'ലിവിംഗ് ടുഗെദര്‍ എന്ന് പറയാവുന്ന അടുപ്പം ഉണ്ടായിരുന്നു, ആ യാത്രയില്‍ ജാനിനെ എനിക്ക് നഷ്ടമായി'; ആര്യ പറയുന്നു
കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ മനസില്‍ തന്റേതായ ഇടം കണ്ടെത്തിയ അവതാരകയും നടിയുമാണ് ആര്യ. ഒരു നടിയെന്നതില്‍ ഉപരി മികച്ച അവതാരക കൂടിയാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ്, സ്റ്റാര്‍ട്ട് മ്യൂസിക് എന്നീ പരിപാടികള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണില്‍ പങ്കെടുത്തതോടെ ആരാധകരുടെ വലിയ പിന്തുണ താരത്തെ തേടിയെത്തിയിരുന്നു. താരം സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.

നേരത്തെ താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞതിനെ ശേഷം തങ്ങള്‍ വിവാഹിതരാകുമെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ പ്രണയം പാതി വഴിയില്‍ അവസാനിപ്പിച്ച വാര്‍ത്തയായിരുന്നു പിന്നീട് അറിഞ്ഞത്. ജാന്‍ എന്നായിരുന്നു തന്റെ കാമുകനെ ആര്യ പരിചയപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ ആ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയുകയാണ് ആര്യ.

ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ജാന്‍ ജീവിതത്തിലേക്ക് സഹായവുമായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു മനസില്‍. ഖുഷിക്ക് കൂട്ടായി ഒരു കുഞ്ഞുകൂടെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എല്ലാം തകര്‍ന്നു. റിയാലിറ്റി ഷോയിലെ എന്റെ സ്വഭാവവും ചില പ്രകടനങ്ങളുമാണ് ജാനമായുള്ള ബന്ധം മുറിയാനുള്ള കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തിയെന്നും ആര്യ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് ശരിയല്ലെന്നാണ് ആര്യ പറയുന്നത്. ജാന്‍ അകലുന്നെന്ന തോന്നല്‍ അതിന് മുമ്പെ ഉണ്ടായിരുന്നു- ആര്യ പറഞ്ഞു.

വനിതയ്ക്ക് നല്‍കിയ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇടുന്നത് അനുവദിക്കാതെ പോയി. അദ്ദേഹം എന്നെ വിട്ടുപോകുമെന്ന തോന്നല്‍ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ഷോയ്ക്ക് ശേഷമാണ് അദ്ദേഹം അകന്നു എന്ന തോന്നല്‍ എനിക്ക് മനസിലാകുന്നതെന്ന് ആര്യ പറയുന്നു.

ഞാനും ജാനും തമ്മില്‍ ലിവിംഗ് ടുഗെദര്‍ എന്ന് പറയാവുന്ന അടുപ്പമുണ്ടായിരുന്നെന്നും ആര്യ പറഞ്ഞു. ദുബായില്‍ ആയിരുന്ന ജാന്‍ നാട്ടില്‍ വന്നാല്‍ എന്റെ വിട്ടിലായിരുന്നു താമസം. കുടുംബവുമായി ജാനിന് നല്ല അടുപ്പമുണ്ടായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹം നടത്താനായിരുന്നു ഞങ്ങള്‍ പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പരിഭവം തീര്‍ക്കാന്‍ ദുബായിലേക്ക് പോയെങ്കിലും തന്നത് കുറേ അനുഭവങ്ങള്‍ മാത്രമായിരുന്നെന്ന് ആര്യ പറയുന്നു.

ആ യാത്രയിലായിരുന്നു ജാന് എനിക്ക് നഷ്ടമായെന്ന് മനസിലാകുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ആ സമയത്ത് കുഞ്ഞിനെ ഒറ്റയ്ക്കാക്കി താന്‍ താന്‍ ദുബായിലേക്ക് പോയതോര്‍ത്ത് താന്‍ ഏറെ സങ്കടപ്പെടുന്നുണ്ടെന്ന് ആര്യ പറയുന്നു. രോഹിത്തുമായി ഇപ്പോള്‍ നല്ല ബന്ധമുണ്ടെന്നും എന്നാല്‍ ഒരുമിച്ച് ചേരാന്‍ ഇനി സാധിക്കില്ലെന്ന് ആര്യ പറഞ്ഞു. മകളെ ഒറ്റയ്ക്ക് വളര്‍ത്തുക എന്ന് പറയുന്നത് വലിയ ഭാരമല്ലെന്നും ആര്യ വ്യക്തമാക്കി.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ആര്യ പ്രേക്ഷകരുടെ ഓരോ ചോദ്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരിപാടിയിലെ അവതാകര സ്ഥാനത്ത് നിന്ന് മാറിയത് എന്തുകൊണ്ടെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഈ പരിപാടിയില്‍ ആര്യ തന്നെ അവതാരകയായി എത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

എന്നാല്‍ ഷോയ്ക്ക് വരാത്തത് അല്ല എന്നായിരുന്നു ആര്യയുടെ മറുപടി. പരിപാടികള്‍ എല്ലാം തന്നെ ആ ചാനലിനെ സംബന്ധിച്ച് ഒരു കുഞ്ഞിനെ പോലെയാണ്. അവരുടെ കുഞ്ഞിന് എന്ത് വേണമെന്നത് അവര്‍ക്ക് നന്നായി അറിയാം. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പരിപാടിക്ക് വന്ന് കൊണ്ടേയിരിക്കും എന്നാണ് ആര്യ പറഞ്ഞത്.

എലീനയുടെ വിവാഹത്തിന് എന്തുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്. ബിഗ് ബോസില്‍ വച്ച് ആര്യയുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു എലീന. എന്നാല്‍ സമയം പോകുന്നതിന് അനുസരിച്ച് ആളുകള്‍ക്ക് പ്രാധാന്യം ഉള്ളവരും മാറുമെന്നായിരുന്നു ആര്യയുടെ മറുപടി.പിന്നെ വിളിക്കാത്ത വിവാഹത്തിന് പോയി തനിക്ക് ശീലം ഇല്ലെന്നും ആര്യ പറഞ്ഞു.


Click it and Unblock the Notifications
