• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രപ്പോസ് ചെയ്തത് രോഹിത്; ആദ്യം നോ, വീട്ടുകാരുടെ എതിര്‍പ്പ്, 7 വര്‍ഷം കാത്തിരിപ്പ്, ഒടുവില്‍ വിവാഹം

Google Oneindia Malayalam News

ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായുള്ള താരമാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷോ നിര്‍ത്തിലാക്കുന്നത് വരെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു താരം കൂടിയായിരുന്നു എലീന.

കഴിഞ്ഞ ദിവസം താരത്തിന്‍റെ വിവാഹം കഴിയുകയും ചെയ്തു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളായാ എലീന ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിച്ചത്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്.

സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്

ബിഗ് ബോസ് താരം

രോഹിത്തുമായുള്ള പ്രണയം എലീന തന്നെയായിരുന്നു എല്ലാവര്‍ക്കും മുന്നില്‍ തുറന്ന് പറഞ്ഞത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവിൽവച്ചായിരുന്നു യാദൃച്ഛികമായി എലീന ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്നടക്കം വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരാവുകയായിരുന്നു.

മികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുമികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എലീന പടിക്കല്‍

ആദ്യം ഞങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നാണ് വിവാഹത്തിന് ശേഷം വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എലീന പടിക്കന്‍ വ്യക്തമാക്കുന്നത്. എതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കുമ്പോഴോക്കും പലവട്ടം ആലോചിക്കും. ഉറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ നോ രക്ഷ. പ്രണയത്തിന്‍റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരാധകരുടെ ഇഷ്ടതാരം വ്യക്തമാക്കുന്നു.

പ്രപ്പോസ് ചെയ്തത്

ഞങ്ങള്‍ ഇരുവരും ആദ്യം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ആദ്യം പ്രപോസ് വന്നത് രോഹിത്തിന്റെ ഭാഗത്ത് നിന്നായിരുന്നു. ആദ്യം സമ്മതം മൂളാന്‍ ഞാന്‍ തയ്യാറായില്ല. പക്ഷെ പിന്നീട് പതിയെ, പതിയെ എനിക്ക് പറ്റിയ ചെക്കന്‍ തന്നെയാണ് ഇതെന്ന് മനസ്സ് പറഞ്ഞു. ഞാനും ഓക്കെ പറഞ്ഞു. എന്നാല്‍ രണ്ട് വീണ്ടുകാരും ഞങ്ങളുടെ ബന്ധത്തെ അനുകൂലിച്ചില്ല. അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ 2020 മാര്‍ച്ച് മാസത്തോടെയാണ് വീട്ടില്‍ നിന്നും അനുകൂലമായ നിലപാട് കിട്ടയത്.

മികച്ച വാര്‍ത്താ അവതാരക രേണുക: ബാബു രാമചന്ദ്രനും ഗോപീകൃഷ്ണനും സംസ്ഥാന ടെലിവിഷന്‍ പുരസ്കാരംമികച്ച വാര്‍ത്താ അവതാരക രേണുക: ബാബു രാമചന്ദ്രനും ഗോപീകൃഷ്ണനും സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം

വീട്ടുകാരുടെ സമ്മതം

വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ ആകെ എക്സൈറ്റ്മെന്‍റിലായിരുന്നു. വീട്ടുകാര്‍ എന്ന് സമ്മതം മൂളുന്നോ അന്ന് വിഹാഹം നിശ്ചയിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് കൃത്യം കോവിഡ് കാലത്തുമായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. രണ്ട് വിഭാഗമായിട്ടായിരുന്നു പരിപാടികള്‍ ഒരുക്കിയിരുന്നത്. ആദ്യത്തേതില്‍ അടുത്ത കുടുംബക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കള്‍ക്ക് സുഹൃത്തുക്കള്‍ക്കുമെല്ലാമായിരുന്നു രണ്ടാമത്തെ ചടങ്ങെന്നും താരം പറയുന്നു.

അലീന-രോഹിത്

കോവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ 50 മുതല്‍ 100 പേര്‍ മാത്രമേ ഹാളിന് അകത്ത് കയറ്റൂ എന്ന് നിയമം ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു ടീം ഭക്ഷണത്തിനായി പോവുമ്പോള്‍ അടുത്ത ടീം ഹാളില്‍ കയറുന്ന രീതിയിലായിരുന്നു സജ്ജീകരണങ്ങള്‍ നടത്തിയിരുന്നത്. പൊതുവെ സൈലന്‍റായ വ്യക്തിയാണ് രോഹിത്ത്. എന്നാല്‍ ഞാന്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. പാര്‍ട്ടിയൊക്കെ നടക്കുമ്പോള്‍ ആദ്യത്തെ അരമണിക്കൂര്‍ മാത്രമേ ഞാന‍് പാവമായി നില്‍ക്കുകയുള്ളു

ബഹളക്കാരി

പിന്നിടുള്ള സമയം യഥാര്‍ത്ഥ ബഹളക്കാരി ഞാനായിരിക്കും. രണ്ട് മതത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ രണ്ട് രീതിയിലും വിവാഹം നടന്നു. ഹിന്ദു മതാചാരാപ്രകാരം രാവിലേയും ക്രിസ്ത്യന്‍ ആചാര പ്രകാരം വൈകീട്ടുമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങ് നടന്ന് രോഹിത്തിന്‍റെ നാടായ കോഴിക്കോട് വെച്ചായിരുന്നു. വിവാഹത്തിന് രാവിലെ ഞാന്‍ വളറെ അടക്കമുള്ള കുട്ടിയായിരിക്കും എന്നാല്‍ വൈകുന്നേരും ഫുള്‍ പാര്‍ട്ടി ഓണ്‍ ആണെന്നും അന്നേ ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍ പലതും നേരിടേണ്ടി വന്നെങ്കിലും ഒരിക്കലും ഈ ബന്ധം വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ എലീന വ്യക്തമാക്കിയിരുന്നു. പക്ഷെ വലിയ സമ്മര്‍ദ്ദങ്ങള്‍ കുടുംബത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ കല്യാണം എന്ന രീതിയിലേക്ക് പോവണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്‍ഗേജ്മെന്‍റിന്‍റെ ആറ് മാസം മുന്‍പായിരുന്നു അത്. പക്ഷെ അതൊരു ബ്രേക്ക് അപ്പല്ല, നിലവിലേത് പോലോ തുടരുക എന്ന് മാത്രമായിരുന്നു.

മാതാപിതാക്കളെ

മാതാപിതാക്കളെ വിഷമിപ്പിച്ച് ഒരിക്കലും മുന്നോട്ട് പോവാന്‍ സാധിക്കില്ല. രോഹിത്തും വീട്ടിലെ ഒറ്റക്കുട്ടിയാണ്. വിവാഹം നടന്നില്ലെങ്കിലും പരസ്പരം കാണാനും സംസാരിക്കാനും സ്വാതന്ത്രം ഉണ്ട്. അങ്ങനെ കല്യാണം വേണോ വേണ്ടയോ എന്ന ഒരു സംശയം ഉണ്ടായിട്ടുണ്ട്. അല്ലാതെ ബ്രേക്ക് അപ് ഒന്നും ഉണ്ടായിട്ടില്ലെന്നും എലീന വ്യക്തമാക്കുന്നു. എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ആളുകളല്ല ഞാനും രോഹിത്തും. അവന്‍ ചെന്നൈയിലും ഞാന്‍ ബാംഗ്ലൂരിലുമായിരുന്നു. ഷൂട്ടിങില്‍ പോലും അധികം ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ വല്ലപ്പോഴും ഉണ്ടാവുന്ന കൂടിച്ചേരലുകള്‍ക്ക് ഒരു ഫ്രഷ്നസ് ഉണ്ടായിരുന്നുവെന്നും എലീന വ്യക്തമാക്കുന്നു.

മനോരമ

പ്രണയ വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തേയും അലീന പടിക്കലും രോഹിത്തും നേരത്തെ എത്തിയിരുന്നു. 2014 ല്‍ ബെംഗളൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കസിനേയും സുഹൃത്തുക്കളേയും കാണാന്‍ പോയപ്പോഴാണ് എലീനയെ ആദ്യമായി പരിചയപ്പെടുന്നതെന്നായിരുന്നു മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ രോഹിത്ത് നേരത്തെ വ്യക്തമാക്കിയത്. ഫുള്‍ടൈം ഹാപ്പിയായ എലീന ഒരു പാവം കുട്ടിയാണ് എലീന. അവളുടെ സാന്നിധ്യം നല്ല വൈബ് നല്‍കുമെന്നും രോഹിത് പറഞ്ഞു.

സ്വഭാവം

ഞങ്ങളുടെ ഇരുവരുടേയും സ്വഭാവം നേരെ ഓപ്പോസിറ്റാണ്. എലീന നന്നായി സംസാരിക്കുന്ന ആളാണെങ്കില്‍ ഞാന്‍ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെയുള്ള രണ്ട് പേര്‍ നന്നായി യോജിച്ച് പോകുമല്ലോ. എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയപ്പോള്‍ പ്രണയം തുറന്ന് പറയുകയായിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും കുറച്ച് നാള്‍ ആ ശ്രമം തുടര്‍ന്നപ്പോഴാണ് ഒടുവില്‍ യെസ് അന്ന അനുകൂല മറുപടി ലഭിച്ചതെന്നും രോഹിത് പറയുന്നു.

cmsvideo
  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന | Funny video
  English summary
  Bigg Boss Malayalam Fame Alina Padikkal speaks openly about love and marriage for first time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X