Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറ്റുള്ളവരെ പഴിച്ചല്ല നന്നാവേണ്ടത്, അത്ര നല്ല കാര്യമല്ല'; കുടുംബത്തിനെതിരെയുള്ള വ്യാജ വാര്‍ത്തയില്‍ പരാതി

abhi

കൊച്ചി: കുടുംബത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. സഹോദരി അമൃത സുരേഷിനെ കുറിച്ച് ഇല്ലാക്കഥ മെനയുന്നെന്ന് ആരോപിച്ചാണ് അഭിരാമി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്. അഭിരാമി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അഭിരാമി സുരേഷും കുടുംബവും.

സൈബര്‍ ആക്രമണവും മാനനഷ്ടവും

സൈബര്‍ ആക്രമണവും മാനനഷ്ടവും

അപകീര്‍ത്തികരമാം വിധം വാര്‍ത്ത പ്രചരിപ്പിച്ചതിനും സൈബര്‍ ആക്രമണവും മാനനഷ്ടവും ചൂണ്ടിക്കാണിച്ചാണ് അഭിരാമി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സിനിമ ടാല്‍ക്‌സ് എന്ന മലയാളം ചാനലിനെതിരെയാണ് അഭിരാമി സുരേഷ് പരാതി നല്‍കിയത്. ആരെയും ദ്രോഹിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ വേണ്ടിയല്ല പരാതി കൊടുക്കുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തി.

ചേച്ചിയെ പറ്റി മോശം വാര്‍ത്തകള്‍

ചേച്ചിയെ പറ്റി മോശം വാര്‍ത്തകള്‍

ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാഡ് വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ലെന്ന് അഭിരാമി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ഒരുപാടു വട്ടം ചിന്തിച്ചു

ഒരുപാടു വട്ടം ചിന്തിച്ചു

ഈ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ പരാതി നല്‍കിയ കാര്യം അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഒരുപാടു വട്ടം ചിന്തിച്ചു ശെരിയെന്നു തോന്നി. സിനിമ ടാല്‍ക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാന്‍ പോലീസിനോട് സംസാരിച്ചെന്ന് അഭിരാമി ഇന്ന് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല

സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല

ഇന്ന് രാവിലെ സിനിമ ടാല്‍ക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോള്‍ അത് കാണാന്‍ സാധിച്ചില്ല .. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാന്‍ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല .. കാരണം എനിക്കറിയാം ഒരു ചാനല്‍ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷര്‍ ആന്‍ഡ് വര്‍ക്ക് ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്ത് ആന്‍ഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാന്‍ എഫോട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത് .. എല്ലാരും ഇംപെര്‍ഫെക്ട് ആണ് ! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ. പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അതിനി ആര് തന്നെ ആണെങ്കിലും ...ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോണ്‍ടെന്റ് - അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കില്‍, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+