മൂക്കിൽ നിന്നും രക്തം പൊടിഞ്ഞ യാത്ര; ശ്വാസതടസം മൂലം മരണം വരെ സംഭവിക്കാം: ഷിയാസ് പറയുന്നു

മോഡലിങിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ താരമാണ് ഷിയാസ് കരീം. പെരുമ്പാവൂര്‍ സ്വദേശീയ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി മോഡലായിട്ടുണ്ട്. ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി മാറിയെന്നതാണ് ഷിയാസിന്റെ കരിയറിലെ വഴിത്തിരിവായത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.

ഷോയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വീരം, ഗാര്‍ഡിയന്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോഴിതാ തന്റെ ലഡാക്ക് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള യാത്രയല്ല

എല്ലാവരും വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള യാത്രയല്ല ലഡാക്കിലേക്കുള്ളതെന്നാണ് സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തി ഷിയാസ് കരീം അഭിപ്രായപ്പെടുന്നത്. ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു ലഡാക്കിലേക്കുള്ളത്. നന്നായി കഷ്ടപ്പെട്ടാല്‍ മാത്രമേ യാത്രെ മനോഹരമാക്കാന്‍ കഴിയുകയുള്ളുള്ളു. വെറുതെ അങ്ങ് ചാടിപ്പുറപ്പെട്ട് ലഡാക്കിലേക്ക് പോവുന്നത് സുഖകരമായ കാര്യമായിരിക്കില്ല. വ്യക്തമായി എല്ലാ കാര്യങ്ങളും ആലോചിച്ചും തീരുമാനിച്ചും പ്ലാന്‍ ചെയ്ത് മാത്രമേ ലഡാക്കിലേക്കുള്ള യാത്ര തിരിക്കാവുകയെന്നും അഭിമുഖത്തില്‍ ഷിയാസ് കരീം പറയുന്നു.

ദാവണിയുടുത്ത് നാടന്‍ ലുക്ക്; മോഡേണ്‍ ലുക്കില്‍ ഗ്ലാമറസ്; ഷംന കാസിമിന്റെ പുതിയ ചിത്രങ്ങല്‍ വൈറലാവുന്നു

പ്ലാന്‍ ചെയ്യാതെ പോവുന്നത് കൊണ്ടാണ് മറ്റോ ലഡാക്കില്‍

പ്ലാന്‍ ചെയ്യാതെ പോവുന്നത് കൊണ്ടാണ് മറ്റോ ലഡാക്കില്‍ എത്തുന്ന പലര്‍ക്കും അവിടെയെത്തിക്കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാറാണ്ട്. നന്നായി പ്ലാന്‍ ചെയ്താല്‍ തന്നെ ഈ സഹാചര്യങ്ങള്‍ ഒഴിവാക്കാന്‍ പാടാണ്. അതുകൊണ്ട് തന്നെ എല്ലാം മുന്‍കൂട്ടി സെറ്റ് ചെയ്യുന്നത് കൂടുതല്‍ ഗുണകരമാവും. യാത്രയ്ക്ക് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ കാലാവസ്ഥയെ കുറിച്ച് നന്നായി പഠിക്കണം. അതിശക്തമായ തണുപ്പാണ് ലഡാക്കില്‍. അത് നേരിടാന്‍ കഴിയുന്ന തരത്തിലുള്ള നല്ല ജാക്കറ്റും മറ്റും കരുതണമെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് കരീം പറയുന്നു.

താമസ സ്ഥലം തിരഞ്ഞെടുക്കുമ്പോഴും വളരെ അധികം കാര്യങ്ങള്‍

താമസ സ്ഥലം തിരഞ്ഞെടുക്കുമ്പോഴും വളരെ അധികം കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. അതിനുള്ള ജാക്കറ്റും മറ്റും കരുതണം. താമസസ്ഥലത്ത് മുറിയില്‍ ഹീറ്റർ ഉണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രയില്‍ എനിക്ക് അല്‍പം ബുദ്ധിമുട്ടി നേരിടേണ്ടി വന്നിരുന്നു. ചുടുവെള്ളം മാത്രം കിട്ടുന്ന മുറിയായിരുന്നു ഞാന്‍ തിരഞ്ഞെടുത്തത്. സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല അവിടുത്തെ തണുപ്പ്. ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു യാത്രയിലുടനീളം.

മുന്‍പ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം യാത്ര ചെയ്ത ആളാണ് ഞാന്‍

മുന്‍പ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം യാത്ര ചെയ്ത ആളാണ് ഞാന്‍. എന്നാല്‍ എല്ലാവരും ഒരിക്കലെങ്കിലും പോകേണ്ട സ്വര്‍ഗ്ഗ തുല്യമായ സ്ഥലമാണ് ലഡാക്ക്. ആദ്യം ദില്ലിയില്‍ എത്തി അവിടെ ഒന്ന് കറങ്ങിയതിന് ശേഷമായിരുന്നു എന്റെ യാത്ര. രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ദില്ലിയില്‍ നിന്ന് താജ്മഹല്‍ ഒക്കെ കണ്ടതിന് ശേഷം വിമാനത്തിലായിരുന്നു ലഡാക്കിലേക്ക് പോയത്. പലര്‍ക്കും ലഡാക്കിലേക്ക് ബൈക്കില്‍ പോവാനാണ് ഇഷ്ടം. അത് വേറെ ഒരു അനുഭവമാണ്. എന്നാല്‍ വിമാനയാത്രയും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്. വിന്‍ഡോ സീറ്റില്‍ ഇരുന്നുകൊണ്ടുള്ള കാഴ്ചകള്‍ വിവരിച്ചാല്‍ മനസ്സിലാവില്ല. അത് കണ്ട് തന്നെ മനസ്സിലാക്കണം

ലഡാക്കില്‍ എത്തിയതിന് ശേഷം ബുള്ളറ്റ് വാടകയ്ക്ക്

ലഡാക്കില്‍ എത്തിയതിന് ശേഷം ബുള്ളറ്റ് വാടകയ്ക്ക് എടുത്തായിരുന്നു കറക്കം. ഞങ്ങള്‍ ചെന്നപ്പോഴും അതികഠിനമായ തണുപ്പുള്ള സമയമായിരുന്നു. എന്റെ മൂക്കില്‍ നിന്ന് രക്തമൊക്കെ വന്നു. ശ്വാസം മുട്ടല്‍ അനുഭവിക്കപ്പെടാതിരിക്കാന്‍ മരുന്ന് കഴിക്കേണ്ടി വന്നു. ജാക്കറ്റും ഷൂസുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ഭേദിച്ച് കഠിനമായ തണുപ്പ് നമുക്ക് അനുഭവപ്പെടും. ഏറ്റവും വലിയ ഒരു അമളിയും തനിക്ക് സംഭവിച്ചു. വെറും സ്ലിപ്പറിട്ടായിരുന്നു വണ്ടി ഓടിച്ചത്. ഷൂ ഇടാതെ വണ്ടി ഓടിക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ടെന്നും താരം പറയുന്നു.

പോസ്റ്റ്പെയ്ഡ് നമ്പറുകൾ മാത്രമേ കിട്ടുകയുള്ളൂവെന്നതാണ്

പോസ്റ്റ്പെയ്ഡ് നമ്പറുകൾ മാത്രമേ കിട്ടുകയുള്ളൂവെന്നതാണ് അവിടുത്തെ പ്രധാന പ്രശ്നമെന്നും ഷിയാസ് കരീം വ്യക്തമാക്കുന്നു. പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് അവിടെ റേഞ്ച് കിട്ടിയിരുന്നില്ല. ഒരു സമയത്ത് ഒരു ആവേശത്തിന് ഞാന്‍ ബുള്ളറ്റ് മുന്നേ ഓടിച്ച് പോയി. കുറച്ച് മുന്നോട്ട് പോയപ്പോള്‍ വഴി തെറ്റി. ഫോണില്ലാത്തത് കാരണം സുഹൃത്തുക്കളെ വിളിക്കാനും സാധിച്ചില്ല. അന്ന് ഞാന്‍ ഫോണ്‍ എടുത്തിരുന്നില്ല. കുറച്ച് സമയം കാത്തിരുന്നെങ്കിലും സുഹൃത്തുക്കളെ കണ്ടില്ല. രണ്ടും കല്‍പ്പിച്ച് ഞാന്‍ മുന്നോട്ട് വണ്ടി ഒടിച്ച് പോയി.

വണ്ടി കുറച്ച് മുന്നോട്ട് പോയപ്പോള്‍ വഴിയില്‍ നിന്നും ഒരാള്‍

വണ്ടി കുറച്ച് മുന്നോട്ട് പോയപ്പോള്‍ വഴിയില്‍ നിന്നും ഒരാള്‍ കൈ കാണിച്ചു. ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിന്നീട് ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. കുറെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞായിരുന്നു ഞങ്ങളുടെ യാത്ര. ഒരു മാര്‍ക്കറ്റിലേക്കാണ് അദ്ദേഹം കൂട്ടുക്കൊണ്ടുപോയത്. വഴിതെറ്റിയാലും കൂടുതല്‍ സ്ഥലങ്ങള്‍ കാണാനും അറിയാനും സാധിച്ചു. പിന്നെ അദ്ദേഹത്തിന്റെ ഫോണിലൂടെ തന്നെയാണ് സുഹൃത്തിനെ വിളിക്കുന്നത്. കർദുങ്‌ ല പാസിലൂടെ പോയ അനുഭവമൊക്കെ വല്ലാത്തൊരു അനുഭവമായിരുന്നുവെന്നും ഷിയാസ് പറയുന്നു.

കർദുങ്‌ ല പാസിലെത്തി 20 മിനിറ്റുകൾക്കുള്ളിൽ

കർദുങ്‌ ല പാസിലെത്തി 20 മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറങ്ങണം. അതിൽ കൂടുതൽ അവിടെ നിൽക്കാനാവില്ല. ശ്വാസതടസം മൂലം മരണം വരെ സംഭവിക്കാം. ആരോഗ്യ നില അത്ര തൃപ്തികരമല്ലാത്തവര്‍ അവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. ഇന്ത്യ- ചൈന അതിർത്തിയിലെ പാംഗോങ് തടാകക്കാഴ്ചയും മറക്കാനാവില്ല. ആകാശത്തിനും താടകത്തിനും ഒരേ നീല നിറം എന്നും പറയുന്ന ഷിയാസ് തുടര്‍ന്ന് ലഡാക്കിലേക്ക് പോവുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വാചാലമാവുന്നു.

അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+