ഡോ. റോബിന് വന്‍ നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന് പൊളിയാണ്
കൊച്ചി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും ഡോക്ടറുമാണ് റോബിന് രാധാകൃഷ്ണന്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റോബിന് ബിഗ് ബോസ് മലയാളം നാലാം സീസണ് നല്കിയ ആരാധക കൂട്ടം ചെറുതല്ല. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം റോബിന് ആരാധകര്‍ വര്‍ധിച്ചു എന്നാണ് പറയേണ്ടത്. അദ്ദേഹം ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ മാത്രമല്ല ഇക്കൂട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. വിവാഹത്തിന് ഒരുങ്ങുന്ന റോബിന് ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. സിനിമാ താരങ്ങള്‍ക്ക് പോലും വേഗത്തില്‍ സാധ്യമല്ലാത്ത നേട്ടം. വിശദാംശങ്ങള്‍ അറിയാം...

തിരുവനന്തപുരം ജിജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്. ആരാധകര്‍ ഡോ. മച്ചാന് എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന റോബിന്റെ വിവാഹ നിശ്ചയം അടുത്തമാസമുണ്ടാകുമെന്നാണ് പറയുന്നത്. വിവാഹം ഫെബ്രുവരിയിലും പ്രതീക്ഷിക്കുന്നു. അതിനിടെയാണ് പുതിയ റെക്കോര്‍ഡ് നേട്ടത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും റോബിന്റെ പേര് ഇപ്പോഴും ട്രെന്‍ഡിങാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓരോ വീഡിയോയും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. സാധാരണ ബിഗ് ബോസ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടാല്‍ മല്‍സരാര്‍ഥികളുടെ ആരവം നിലയ്ക്കേണ്ടതാണ്. എന്നാല്‍ റോബിന്റെ കാര്യത്തില്‍ എല്ലാം തിരുത്തിക്കുറിക്കുകയാണ്.

ഡോക്ടര്‍ റോബിന് എന്ന ഹാഷ്ടാഗില് 50000 വീഡിയോകളാണ് ഇതിനകം വന്നിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കിടെ മാത്രമാണിത്. ഇത്രയും വീഡിയോ ഒരു വ്യക്തിയെ കുറിച്ച് വരുന്നത് നിസാര കാര്യമല്ല. ഒരു പക്ഷേ, മറ്റൊരു വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്ക് പോലും കുറഞ്ഞ കാലത്തിനിടെ ഇത്രയും വീഡിയോ വന്നുകാണില്ല. റോബിന്റെ യാത്രകള്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങി എല്ലാം ഇതില്‍ ഉള്‍പ്പെടും.

റോബിന്റേതായി നിരവധി അഭിമുഖങ്ങളാണ് ഇതിനകം വന്നിട്ടുള്ളത്. കൂടാതെ ഉദ്ഘാടന ചടങ്ങുകള്‍ വേറെ. ആരാധകരുമായി സംവദിക്കാന്‍ റോബിന് തയ്യാറാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഓരോ വ്യക്തിയോടും എത്ര തിരക്കിനിടയിലും സംസാരിക്കാന്‍ സമയം കണ്ടെത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും റോബിന്റെ പതിവ് രീതിയാണ്.

റോബിന്റെ വിവാഹ നിശ്ചയം അടുത്ത മാസമായിരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കൂടാതെ ബന്ധപ്പെട്ട വീഡിയോകള്‍ ഇനിയും വരാനിരിക്കുകയാണ്. ശേഷം വിവാഹ വിശേഷങ്ങളും. ആരതി പൊടിയുമായുള്ള പ്രണയം റോബിന് വെളിപ്പെടുത്തിയപ്പോള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ റോബിന്റെ ആരാധകര്‍ 11 ലക്ഷമാണ്. ബിഗ് ബോസ് മല്‍സരാര്‍ഥിക്ക് ഇത്രയധികം ഫോളവേഴ്സ് കിട്ടുന്നതും ആദ്യമാണ്. റോബിനും ആരതിയും തമ്മിലുള്ള ചില വീഡിയോസ് നേരത്തെ വൈറലായിരുന്നു. അതിനിടെയാണ് റോബിന്റെ അസുഖം വെളിപ്പെടുത്തിയുള്ള വിവരം പുറത്തുവന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് റോബിന് ഇക്കാര്യം പറഞ്ഞത്.

ഇടയ്ക്ക് ശക്തമായ തലവേദന വരുന്നതാണ് റോബിന് നേരിടുന്ന പ്രശ്നം. മരുന്ന് കഴിച്ചാലും വേദന മാറില്ലെന്ന് റോബിന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബോണ്ട്യൂമറാണെന്ന് റോബിന് പറഞ്ഞപ്പോള്‍ ആരാധകര്‍ ശരിക്കും ഞെട്ടി. തലയുടെ പിന്‍ഭാഗത്ത് വലിയ മുഴയാണ്. രണ്ടു വര്‍ഷമായി ഇദ്ദേഹം ഈ പ്രതിസന്ധി നേരിടുന്നു. ഇടയ്ക്ക് സ്കാന്‍ ചെയ്ത് മുഴ പരിശോധിക്കാറുണ്ട്. തലച്ചോറിന് അകത്തേക്ക് വളര്‍ന്നാല്‍ സര്‍ജ്ജറി ചെയ്യേണ്ടി വരുമെന്നും റോബിന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications