'ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല..'; മലര്‍വാടി ആര്‍ട്‌സ് ക്ലബ് വിവാദത്തില്‍ അഖില്‍
പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ കപ്പ് ഉയർത്തിയത് അഖിൽ മാരാർ ആയിരുന്നു. അഖിലിന്റെ ഈ വിജയം എല്ലാവരും പ്രതീക്ഷിച്ചതുമാണ്. ബിഗ്‌ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ സംവിധാകയകൻ എന്ന രീതിയിൽ അഖിൽ മലയാളികൾക്ക് സുപരിചിതനായിരുന്നു.
സോഷ്യൽമീഡിയിയൽ സജീവമായിരുന്ന അഖിൽ പല വിവാദങ്ങളിലും പെട്ടിരുന്നു. ബിഗ്‌ബോസിനെ എതിർത്തുപറഞ്ഞ അഖിൽ ബിഗിബോസിലേക്ക് മത്സരാർത്ഥിയായി പോയപ്പോൾ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബിഗ്‌ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായം അഖിൽ ബിഗ്‌ബോസിനകത്ത് വെച്ച് തന്നെ തിരുത്തിപ്പറയുകയും ചെയ്തിരുന്നു.

ഈ സീസണെ മികച്ചതാക്കിയത് അഖിൽ ആണെന്നതിൽ ആർക്കും സംശയവുമില്ല, അഖിലിന്റെ ഹേറ്റേഴ്‌സ് പോലും പറഞ്ഞത് ഈ കപ്പ് അഖിലിന് കിട്ടേണ്ടത് തന്നെയാണെന്നാണ്. ബിഗ്‌ബോസിന് പുറത്തിറങ്ങിയ അഖിലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. അഖിൽ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
വിവാദങ്ങൾ പരമാവധി ഒഴിവാക്കാൻ അഖിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ നിരന്തരം വിമർശനം ഉയരുന്നതിന് പിന്നാലെ കാര്യങ്ങളിൽ വ്യക്തത വരുത്തി അഖിൽ തന്നെ രംഗത്തുവന്നിരുന്നു. കപ്പുമായി വന്ന അഖിൽ വീട്ടിലേക്ക് പോയില്ലെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഫോട്ടോ എടുത്തില്ലെന്നും ഒക്കെയായിരുന്നു അഖിലിനെതിരെ വിമർശനം വന്നിരുന്നത്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അഖിൽ ഫേസ്ബുക്ക് ലൈവിൽ വന്നത്. അപ്പോഴാണ് വളച്ചൊടിച്ച രീതയിൽ കൊടുത്ത ഒരു വാർത്തയെ കുറിച്ച് അഖിൽ പറഞ്ഞത്. മലർവാടി ആർട്‌സ് ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു വിവാദമായിരുന്നു അത്. ഓൺലൈൻ മാധ്യമങ്ങൾ തന്നെക്കുറിച്ച് നൽകുന്ന വാർത്തകളെക്കുറിച്ചാണ് അഖിൽ പറഞ്ഞത്. താൻ മനസിൽ കാണാത്ത കാര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ പലപ്പോഴും തലക്കെട്ടുകൾ ആക്കുന്നുവെന്നും അത് ചെയ്യരുതെന്ന് അപേക്ഷിക്കുകയാണെന്നും അഖിൽ പറഞ്ഞു.
ഓൺലൈൻ മാധ്യമങ്ങളുടെ കുറേ ടാഗ് ലൈൻസ് ഇങ്ങനെ വരാറുണ്ട്. നമ്മൾ പറയുന്നതിൽ നിന്ന് വിരുദ്ധമായിട്ട്.ഞാൻ മുംബൈയിൽ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് കയറാൻ പോയപ്പോൾ അവിടെ മാധ്യമങ്ങൾ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട്‌സിനോട് അവർക്ക് വഴിമാറി കൊടുക്കാൻ വേണ്ടി എടാ മറിനിക്കടാ എന്ന് ഞാൻ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞു.
പിറ്റേന്ന് യൂട്യൂബിൽ ഞാൻ കണ്ടത് ട്രോഫിയുമായി ഇറങ്ങി മാധ്യമങ്ങളോട് മാറിനിൽക്കെടാ എന്ന് അഖിൽ മാരാർ. ഇവർക്ക് വ്യക്തമായി അറിയാം ഇതല്ല ഞാൻ പറഞ്ഞതെന്ന്. ദയവ് ചെയ്ത് കാര്യങ്ങൾ കൃത്യമായി എഴുതുക. അതുപോലെ വേറൊന്ന് ഞാൻ കണ്ടു.. മലർവാടി ആർട്‌സ് ക്ലബ് അഖിൽ മാരാരുടെ കഥ അടിച്ചുമാറ്റിയത് എന്ന്.
ഞാൻ എന്റെ സ്വപ്‌നത്തിലോ ലൈഫിലോ ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല, ഞാൻ വിനീത് ശ്രീനിവാസനോട് ഒരു കഥ പറയാൻ പോകുമ്പോൾ അദ്ദേഹം ചെയ്ത് കഴിഞ്ഞൊരു സിനിമയും ഞാൻ പറയാൻ പോയ കഥയും തമ്മിൽ സാമ്യം ഉണ്ടായിരുന്നു എന്നുപറഞ്ഞപ്പോൾ മലർവാടി വിനീത് ശ്രീനിവാസൻ അഖിൽ മാരാറിന്റെ കയ്യിൽ നിന്ന് അടിച്ച് മാറ്റിയത് എന്ന് കൊടുക്കുന്നത് എന്ത് മര്യാദകേടാണ്.
ദയവ് ചെയ്ത് നമ്മൾ ഒരു കാര്യം പറഞ്ഞാൽ ആ പറഞ്ഞ കാര്യത്തെ ഏതെങ്കിലും രീതിയിൽ കണക്ട് ചെയ്‌തോളൂ. പക്ഷേ ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ആവരുത്. ഞാൻ ആരെയും വേദനപ്പിക്കുന്ന ആളല്ല, അഖിൽ പറഞ്ഞു.
അതേസമയം, താൻ തന്റെ സ്വകാര്യ നിമിഷങ്ങളെ സ്വകാര്യ നിമിഷങ്ങളായി തന്നെ ആസ്വദിക്കുന്ന ആളാണെന്നും അത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആയാലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാര്യങ്ങളായാലും അങ്ങനെയാണെന്നും അഖിൽ പറഞ്ഞു.












Click it and Unblock the Notifications