അമൃത സുരേഷിന്റ തലയ്ക്ക് പിന്നില്‍ പരിക്ക്; രണ്ട് സ്റ്റിച്ചിട്ടു, നല്ല വേദനയുണ്ടെന്ന് താരം, വീഡിയോ

കൊച്ചി: ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ താരമാണ് അമൃത സുരേഷ്. 2016ല്‍ നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തോടെയാണ് താരം വീണ്ടും സജീവമായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ സഹോദരിയോടൊപ്പം പങ്കെടുത്തിരുന്നു. അടുത്തിടെയാണ് അമൃതയുടെ ജീവിതത്തിലേക്ക് സംഗീത സംവിധായകനായ ഗോപി സുന്ദര്‍ കടന്നെത്തുന്നത്.

സൈബര്‍ ആക്രമണം
ഇതോടെ വലിയ രീതിയുലുള്ള സൈബര്‍ ആക്രമണം അമൃത സുരേഷും കുടുംബവും നേരിട്ടിരുന്നു. അമൃതയുമായി ബന്ധപ്പെട്ട് ഒ ട്ടേറെ വ്യാജ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആരോപിച്ച് സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിരാമി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകളും ഇല്ലാത്ത കഥകളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് അഭിരാമി നിയമനടപടിയുമായി മുന്നോട്ടുപോയത്.

പുതിയ വീഡിയോയുമായി അമൃത
എന്നാല്‍ ഇപ്പോഴിതാ അമൃത സുരേഷ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വീഡിയോയില്‍ താരത്തിന് സംഭവിച്ച അപകടത്തെ കുറിച്ചാണ് വെളിപ്പെടുത്തുന്നത്. അപകടത്തില്‍ തലയ്ക്ക് പരിക്ക് പറ്റിയെന്നും രണ്ട് സ്റ്റിച്ചിട്ടിട്ടുണ്ടെന്നുമാണ് അമൃത വീഡിയോയില്‍ പറയുന്നത്.

തലയില്‍ രണ്ട് സ്റ്റിച്ചിട്ടു
രാവിലെ സ്റ്റെയറിന് അടിയില്‍ പോയിരുന്നു ഷൂസ് ഇട്ടപ്പോള്‍ തല സ്‌റ്റേയറില്‍ ഇടിച്ചു. തലയില്‍ രണ്ട് സ്റ്റിച്ചിട്ടിരിക്കുകയാണ്. കൂട്ടുകാരി ഇതെല്ലാം കണ്ട് സന്തോഷിക്കുകയാണനെന്ന് അമൃത സുരേഷ് വീഡിയോയില്‍ പറഞ്ഞു. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് സുഹൃത്ത് ചിരിക്കുന്നത് അമൃത കാണിക്കുകയും ചെയ്യുന്നുണ്ട്.

നല്ല വേദനയുണ്ട്
തനിക്ക് നല്ല വേദനയുണ്ടെന്നും അമൃത സുരേഷ് പറയുന്നുണ്ട്. തലയില്‍ ഇഞ്ചക്ഷന്‍ വച്ചതിന് ശേഷമാണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത സുരേഷ് വ്യക്തമാക്കി. അമൃത സുരേഷ് പങ്കുവച്ച സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്തായാലും അമൃത സുരേഷിന്റെ പരിക്ക് വേഗത്തില്‍ ഭേദമാകണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

ബാല ആശുപത്രിയില്‍
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് അമൃത സുരേഷിന്റെ മുന്‍ ഭര്‍ത്താവ് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബാല ആവശ്യപ്പെട്ട പ്രകാരം അമൃത മകള്‍ അവന്തികയുമായി ആശുപത്രിയില്‍ എത്തിയിരുന്നു. അമൃതയ്ക്കൊപ്പം സഹോദരി അഭിരാമി, അച്ഛന്‍, അമ്മ, പങ്കാളി ഗോപി സുന്ദര്‍ എന്നിവരും ഉണ്ടായിരുന്നു. ആശുപത്രിയില്‍ ഏറെ നേരം ചിലവിട്ട ശേഷമാണ് അമൃത മടങ്ങിയത്.












Click it and Unblock the Notifications