തളര്‍ന്നുപോയ സമയത്തെല്ലാം എന്നെ താങ്ങിനിര്‍ത്തി; നിങ്ങളാണ് എന്റെ ബലം; കുറിപ്പുമായി അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് അമൃത സുരേഷ്. ഒട്ടേറെ സിനിമയില്‍ ഗാനം ആലപിച്ച അമൃത മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. നടന്‍ ബാലയുമായുള്ള അമൃത സുരേഷിന്റെ പ്രണയവും വിവാഹവും അക്കാലത്ത് ആരാധര്‍ക്കും സന്തോഷം നല്‍കുന്നതായിരുന്നു.

ഇരുവര്‍ക്കും ഒരു മകളുണ്ടെങ്കിലും ഇരുവും പിന്നീട് വിവാഹം മോചനം നേടുകയായിരുന്നു. ഗായികയായും യൂട്യൂബറായും തിളങ്ങിയ അമൃത ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സഹോദരി അഭിരാമി സുരേഷുമായാണ് താരം ബിഗ് ബോസില്‍ എത്തിയത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

അടുത്തിനിടെ യൂട്യൂബില്‍ വ്‌ളോഗിംഗ് ആരംഭിച്ച താരം, എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മകളും സഹോദരി അഭിരാമിയും വീഡിയോയില്‍ ഒപ്പമുണ്ടാകാറുണ്ട്. ഏത് തിരക്കിനിടെയിലും താരം സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ആരാധകര്‍ക്ക് വേണ്ടിയും ചെലവഴിക്കാറുണ്ട്. താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അത് ആഘോഷമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് താരം പങ്കുവച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

2

എനിക്ക് ഒന്നും സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല, അത്രയും നന്ദിയുണ്ട്. നിങ്ങള്‍ ഓരോരുത്തരോടും എന്നാണ് പിറന്നാള്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചത്. ഓരോരുത്തര്‍ക്കായി നന്ദി അറിയിക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്. എങ്കിലും എല്ലാവര്‍ക്കുമുള്ള സ്‌നേഹവും ഹഗ്‌സും ഞാന്‍ അയക്കുന്നു.

3

നിങ്ങളാണ് എന്റെ ബലം, ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങിനിര്‍ത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം, ഞാന്‍ വീണു പോയപ്പോഴെല്ലാം, നിങ്ങള്‍ എന്നെ ഉയര്‍ത്തി. അമ്മു ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്, ധൈര്യമായി മുന്നോട്ടു പോകു എന്ന് സദാസമയവും നിങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കരുതല്‍ ശക്തിയാര്‍ജിച്ച് ജീവിക്കാന്‍ തുടങ്ങി- അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

4

അമൃത പങ്കുവച്ച ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. താരത്തിന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

5

അതേസമയം, അമൃത സുരേഷിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരി അഭിരാമി പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ഒരുപാട് നാളത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ അമൃതയെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടി. ആ പുഞ്ചിരി മടങ്ങിയെത്തിയെന്നും അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അഭിരാമി സുരേഷ് മുന്‍ കയ്യെടുത്താണ് അമൃതയുടെ ജന്മദിനം ആഘോഷമാക്കിയത്.

6

ഒപ്പം പിറന്നാള്‍ സമ്മാനമായി അഭിരാമി പങ്കുവച്ച ഒരു സമ്മാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അമൃതയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനം ഒരുക്കിയത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും ചിത്രങ്ങളും ഭക്ഷണം കഴിക്കുന്നതിന്റെയും വര്‍ത്തമാനം പറയുന്നതിന്റെയും ചിത്രങ്ങള്‍ വീഡിയോയിലുണ്ടായിരുന്നു. കൂടാതെ കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ തിരുവാതിര കളിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങളും ഇതിലുണ്ട്.

മോശം കമന്റുകള്‍ക്ക് ചുട്ടമറുപടിയായി അഭിരാമി സുരേഷ്

മോശം കമന്റുകള്‍ക്ക് ചുട്ടമറുപടിയായി അഭിരാമി സുരേഷ്

ഇതിനിടെ അഭിരാമി സുരേഷ്, തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ബോഡി ഷെയിമിംഗ് കമന്റുകള്‍ക്കെതിരെയാണ് അഭിരാമിയുടെ പ്രതികരണം. അഭിരാമിയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ആയിരുന്നു വിമര്‍ശിക്കുന്നവര്‍ക്ക് അഭിരാമി സുരേഷ് ചുട്ട മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകളിലേക്ക്...

അടുത്തിനിടെ ഞാന്‍ കുറച്ചധികം റീല്‍സ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് എന്നെ ഫോളോ ചെയ്യുന്നവരും അല്ലാത്തവരുമായ കുറേ കമന്റുകളുമായി എത്തിയിരുന്നു. എന്റെ മുഖത്തെ ഭാവങ്ങളും റീല്‍സുമടമുള്ളതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ അക്കൗണ്ടില്‍ നിന്നാണ്. നമ്മളൊരു പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ വന്ന് നമ്മുടെ സ്വഭാവമാണ് കാണിക്കുന്നത്. അതൊരു ഫിക്ഷനോ, സീരിയലോ, ഷോര്‍ട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്സില്‍ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോള്‍, അത് നല്ല കമന്റ് ആണെങ്കില്‍ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ മോശം കമന്റാണെങ്കില്‍ പണ്ടൊക്കെ വലിയ വിഷമം തോന്നുമായിരുന്നു, ഇപ്പോള്ഡ വിഷമം വരുമോ എന്ന് ചോദിച്ചാല്‍ ഇല്ല, പക്ഷേ, ഇതൊക്കെ എന്തിനാണ് ചോദിക്കുന്നതെന്ന് തോന്നിപ്പോകും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുപോലത്തെ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. റെഗുലറായി നടക്കുന്ന സംഭവമാണിത്, ഇതേ കുറിച്ച് ഒരുപാട് സംസാരിച്ചതാണ്. ഞാന്‍ ഹാന്‍സ് വെച്ചിട്ടുണ്ടോ, എന്റെ എക്സ്പ്രഷന്‍ എന്താണ് കുരങ്ങന്‍ ഇഞ്ചി കടിച്ചത് പോലെ, എന്റെ മുഖം ക്ലോസറ്റ് പോലെയുണ്ട് കാണാന്‍ എന്നാണ് ഒരു ചേട്ടന്‍ പറഞ്ഞത്. മുഖം പോലെയുള്ള ക്ലോസറ്റ് ആളുകളുടെ വീട്ടില്‍ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നെന്ന് അഭിരാമി വീഡിയോയില്‍ പറഞ്ഞു.

ഞാന്‍ ആണെങ്കിലും മറ്റ് ആര്‍ട്ടിസ്റ്റുകളാണെങ്കിലും ഈ കൊറോണ കാലത്ത് ജീവിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെടുകയാണ്. ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ കയറി അതിപ്പോള്‍ താരങ്ങളാണെങ്കിലും അല്ലെങ്കിലും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കയറി വെറുചെ നെഗറ്റീവ് കമന്റ് ഇടുകയാണെന്ന് അഭിരാമി പറഞ്ഞു. ഒരാള്‍ക്ക് റിപ്ലെ കൊടുത്തപ്പോള്‍ തിരിച്ച് മറുപടിയായി ലഭിച്ച കാര്യത്തെ പറ്റിയും അഭിരാമി പറഞ്ഞു. ഒരു മെസേജിന് മറുപടി കൊടുത്തപ്പോള്‍ എന്നെ ഫെയിമസ് ആക്കിയതിന് നന്ദി എന്നാണ് തിരിച്ച് മറുപടിയായി ലഭിച്ചതെന്ന് അഭിരാമി പറയുന്നു.

സംസാരിക്കുമ്പോള്‍ കള്ളു കുടിച്ചിട്ടുണ്ടോ, എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. അത് എന്തുകൊണ്ടാണെന്നും താരം മറുപടി നല്‍കി. എനിക്ക് പ്രൊഗ്‌നാത്തിസം ഉള്ളത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നതെന്ന് അഭിരാമി പറയുന്നു. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഏതെങ്കിലുമൊക്കെ രീതിയില്‍ ആളുകള്‍ ജീവിച്ച് പോയിക്കൊട്ടേയെന്ന് അഭിരാമി പറഞ്ഞു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+