Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെറ്റുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ല, ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാണക്കേട് വേണ്ട'

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആര്യ. നടിയെന്നതിലുപരി മികച്ച അവതാരകയാണ് ആര്യ. ബഡായി ബംഗ്ലാവ്, സ്റ്റാര്‍ട്ട് മ്യൂസിക് എന്നീ പരിപാടികളിലെല്ലാം മികച്ച അവതരണത്തിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ജനഹൃദയങ്ങളില്‍ എത്തിച്ചതെങ്കില്‍ ബിഗ് ബോസില്‍ എത്തിയതോടെ താരത്തിന് ഒരുപാട് ആരാധകര്‍ ഉണ്ടായി. ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ ആര്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ആര്യ തുറന്നുപറയുന്നത്. ഇ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ച് ആര്യ പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് വീടുകളില്‍ നിന്ന് തന്നെ തുടങ്ങണമെന്നാണ് ആര്യ പറയുന്നത്. ആര്യയുടെ വാക്കുകളിലേക്ക്...

2

സ്വന്തം മക്കളെ സ്‌കെസിനെ കുറിച്ച് പഠിപ്പിക്കുന്നതില്‍ ഒരു നാണക്കേടും വേണ്ടെന്ന് ആര്യ പറയുന്നു. നമ്മള്‍ ജീവിക്കുന്ന ഈ ലോകം ആത്ര സുന്ദരമല്ല. എല്ലായിടത്തും ആക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തിന് ഏറെ പിറന്നുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇന്ന് സുരക്ഷിതരല്ല. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതില്‍ സ്‌കൂളുകള്‍ മുന്‍കൈ എടുക്കണമെന്നാണ് ആര്യ അഭിപ്രായപ്പെടുന്നത്.

3

ധാര്‍മിക ശാസ്ത്ര പിരീഡ് എന്ന സംഭവം നമുക്കുമുണ്ട്. പക്ഷേ, എന്തുകൊണ്ട് നമ്മള്‍ അത് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലാകുന്നില്ല. സ്‌കൂളുകള്‍ അതിന് തയ്യാറാവുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ അത് ഏറ്റെടുക്കണമെന്ന് ആര്യ പറയുന്നു. ഈയിടെ ഒമ്പത് വയസുള്ള ഒരു കുട്ടി തന്നെ സ്പര്‍ശിച്ചതിനെ കുറിച്ച് കോടതി മുറിയില്‍ സംസാരിച്ചത് പലരെയും കണ്ണുതുറപ്പിച്ചിരുന്നു.

4

ലൈംഗിക വിദ്യാഭ്യാസം നല്‍കിയാല്‍ മോശം സ്പര്‍ശനത്തെ കുറിച്ചും കുട്ടികള്‍ക്കും തിരിച്ചറിയാന്‍ സാധിക്കുമെന്ന് ആര്യ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല. ആണ്‍കുട്ടികളും അഭ്യൂസിന് ഇരയാകുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈംഗിക വിദ്യാഭ്യാസം നല്‍കണം. നമുക്ക് വീടുകളില്‍ നിന്ന് തന്നെ അത് ആരംഭിക്കാമെന്ന് ആര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

5

ഇതോടൊപ്പം മറ്റ് വിശേഷങ്ങളും ആര്യ അഭിമുഖത്തില്‍ പങ്കുവച്ചു, കൊവിഡ് ബാധിച്ചതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. കൊവിഡ് ബാധിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടിയെന്ന് താരം പറയുന്നു. പോസ്റ്റ് കൊവിഡ് അസുഖങ്ങള്‍ ഇപ്പോള്‍ തന്നെ അലട്ടുന്നുണ്ട്. ഉറക്കമില്ലായ്മ, ആമാശയ പ്രശ്‌നങ്ങള്‍, തൊണ്ടവേദന മുതലായവയില്‍ നിന്ന് ഞാന്‍ ഇപ്പോഴും സുഖം പ്രാപിക്കുകയാമെന്നും ആര്യ പറയുന്നു.

6

ബിഗ് ബോസ് ഹിന്ദിയുടെ ആദ്യ സീസണ്‍ മുതല്‍ തന്നെ ഞാന്‍ അതിന്റെ വലിയ ആരാധകയാണെന്ന് ആര്യ പറഞ്ഞു. അതിനാല്‍, ഷോയോടുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തത്. ആ വീട്ടിനുള്ളില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. പുറത്ത് നിന്ന് കാണുന്നതോ പോലയല്ല. എന്നാല്‍ ആ സീസണില്‍ ഞങ്ങള്‍ക്ക് ഒരു നല്ല അവസാനം ഉണ്ടായിരുന്നില്ല എന്നത് ഇപ്പോഴും നിരാശാജനകമാണെന്ന് ആര്യ പറയുന്നു.

7

സൈബര്‍ ആക്രമണങ്ങളെ കുറിച്ചും ആര്യ മനസുതുറന്നു. ഓണ്‍ലൈനില്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്ന ആളുകള്‍ക്ക് നിങ്ങളെ അറിയില്ല. അവര്‍ക്ക് നിങ്ങളുടെ പോരാട്ടത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒന്നുമറിയില്ല. ആരെങ്കിലും നിങ്ങളെ ആക്രമിക്കുകയോ ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുകയോ ചെയ്യുമ്പോള്‍, അത് ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെയല്ല. ആ വ്യക്തിയുടെ സ്വഭാവമാണ് അവിടെ വിലയിരുത്തപ്പെടുന്നതെന്ന് ആര്യ പറയുന്നു.

Recommended Video

cmsvideo
    പുതിയ മലയാളം ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+