Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വരുന്നത് ബി​ഗ്ബോസ് അൾട്ടിമേറ്റോ? അങ്ങനെയെങ്കിൽ ആരൊക്കെ? ചൂടുപിടിച്ച ചർച്ച

ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചതിന്റെ വിഷമത്തിലാണ് പ്രേക്ഷകർ. 100 ദിവസം കടന്നുപോയത് അറിഞ്ഞതേയില്ല എന്നാണ് ഇവർ പറയുന്നത്. ആദ്യം സീസൺ 5നെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവന്നിരുന്നത്.

മറ്റ് സീസണുകൾ ഉണ്ടാക്കിയ ഓളം ഈ സീസൺ ഉണ്ടാക്കുന്നില്ല എന്നായിരുന്നു പ്രധാന ആരോപണം. വിമർശനം രൂക്ഷമായതോടെ തന്ത്രങ്ങൾ പലതും ബിഗ്‌ബോസ് മാറ്റി പരീക്ഷിച്ചു. രജിതും റോബിനും ബിഗ്‌ബോസ് വീട്ടിലെത്തി, പിന്നീട് ഫിറോസും റിയാസും എത്തി. പക്ഷേ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.

അഖിൽ ഉള്ളത് കൊണ്ട് മാത്രാമണ് ബിഗ്‌ബോസ് കാണുന്നത് എന്നാണ് പല പ്രേക്ഷകരും പറഞ്ഞത്. എന്നാൽ മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. മത്സരാർത്ഥികൾ കട്ടയ്ക്ക് മത്സരിക്കാൻ തുടങ്ങി. അഖിൽ, ശോഭ, ജുനൈസ്, റിനോഷ് എന്നുവേണ്ട എല്ലാവരും അടിമുടി ഗേയ്‌മേഴ്‌സായി.

ഇതോടെ പ്രേക്ഷകരും ആവേശത്തിലായി. അങ്ങനെ സീസൺ 5 ഉം പ്രേക്ഷകർ പൂർണമായും ഏറ്റെടുത്തു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ഒരു സീസൺ അവസാനിച്ചപ്പോൾ പ്രേക്ഷകർ ഇത്രയേറെ വിഷമിച്ചത്. ഇന്നലെ മുതൽ ആ വിഷമം സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർ പങ്കുവെയ്ക്കുന്നുമുണ്ട്.

സീസൺ 6 എന്നാണ് ആരംഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. സീസൺ 6 ഏറെ വൈകാതെ ആരംഭിക്കും എന്ന സൂചന ഗ്രാന്റ് ഫിനാലയിൽ മോഹൻലാൽ നൽകിയിരുന്നു. പിരിയുന്നത് തൽക്കാലത്തേക്ക് മാത്രമാണ്.. അടുത്തവരവിനായി ആർ യൂ റെഡി എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

ഇതോടെ സീസൺ 6 ഉണ്ടാവുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇനി വരാൻ പോകുന്നത് ബിഗ്‌ബോസ് അൾട്ടിമേറ്റായിരിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുൻ സീസണുകളിലെ മികച്ച മത്സരാർത്ഥികളെ ഒന്നുകൂടി ബിഗ്‌ബോസ് വീട്ടിൽ ഇറക്കുന്നതാണ് അൾട്ടിമേറ്റ്. ഹിന്ദി ബിഗ്‌ബോസിൽ ഒക്കെ ഇങ്ങനെ അൾട്ടിമേറ്റ് ഉണ്ടാവാറുണ്ട്.

ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല, എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുമെന്ന സൂചന തന്നെയാണ് ഈ സീസൺ നൽകുന്നതെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച. കാരണം ബിഗ്‌ബോസ് മലയാളത്തിൽ ഇതുവരെ നടക്കാത്ത പലതും നടന്ന സീസൺ ആയിരുന്നു ഇത്.

bigg boss

ബിബി മലയാളത്തിൽ ആദ്യമായിട്ടണ് ഒരു മത്സരാർത്ഥി പണപ്പെട്ടി സ്വീകരിച്ച് പുറത്തുപോയത്. നാദിറയായിരുന്നു ആ മത്സരാർത്ഥി. ഇങ്ങനെ പല മാറ്റങ്ങളും സംഭവിക്കാം എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. അഥവാ സീസൺ 6 അൾട്ടിമേറ്റ് വന്നാൽ ആരൊക്കെയാവും അതിൽ ഉണ്ടാവുക എന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ച. അഖിൽ, റോബിൻ, റിയാസ്, രജിത് എന്നിവർ തീർച്ചയായും ഉണ്ടാവുമെന്ന് ചിലർ പറയുന്നു.

പേളിയും ആര്യയും ഫുക്രുവും ഉണ്ടാവുമെന്നാണ് ചിലർ പറയുന്നത്. മണിക്കുട്ടനും ജാസ്മിനും ഉണ്ടാവുമെന്ന് മറ്റ് ചിലർ പറയുന്നു. ഇനി എന്തുകൊണ്ടും അൾട്ടിമേറ്റ് വരുന്നതാണ് നല്ലതെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+