16ാം വയസിലെ വിവാഹം; വീണ്ടും അദ്ദേഹവുമായി ഒന്നിക്കുന്നു..കുറ്റപ്പെടുത്തിയവർക്കുള്ള മറുപടി; ദയ അശ്വതി പറയുന്നു
കൊച്ചി; ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന സമയത്താണ് ബിഗ് ബോസിൽ എത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു താരം ഷോയിൽ എത്തുന്നത്. സെലിബ്രിറ്റികളെ വിമർശിച്ചുകൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു.

നേരത്തേ ഷോയിൽ വെച്ച് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. പതിനാറാമത്തെ വയസിലായിരുന്നു തന്റെ വിവാഹമെന്നും പിന്നീട് ഭർത്താവുമായി പിരിഞ്ഞുവെന്നുമായിരുന്നു അവർ പറഞ്ഞത്. ഇപ്പോഴിതാ തന്റെ ആദ്യ ഭർത്താവിനൊപ്പം ജീവിക്കാൻ ഒരുങ്ങുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദയ. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

16 ാം വയസിൽ വിവാഹം കഴിച്ചെന്നും എന്നാൽ അഞ്ചു വര്ഷം മാത്രമായിരുന്നു ആ ബന്ധം ഉണ്ടായിരുന്നതെന്നുമായിരുന്നു ദയ പറഞ്ഞത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺ മക്കൾ ഉണ്ടെന്നും, ഇപ്പോൾ മക്കൾ ഭർത്താവിനൊപ്പം ആണെന്നും താരം വ്യക്തമാക്കിയിരുന്നു. വീണ്ടും ആദ്യ ഭർത്താവിനൊപ്പം തന്നെ ജീവിതം തുടരാൻ തിരുമാനിച്ചുവെന്നാണ് താരം പറയുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം-16 വയസിലെ എൻ്റെ വിവാഹം വീണ്ടും ഒന്നിക്കുന്നു പ്രാർത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും
സ്നേഹം സത്യമാണെങ്കിൽ ഞങ്ങൾ ഒന്നിക്കുക തന്നെ ചെയ്യുംപിന്നല്ല....എന്നെ കുറ്റപ്പെടുത്തിയവർക്കും
ഞാൻ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയർക്കും
എൻ്റെ കണ്ണീർ കണ്ട് രസിച്ചവർക്കും കൊടുക്കാൻ
ഇതിലും കൂടുതൽ പ്രതികാരം ഇനി ഭൂമിയിൽ അവശേഷിക്കുന്നില്ല

ദൈവം സത്യമാണ് എൻ്റെ ജീവിതം തല്ലിതകർക്കാൻ നോക്കിയിട്ട്സ്വ ന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??....കഷ്ട്ടം..... ദൈവം വലിയവനാണ്, പോസ്റ്റിൽ പറയുന്നു. അതേസമയം പോസ്റിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

നല്ല തീരുമാനം ചേച്ചി സന്തോഷമായി മക്കൾക്കൊപ്പം ജീവിക്ക്,വളരെ നല്ല തീരുമാനം എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടേ അച്ചു എന്നൊക്കെ ആരാധകർ കുറിക്കുന്നുണ്ട്. അതേസമയം നേരത്തേ ആദ്യ ഭർത്താവ് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞിരുന്നല്ലോ അതിലൊരു കുട്ടി ഉണ്ടെന്നും പറഞ്ഞിരുന്നതായും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനോടൊന്നും ദയ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications