'വിവാഹം, ഡിവോഴ്സ്, ബിഗ്ബോസ്, ജീവിതത്തിൽ പല പാഠങ്ങളും പഠിച്ചു'; വൈറലായി ഡെയ്സിയുടെ കുറിപ്പ്
സ്വന്തം സന്തോഷത്തിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടതെന്ന് ഞാൻ പഠിച്ചുവെന്നും ഡെയ്സി

കൊച്ചി: ബിഗ് ബോസ് നാലാം സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡെയ്സി.തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം ഡെയ്സി സോഷ്യൽ മീഡിയയിലൂടെ ആരാധകറുമായി പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ 31ാം പിറന്നാൾ ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരം പങ്കിട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പോസ്റ്റ് ഇങ്ങനെ-'ഡിയർ മീ, ചെറുപ്പത്തിലെ എന്നോടാണ് ഞാൻ ഇത് പറയുന്നത്. എന്നിൽ നിന്ന് തന്നെ അവൾ ഇത് കേൾക്കാൻ അർഹയാണ്. അവൾ ഇത് തുറന്ന കൈകളോടെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ 31 വയസിലേക്ക് കടന്നിരിക്കുകയാണ് , ഈ അവസരത്തിൽ ചില കാര്യങ്ങളെ കുറിച്ച് നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ മുപ്പതുകളിലേക്ക് കടന്നെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.
കഴിഞ്ഞ രണ്ടു വർഷങ്ങൾ എനിക്ക് ഒട്ടും തന്നെ വ്യക്തമല്ലെന്നു വേണം പറയാൻ. വിവാഹം, ഡിവോഴ്സ്, ബിഗ്ബോസ് അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അതിൽ നിന്നെല്ലാം ഞാൻ പുതിയ പാഠങ്ങൾ പഠിച്ചു. ഡിപ്രഷൻ, ഒറ്റപ്പെടൽ, ആത്മഹത്യ ചിന്തകൾ, മാനസിക പിരിമുറുക്കങ്ങൾ അങ്ങനെ നിരവധി അവസ്ഥകളിലൂടെ ഞാൻ കടന്നു പോയി. എന്നാൽ ഇന്ന് ഒരുപ്പാട് സന്തോഷവതിയാണ് കാരണം മുൻപത്തേക്കാളും ശക്തിയുള്ളവളായി ഞാൻ മാറി. വിട്ടുകൊടുക്കരുതെന്ന് ഞാൻ പഠിച്ചു.
സ്വന്തം സന്തോഷത്തിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടതെന്ന് ഞാൻ പഠിച്ചു. ഈ 31ാം വയസിൽ സ്വയം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു. എനിക്ക് ഇവിടെ എത്താൻ ഇത്രയും സമയമെടുത്തതിൽ മാത്രമാണ് എന്റെ ഖേദം. മുൻപേ ഇത് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ എന്തായിരുന്നേനെ എന്റെ ജീവിതം.ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നെ സ്നേഹിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. നീ കൂടുതൽ നല്ലത് അർഹിക്കുന്നു.
ഞാൻ എവിടെയെത്തിയെന്നും ഇപ്പോൾ എന്താണെന്നുമുള്ളത് എന്നെ വളരം അധികം സന്തോഷിപ്പിക്കുന്നുണ്ട്.ഞാൻ ഇതുവരെ നേടിയ കാര്യങ്ങൾ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. ഇക്കാര്യങ്ങൾ നീ അറിയണമെന്ന് എനിക്ക് തോന്നി. ബാക്കി കാര്യങ്ങൾ നമ്മുക്ക് പിന്നീട് സംസാരിക്കാം. ഞാൻ നിന്നോടൊപ്പം ഉണ്ട്. ഓർക്കുക. ഒന്നും മറച്ചുവെച്ചിട്ടില്ല. അവസാനത്തെ ഉപദേശം- സ്വയം സുഖമായി കഴിയുന്ന ഒരു സ്ത്രീയേക്കാൾ സെക്‌സിയായി മറ്റൊന്നില്ല. ആ സ്ത്രീ ആകുക',ഡെയ്സി കുറിച്ചു












Click it and Unblock the Notifications