Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റു, എന്നാലും പ്രേക്ഷകർ പിന്തുണയ്ക്കാൻ പോകുന്നത് ശോഭയെ‌, അങ്ങനെ അഖിലും സമ്മതിച്ചു..

ബി​ഗ്ബോസ് മലയാളം സീസൺ 5 ൽ കണ്ടന്റുകൾ കുറവാണെങ്കിലും ​ മത്സരാർത്ഥികൾ വീട്ടിലെ ​ഗെയിമുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ബി​ഗ്ബോസ് വീട്ടിൽ പലപ്പോഴും ​ഗെയിം കളിച്ച് ജയിക്കണമെന്ന് ആ​ഗ്രഹമുള്ള ഒരാളാണ് ശോഭ. പലപ്പോഴും ജയിക്കാറില്ലെങ്കിലും മികച്ച പ്രകടനം തന്നെയാണ് ശോഭ കാഴ്ച വെയ്ക്കാറുള്ളത്. താൻ ​ഗ്രൂപ്പുകളുടെ ഭാ​ഗമല്ല ഒറ്റയ്ക്കാണ് കളിക്കാറുള്ളത് എന്നാണ് ശോഭ പറയാറുള്ളത്.

അടുത്തിടെ നടന്ന ​ഗെയിമിൽ അഖിൽ മാരാരുടെ ​ഗ്രൂപ്പിൽ ആയിരുന്നു ശോഭ, അഖിലും ശോഭയും എപ്പോഴും ഉടക്കാണെങ്കിലും ഇവർ തമ്മിലുള്ള വഴക്ക് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടവുമാണ്, എന്നാൽ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് ശോഭ പറഞ്ഞത്. എന്നാൽ ഇരുവരും ഒരു ടീമിൽ വന്നപ്പോൾ ഒരുമയോടെയാണ് കളിച്ചത്. എന്നാൽ കളിക്കിടെ പൂട്ടിനുള്ളിൽ ശോഭ അരിപ്പൊടി കുഴച്ചുവെച്ചത് വലിയ വഴക്കിന് കാരണമായിരുന്നു. പക്ഷേ അഖിലും ഷിജുവും പറഞ്ഞതുകൊണ്ടായിരുന്നു ശോഭ അങ്ങനെ ചെയ്തത്.

akhilbb522

എന്നാൽ മോഹൻലാൽ വന്നപ്പോഴായിരുന്നു അത് മറ്റുള്ളവർക്ക് മനസ്സിലായത്. എന്നാൽ തിങ്കളാഴ്ചത്തെ എപ്പിസോഡിലെ ​ഗെയിമിൽ ശോഭ മികച്ചപ്രകടനമാണ് നടത്തിയത്. എന്നാൽ അഖിൽ ആണ് ജയിച്ചത്. ജോമട്രിക് ആകൃതിയിലുള്ള കളങ്ങൾ വ്യത്യസ്‍ത വലിപ്പത്തിൽ നൽകിയിരുന്നു. ഓരോന്നിലും ഓരോ അക്കങ്ങൾ ഉണ്ടായിരുന്നു. ബസർ കേൾക്കുമ്പോൾ എല്ലാ മത്സരാർഥികളും സ്റ്റാർട്ടിംഗ് പോയന്റിൽ വന്ന് നിൽക്കുക.

ബിഗ് ബോസ് പറയുന്ന അക്കത്തിന് അനുസരിച്ച് ഓരോ തവണയും മത്സരാർഥികൾ എല്ലാവരും വേഗത്തിൽ ആ അക്കമുള്ള കളത്തിനുള്ളിൽ വന്ന് നിൽക്കുക. കളത്തിനുള്ളിൽ നിൽക്കാൻ കഴിയാത്ത ആളുകളാണ് പുറത്താവുക. പുറത്താകുന്നവർ ജയിലിൽ പോകണം. ഈ ടാസ്കിൽ അവസാനം ജയിച്ചത് അഖിൽ ആയിരുന്നു. എന്നാൽ അവസാനം വരെ ശോഭ നിന്നു.

ടാസ്കിൽ നിന്ന ആദ്യം പുറത്തായത് ഷിജുവായിരുന്നു. പിന്നാലെ സാ​ഗറും പുറത്തായി. മിഥുനാണ് പിന്നെ പുറത്തായത്. റെനീഷനയും സെറീനയും പുറത്തായി, ശ്രുതി ലക്ഷ്മി, റിനോഷ്, അനു എന്നിവരും പുറത്തായി, അവസാനം ശോഭ, വിഷ്ണു, അഖിൽ അഞ്ചൂസെന്നിവരാണ് മത്സരത്തിൽ നിന്ന് അവസാനം വരെ പിടിച്ചുനിന്നത്. അ‍ഞ്ചുപുറത്തായിട്ടും ശോഭ പിടിച്ചുനിന്നു. ഒടുവിൽ ശോഭയും പുറത്തായി. എന്നാൽ ജയിലിലെത്തിയിട്ടും വിഷ്ണുവും അഖിലും ​ഗ്രൂപ്പായി കളിച്ചതെന്നായിരുന്നു ആരോപണം.

അതേസമയം ശോഭ നല്ല ​ഗെയിം തന്നെയാണ് കാഴ്ച വെച്ചതെന്നായിരുന്നു മറ്റു മത്സരാർത്ഥികൾ പറഞ്ഞത്. അഖിലും ശോഭയെ അം​ഗീകരിച്ചു. പ്രേക്ഷകർ ശോഭയെ തന്നെ ആയിരിക്കും അം​ഗീകരിക്കുക എന്നാണ് അഖിൽ പറഞ്ഞത്. അതേസമയം, ഇത്തവണത്തെ നോമിനേഷനിലേക്കുള്ള ആളുകളെ ഇന്നലെ തിരഞ്ഞെടുത്തു.സെറീന, നാദിറ, സാഗർ, ജുനൈസ്, മിഥുൻ, അഞ്ജൂസ്, റെനീഷ എന്നിവർ നോമിനേഷനിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+