Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചൂസ് ഇന്ന് പുറത്ത്: പൊളിയുന്നത് അഖില്‍ മാരാറുടെ വൺ മാൻ ഷോ, ഇനി നടക്കുന്ന കളി ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഇന്ന് ഒരു താരം കൂടി പുറത്തേക്ക്. എവിക്ഷന്‍ ലിസ്റ്റില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന് പുറത്താവുന്ന താരം അഞ്ചൂസാണെന്നാണ് വിവരം. അമ്പത് ദിവസം പിന്നിടുന്ന ബിഗ് ബോസില്‍ ഏറ്റവും അധികം സേഫ് ഗെയിം നടത്തിയ ഒരു താരം അഞ്ചൂസാണെന്ന ആരോപണവും ശക്തമാണ്. അതേസമയം താരത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല.

നേരത്തെ റെനീഷ, സെറീന ഗ്യാങ്ങിന്റെ ഭാഗമായിരുന്ന അഞ്ചൂസ് കഴിഞ്ഞയാഴ്ചയോ മാരാർ പക്ഷത്തേക്ക് ചെരിയുന്നതും കണ്ടു. ഇതോടെ അഞ്ചൂസിന് വേണ്ടി അഖില്‍ മാരാർ ക്യാമറക്ക് മുന്നില്‍ വന്ന് പരസ്യമായി വോട്ട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചൂസാണ് പുറത്താവുന്നതെങ്കില്‍ മാരാറുടെ അഭ്യർത്ഥനയൊന്നും ആരാധകർ മുഖവിലയ്ക്ക് എടുത്തില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാവും.

anjus

ഇതോടൊപ്പം തന്നെ അഞ്ചൂസ് ബിഗ് ബോസ് വിട്ടാലുള്ള ചില സാധ്യതകളേയും കുറിച്ച് ആരാധകർ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അഖിൽ വോട്ട് ചോദിച്ചത് കൊണ്ട് അഞ്ചൂസ് സേഫ് ആണെന്ന് കരുതിയാണ് അവിടെ അഞ്ചൂസ് അടക്കം എല്ലാം മത്സരർഥികളും ഉറപ്പിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി അഞ്ചൂസ് പുറത്തയാൽ അവിടെ അഖിലിന്റെ വൺ മാൻ ഷോക്കുള്ള തിരിച്ചടി ആവുമെന്നാണ് ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിലവിൽ വോട്ടിങ്ങിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് സെറീനയും അഞ്ചൂസും ആണെന്ന് ആണ് കരക്കമ്പി. അത് മുൻ നിർത്തി അഞ്ചൂസ് എങ്ങാനും പുറത്തായാൽ ഹൗസിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ. ഹോസിൽ ഇപ്പോൾ മൊത്തത്തിൽ അഖിൽ മാരാരിന് അനുകൂലമായി ആണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്... അവിടെയുള്ള മത്സരാർഥികൾ എല്ലാം തന്നെ അറിഞ്ഞോ അറിയാതയോ മനസ് കൊണ്ട് അഖിലിനെ വിന്നറായ് പ്രതിഷ്ടിച്ചു കഴിഞ്ഞു അവിടെ ഇപ്പൊ നടക്കുന്നത് രണ്ടാം സ്ഥാനത്തിനുള്ള മത്സരം ആണ്..

അഖിൽ അഞ്ചൂസിന് വേണ്ടി വോട്ട് ചോദിച്ച കാര്യം മത്സരർഥികൾക്ക് അറിയാം.. അഖിൽ വോട്ട് ചോദിച്ചത് കൊണ്ട് അഞ്ചൂസ് സേഫ് ആണെന്ന് കരുതിയാണ് അവിടെ അഞ്ചൂസ് അടക്കം എല്ലാം മത്സരർഥികളും ഉറപ്പിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി അഞ്ചൂസ് പുറത്തയാൽ അവിടെ അഖിലിന്റെ വൺ മാൻ ഷോക്കുള്ള തിരിച്ചടി ആവും.. അഖിലിന് തങ്ങൾ വിചാരിക്കും പോലെ ഒരു പിന്തുണ പുറത്തില്ലാ എന്നൊരു നിഗമനത്തിൽ മറ്റ് മത്സരർഥികൾ എത്തും അതോടെ അവിടെ വലിയ ഒരു മത്സരം തന്നെ ഉണ്ടാവും.. അവിടെ അഖിലിന്റെ ഒപ്പം കൂടി കളിക്കാം എന്ന് തീരുമാനിച്ച ജുനൈസ് /വിഷ്ണു അടക്കം നേരെ തിരിയും..

akhil

അതിനോടൊപ്പം സെറീന സേഫ് ആകുന്നത്തിലൂടെ വരുന്ന ദിവസങ്ങളിലെ സെറീനയും നദിറയും സാഗറും ജുനൈസും തമ്മിൽ ഉള്ള ചതുര പ്രേമത്തിൽ അടികൾ പൊട്ടാനുള്ള ചാൻസ് ഉണ്ടാവും..(അതിനുള്ള പെട്രോൾ സെറീന അവിടെ ഉണ്ടെങ്കിൽ ജുനൈസ് ഒഴിച്ച് കൊടുത്തോളും). നിലവിലെ ബിഗ്ഗ് ബോസ്സ് ഷോയുടെ ഭാവിയിലേക്കുള്ള മികച്ച മുഹൂർത്തങ്ങൾ ആണ് അഞ്ചൂസ് റോഷ് പോകുന്നതിലൂടെ സംഭവിക്കാൻ പോകുന്നത്..

ഇനി മറിച്ചു സെറീന പുറത്തായാൽ സംഭവിക്കുന്നത് മാരാർ പറഞ്ഞത് കൊണ്ട് അഞ്ചൂസ് സേവ് ആയി എന്നാ രീതിയിൽ അത് മാറാർക്ക് എതിരെ പൊരുതാനുള്ള മത്സരർഥികളിലെ അവസാന തീയും അണക്കും.. പിന്നെ എതിരില്ലാത്ത മത്സരർഥി ആയി മാരാർ മാറും. സെറീന ഇല്ലാത്ത ഗോൾ പോസ്റ്റിലുള്ള നദിറയുടെ ക്രിഞ്ജ് ഗോളുകൾ കണ്ടു നമ്മൾ തന്നെ ഷോ കാണാൽ നിർത്തും.. ബിഗ്ഗ് ബോസ്സ് ഷോയുടെ മുന്നോട്ടുള്ള മികച്ച ഒരു യാത്രക്ക് അഞ്ചുസിന്റെ പുറത്താക്കൽ അനിവാര്യം ആണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+