Get Updates
Get notified of breaking news, exclusive insights, and must-see stories!

'സര്‍ജറിയല്ല, എന്റെ മുഖം കണ്ട് ആരും പേടിക്കരുത്'; ചികിത്സയെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം

ബിഗ് ബോസ് സീസണ്‍ 2വിലൂുടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമാണ് അഭിരാമി ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും താരത്തിന് നേരെ ബോഡി ഷെയിമിങ് ഉള്‍പ്പടേയുള്ള അധിക്ഷേപം നിരന്തരം ഉണ്ടായിരുന്നു. ഇതിനൊക്കെ താരം ചുട്ട മറുപടിയുമായി രംഗത്തെത്താറുണ്ടായിരുന്നു.

1

തനിക്ക് പ്രോഗ്‌നോത്തിസം എന്ന രോഗാവസ്ഥയുണ്ടെന്ന് താരം ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പലരും അധിക്ഷേപകരമായ കമന്റുകളാണ് അഭിരാമിക്കെതിരെ നടത്തിയിരുന്നത്. ഹാന്‍സ് വച്ചാണ് അഭിരാമി സംസാരിക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകളും താരത്തെ തേടി വന്നിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ ചികിത്സ വിവാരത്തെ കുറിച്ച് തുറന്നുപറയുകയാണ് അഭിരാമി. ചുണ്ടുകള്‍ക്ക് വേണ്ടിയുള്ള ലിപ് ഫില്ലര്‍ ചികിത്സയാണ് താന്‍ ചെയ്യുന്നതെന്ന് അഭിരാമി പറയുന്നു. ചുണ്ടുകളുടെ വലുപ്പം വര്‍ദ്ധിപ്പിച്ച് ഭംഗി കൂട്ടുന്നതിന് വേണ്ടിയാണ് ഈ ചികിത്സ ചെയ്യുന്നത്. താരം ചികിത്സ തുടങ്ങിയതോടെ മുഖത്ത് പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട.

3

ശരീരത്തില്‍ എവിടെയെങ്കിലും കുഴികള്‍ പോലെയുണ്ടെങ്കില്‍ ഇന്‍ജക്ഷനിലൂടെ അത് മാറ്റി സാധാരണ നിലയിലേക്കുന്ന രീതിയാണ് ഫില്ലര്‍ എന്ന് പറയുന്നത്. അഭിരാമി ഇത് ചുണ്ടിന് വേണ്ടിയാണ് ചെയ്യുന്നത്. തന്റെ മുഖം ആരും മുന്‍കൂട്ടി കണ്ട് പേടിക്കരുതെന്ന് പറഞ്ഞാണ് അഭിരാമി ചികിത്സ വിവരത്തെ കുറിച്ച് തുറന്നുപറയുന്നത്.

4

വീട്ടിലെ ക്രിസ്തുമസ് ആഘോഷത്തിനോട് അനുബന്ധിച്ച് ചെയ്ത സ്‌പെഷ്യല്‍ വീഡിയോയിലാണ് ലിപ് ഫില്ലറിനെ കുറിച്ച് അഭിരാമി വെളിപ്പെടുത്തിയത്. താടിയെല്ല് അല്‍പം മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം രോഗവസ്ഥയുണ്ടെന്നും ഇത് മാറ്റാന്‍ ശസ്ത്രക്രിയ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അഭിരാമി വീഡിയോയിലൂടെ പറഞ്ഞുരുന്നു.

5

തന്റെ മുഖരൂപം ശരിയായ രീതിയിലാക്കാന്‍ ഇതിന് മുമ്പും ഫില്ലറുകള്‍ ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. തന്റെ പ്രോഗ്നാത്തിസം എന്ന അവസ്ഥ മറികടക്കാന്‍ എന്തെങ്കിലും ചികിത്സ ചെയ്തിട്ടുണ്ടെന്ന് നിരവധി തവണ ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ മുഖത്തില്‍ താന്‍ ഒരുപാട് സന്തോഷവതിയാണെന്നും ലിപ് ഫില്ലര്‍ അല്ലാതെ മറ്റൊരു ചികിത്സയും താന്‍ ചെയ്യില്ലെന്ന് മുഖം ഇങ്ങനെ നിലനിര്‍ത്താനാണ് താല്‍പര്യമെന്ന് അഭിരാമി പറഞ്ഞു.

6

തന്റെ രോഗാവസ്ഥയെ തുടര്‍ന്ന് വലിയ രീതിയില്‍ ട്രോള്‍ നേരിട്ടിട്ടുണ്ടെന്ന് ഇതിന് മുമ്പ് അഭിമുഖങ്ങളില്‍ താരം വെളിപ്പെടുത്തിയിരുന്നു. 18 വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു എന്നും അഭിരാമി പറഞ്ഞു. തന്റെ താടിയെല്ലിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

7

അതസേമയം, തന്റെ മുഖത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട താരമാണ് അഭിരാമി സുരേഷ്. ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമില്‍ വന്ന് എന്ത് കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും നമ്മള്‍ എന്താണോ അതാണ് കാണിക്കുന്നത്. അതൊരു ഫിക്ഷനോ, സീരിയലോ, ഷോര്‍ട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്സില്‍ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോള്‍, അത് നല്ല കമന്റ് ആണെങ്കില്‍ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്. അതല്ല മോശം കമന്റ് ആണെങ്കില്‍ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+