Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാർ ബിഗ് ബോസ് കിരീടം അർഹിച്ചിരുന്നോ? സീസണ്‍ 4 ദില്‍ഷയ്ക്ക് പറയാനുള്ളത്

സാധാരണക്കാരായ പ്രേക്ഷകർ മുതല്‍ പ്രമുഖ സിനിമാ നടീ-നടന്മാരുടെയടക്കം പിന്തുണ നേടിക്കൊണ്ടാണ് അഖില്‍ മാരാർ ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവാകുന്നത്. ഗ്രാന്‍ഡ് ഫിനാലെയെക്ക് മുമ്പ് തന്നെ നിരവധി താരങ്ങള്‍ അഖില്‍ മാരാർക്കുള്ള പിന്തുണ വ്യക്തമാക്കിയിരുന്നു. അഖില്‍ മാരാർ പോയതുകൊണ്ട് മാത്രമാണ് താന്‍ ബിഗ് ബോസ് ഷോ കണ്ട് തുടങ്ങിയതെന്നായിരുന്നു ജോജു ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മുന്‍ ബിഗ് ബോസ് താരങ്ങളിലും അഖില്‍ മാരാർക്ക് നിരവധി ആരാധകാരാണുള്ളത്. സീസണ്‍ 4 താരമായ സുചിത്ര, കുട്ടി അഖില്‍ തുടങ്ങിയവരെല്ലാം അഖില്‍ മാരാർക്കുള്ള പിന്തുണ പരസ്യമായി തന്നെ വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ഏക വനിതാ ജേതാവായ ദില്‍ഷ പ്രസന്നനും അഖില്‍ മാരാരുടെ വിജയത്തില്‍ പ്രതികരിക്കുകയാണ്.

akhilmarar

അഖില്‍ മാരാർ അർഹിച്ച വിജയി തന്നെയാണ്. വിജയത്തില്‍ എനിക്കും വലിയ സന്തോഷമുണ്ട്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പിന്നാലെ എന്റെ അഭിനന്ദനങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുടെ അറിയിച്ചിട്ടുണ്ടെന്നും ദില്‍ഷ പ്രസന്നന്‍ വ്യക്തമാക്കി. കൊച്ചിയില്‍ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു സീസണ്‌ ഫോർ ജേതാവിന്റെ പ്രതികരണം.

ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം റംസാന്‍ മുഹമ്മദും ദില്‍ഷയ്ക്കൊപ്പമുണ്ടായിരുന്നു. മാരാർ മികച്ച ഗെയിമറായിരുന്നുവെന്നാണ് റംസാന്‍ അഭിപ്രായപ്പെട്ടത്. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് ഗെയിം കളിച്ചയാളാണ് മാരാർ. സീസണ്‍ മുഴുവനായി കാണാന്‍ സാധിച്ചിട്ടില്ലെന്നും റംസാന്‍ മുഹമ്മദ് കൂട്ടിച്ചേർത്തു.

അതേസമയം, അഖില്‍ മാരാരുടെ ഗെയിം കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു സീസണ്‍ ഫോറിലെ മറ്റൊരു താരമായ സുചിത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സീസണ്‍ 5 ല്‍ അഖില്‍ മാരാർ കപ്പ് ഉയർത്തുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്റെയും കുടുംബത്തിന്റേയും മാത്രമല്ല, മറ്റ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയെല്ലാം ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖില്‍ മാരാറായിരുന്നു. അദ്ദേഹം തന്നെ ആ കപ്പ് ഉയർത്തിപ്പിടിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സുചിത്ര വ്യക്തമാക്കി.

ഏറ്റവും അർഹതയുണ്ടായിരുന്ന വ്യക്തിക്ക് തന്നെയാണ് സീസണ്‍ ഫൈവില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മൈന്‍ഡ് ഗെയിമിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ പോയപ്പോള്‍ കുറച്ചൊക്കെ ഉഴപ്പി. പക്ഷെ അഖിലേട്ടനൊക്കെ വന്ന് ഗെയിം കളിക്കുന്നത് കാണുമ്പോഴാണ് ദൈവമേ ഇതാണല്ലേ ശരിക്കും ബിഗ് ബോസ് എന്ന് മനസ്സിലായി. എനിക്ക് മാത്രമല്ല, എല്ലാവർക്കും ബിഗ് ബോസ് എന്താണെന്ന് പുള്ളി മനസ്സിലാക്കി കൊടുത്തുവെന്നുമായിരുന്നു സുചിത്ര അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+