹാൻഡ് നൽകി പോകാനാണ് പറയുന്നത്. ഇതോടെ അഖിലിനെ പുറത്താക്കില്ലെന്ന് ഉറപ്പായി.












Click it and Unblock the Notifications