ഞെട്ടിച്ച് ലച്ചുവിന്റെ പുറത്താവല്‍: യഥാർത്ഥ കാരണം ഇതോ? തിരിച്ച് വരവിനും സാധ്യത
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്നും ഇതുവരെ മൂന്ന് താരങ്ങളാണ് പുറത്തേക്ക് പോയിരിക്കുന്നത്. ഗോപികയും ആഞ്ചലീനയും എവിക്ഷനിലൂടെ പുറത്തായപ്പോള്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങള്‍ക്ക് അകം വീടിന് പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായി മറ്റൊരു താരം കൂടി ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നിന്നും പുറത്തായി എന്ന വാർത്തയാണ് വരുന്നത്.
ലച്ചു സീസണില്‍ നിന്നും പുറത്ത് പോയെന്നാണ് വിവരം. ഈ ആഴ്ചയിലെ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായ താരം കൂടിയാണ് ലച്ചു. വോട്ടിങ് ലിസ്റ്റില്‍ നിന്നും ലച്ചുവിന്റെ പേര് എടുത്ത് മാറ്റിയതോടെയാണ് ഇത്തരമൊരു അഭ്യൂഹം ശക്തമായത്. ഇന്നലെ രാത്രിയോടെ തന്നെ താരം വീടിന് പുറത്തായെന്നും ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നുമാണ് സൂചന. നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ഒരു താരം കൂടിയായിരുന്നു ലച്ചു.

ആരോഗ്യ പ്രശ്നങ്ങള്‍ കുറച്ച് കൂടുതലായിരുന്ന താരത്തിന് എപ്പോഴും മരുന്ന് കഴിക്കണമായിരുന്നു. കഴിഞ്ഞ ദിവസം സ്കാനിങ്ങിന് കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിന്റെ റിസല്‍ട്ട് വന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കാം പുറത്തേക്ക് പോയത്. ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി അലട്ടുന്ന സാഹചര്യത്തില്‍ അവരെ മാറ്റി നിർത്തുന്നത് തന്നെയായിരിക്കാം നല്ലതെന്ന് വിവരം പങ്കുവെച്ചുകൊണ്ട് ബിഗ് ബോസ് നിരൂപക രേവതിയും അഭിപ്രായപ്പെടുന്നു.
ആരോഗ്യപ്രശ്നമുള്ള ആളുകളെ സ്ഥിരമായി ഇതിനകത്ത് നിർത്താന്‍ അവർക്ക് ഒരിക്കലും സാധിക്കില്ല. ഹനാന്‍ തന്നെ ഉദാഹരണമാണ്. ലച്ചു ഏതായാലും പോയി. ഇനിയിപ്പോള്‍ അവർ തിരിച്ച് വരുമോ, താല്‍ക്കാലികമായി പോയതാണോ എന്നൊന്നും അറിയില്ല. ഇന്നലത്തെ സംഭവം ആയതിനാല്‍ ഇന്ന് രാത്രിയായിരിക്കും നമുക്ക് അത് കാണാന്‍ സാധിക്കുക. ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ലെന്നും രേവതി പറയുന്നു. അതേസമയം ലച്ചു ഷോയിലേക്ക് തിരിച്ച് വന്നേക്കുമെന്ന അഭിപ്രായങ്ങളും ശക്തമാണ്.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലൂടെ കടന്ന് വന്ന് പ്രേക്ഷകരെയാകെ പൊട്ടിച്ചിരിപ്പിച്ച താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. മലയാളിയാണെങ്കിലും വളർന്നതൊക്കെ സൗത്ത് ആഫ്രിക്കയിൽ ആണ് ഇപ്പൊ മുംബൈ സെറ്റിൽഡ് ആണ്. ആഫ്രിക്കയില്‍ വെച്ച് റേപ്പ് ചെയ്യപ്പെട്ട അനുഭവും ലച്ചു ബിഗ് ബോസിലൂടെ തന്നെ തുറന്ന് പറഞ്ഞിരുന്നു.

എന്റെ കഥ എന്നെ സെഗ്മെന്റിലൂടെയായിരുന്നു തന്റെ ദുരനുഭവം താരം വ്യക്തമാക്കിയത്. പതിമൂന്നാമത്തെ വയസിലായിരുന്നു അത് നേരിടേണ്ടി വന്നത്. 'ആറ് വര്‍ഷത്തോളം തന്നെ അയാള്‍ പീഡിപ്പിച്ചു. പെയിനും ടോർച്ചറിങ്ങും കാരണം എനിക്ക് ബ്ലീഡിങ് വരെ ഉണ്ടായി. എനിക്ക് എന്നെ തന്നെ അറപ്പായി. എന്നാൽ ഇതോടെ ജീവിതത്തില്‍ ഞാൻ ആകെ തളര്‍ന്നു പോയി. എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി പതിനെട്ടുവയസ്സുവരെ ഞാൻ കാത്തിരുന്നു. കാരണം എനിക്ക് മറ്റു ഫിനാൻഷ്യൽ സപ്പോർട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പതിനെട്ടു വയസ്സ് ആയപ്പോൾ തന്ന ഞാൻ നാട്ടിലേക്ക് വന്നു.''- എന്ന് ലച്ചു തന്നെ പറയുന്നു.
വളരെ കഷ്ടപെട്ടാണ് ജീവിച്ച് വന്നത്. പിന്നീട് മൂവി ഓഫേർസ് വന്നു തുടങ്ങി. ആ സമയത്ത് എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആദ്യമൊക്കെ അടിപൊളി ആയിരുന്നെങ്കിലും പിന്നീട് മദ്യപിച്ചിട്ടുള്ള മർദ്ദനമായി. ഞാൻ അന്ന് തീരെ ചെറിയ കുട്ടി ആയതുകൊണ്ട് വലിയ ചിന്താ ശക്തി ഒന്നും ഉണ്ടായിരുന്നില്ല. എന്റെ മനസ്സിൽ അയാളെ മാറ്റി എടുക്കാം എന്ന ചിന്ത ആയിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും പുറത്ത് വരേണ്ടി വന്നു. ക്രുരമായ മർദ്ദനവും അയാളില്‍ നിന്നും നേരിടേണ്ടി വന്നിരുന്നുവെന്നും ലച്ചു പറഞ്ഞു.












Click it and Unblock the Notifications