Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊരുതി മുന്നോട്ടുപോകണം; ഇതും ജീവിതത്തിന്റെ ഭാഗമല്ലേ'; രോഗത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് റോബിന്‍

ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും അവസാനത്തെ സീസണില്‍ കിരീടം ദില്‍ഷ കൊണ്ടു പോയെങ്കിലും ആരാധകരുടെ മുന്നില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന ഡോ റോബിന്‍ രാധാകൃഷ്ണനാണ്. ബിഗ് ബോസിലേക്ക് എത്തിയതോടെ തന്റെ ജീവിതം മാറി മറിഞ്ഞെന്നും റോബിനും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിന്‍ ഡോക്ടറുടെ തിരക്കുകള്‍ എല്ലാം മാറ്റിവച്ചുകൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്.

തലയോടില്‍ ഒരു ബോണ്‍ ട്യൂമര്‍

തലയോടില്‍ ഒരു ബോണ്‍ ട്യൂമര്‍

പല അഭിമുഖങ്ങളിലും റോബിന്‍ താന്‍ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തലടയോടില്‍ ഒരു ബോണ്‍ ട്യൂമര്‍ വളരുന്നുണ്ടെന്നാണ് റോബിന്‍ പറഞ്ഞത്. മൂന്ന് വര്‍ഷം മുമ്പാണ് ഈ രോഗം കണ്ടെത്തിയത്. ഇപ്പോഴിതാ ആ രോഗാവസ്ഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് റോബിന്‍.

ആ മുഴ സാവധാനം വളര്‍ന്നു

ആ മുഴ സാവധാനം വളര്‍ന്നു

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തലയോടില്‍ ഒരു ബോണ്‍ ട്യൂമര്‍ വളരുന്നുണ്ടെന്ന് മനസിലായത്. ഒരു ദിവസം തല തുവര്‍ത്തുന്ന സമയത്ത് ചെറുതായൊന്ന് തട്ടുന്നത് പോലെ തോന്നി. ആ സമയത്ത് നടത്തിയ പരിശോധനയിലാണ് ബോണ്‍ ട്യൂമറാണെന്ന് മനസിലായത്. ആ മുഴ സാവധാനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റോബിന്‍ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

തലവേദനയും മൂഡ് സ്വിംഗ്‌സും

തലവേദനയും മൂഡ് സ്വിംഗ്‌സും

ചില സമയങ്ങളില്‍ കടുത്ത തലവേദനയും മൂഡ് സ്വിംഗ്‌സും വരും. എം ആര്‍ ഐ സ്‌കാന്‍ എടുത്ത് ട്യൂമര്‍ തലച്ചോറിലേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. രോഗം തലച്ചോറിലേക്ക് എത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും റോബിന്‍ തുറന്നുപറഞ്ഞു. ഈ ട്യൂമര്‍ വളര്‍ന്ന് തലച്ചോറില്‍ എത്തിയാല്‍ ചില സങ്കീര്‍ണതകള്‍ വരാമെന്ന് റോബിന്‍ പറഞ്ഞു.

ഇതും ജീവിതത്തിന്റെ ഭാഗമല്ലേ

ഇതും ജീവിതത്തിന്റെ ഭാഗമല്ലേ

ഈ രോഗവുമായി പൊരുതി മുന്നോട്ടുപോകണമെന്നാണ് റോബിന്‍ പറയുന്നത്. ഇതും ജീവിതത്തിന്റെ ഭാഗമല്ലേ. മുമ്പോട്ടുള്ള യാത്രയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കാണ് അറിയാന്‍ സാധിക്കുക. ഇതൊക്കെ ഞാന്‍ പോസിറ്റീവായാണ് കാണുന്നതെന്നും ഡോ റോബിന്‍ രാധാകൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡോക്ടറാണെന്ന് പറയാന്‍ അഭിമാനമുണ്ട്

ഡോക്ടറാണെന്ന് പറയാന്‍ അഭിമാനമുണ്ട്

അഭിമുഖത്തില്‍ തന്റെ ഡോക്ടര്‍ ജീവിതത്തെ കുറിച്ചും റോബിന്‍ തുറന്നുപറഞ്ഞു. മെഡിസിന്‍ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാന്‍ എന്റെ പാഷനെ പിന്തുടര്‍ന്നത്. ഈ അവസരം പരമാവധി ഉപയോഗിച്ചാല്‍ തനിക്ക് അത് പ്രയോജനകരമാണെന്ന് റോബിന്‍ പറഞ്ഞു. താന്‍ ഒരു ഡോക്ടറാണെന്ന് പറയാന്‍ അഭിമാനമുണ്ട്. ഞാന്‍ വലിയ ടാലന്റഡ് ആയ ഡോക്ടറൊന്നുമല്ല.

അതൊരു ദൈവ നിയോഗമായാണ്

അതൊരു ദൈവ നിയോഗമായാണ്

എന്നാലും ഒരുപാട് പേര്‍ക്ക് വിഷമ ഘട്ടത്തില്‍ ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. അതൊരു ദൈവ നിയോഗമായാണ് കാണുന്നത്. എന്റെ കൂടെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും സ്‌നേഹവുമുണ്ട്. എനിത്ത് അത് മതി. ഇന്നേവരെ ഞാന്‍ കാണാത്തവര്‍ക്ക് തീരികെ ഒന്നും പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങള്‍ തരുകയാണെന്നും ആ അനുഗ്രഹങ്ങള്‍ ഞാന്‍ ശേഖരിക്കുകയാണെന്നും റോബിന്‍ പറയുന്നു.

സ്‌ട്രെസ് ഈറ്റിംഗ്

സ്‌ട്രെസ് ഈറ്റിംഗ്

താന്‍ സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടുന്നതിനെ കുറിച്ചും റോബിന്‍ പറഞ്ഞു. തനിക്ക് കുട്ടിക്കാലം മുതല്‍ സ്‌ട്രെസ് ഈറ്റിംഗ് ഉണ്ടെന്നും സമ്മര്‍ദ്ദം വരുമ്പോള്‍ ആവശ്യമില്ലെങ്കിലും കഴിക്കും അപ്പോള്‍ കുറച്ച് റിലാക്‌സേഷന്‍ അനുഭവപ്പെടുമെന്നും റോബിന്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ ഇല്ലാതാക്കോനോ നിയന്ത്രിക്കാനോ കഴിയില്ല. അതും ജീവിതത്തിന്റെ ഭാഗമാണെന്ന് റോബിന്‍ പറയുന്നു.

വെറുതെ ജീവിതം നശിപ്പിക്കരുത്

വെറുതെ ജീവിതം നശിപ്പിക്കരുത്

നമ്മള്‍ സമ്മര്‍ദ്ദത്തെ എങ്ങനെ ഡീല്‍ ചെയ്യുന്നു എന്നതിലാണ് കാര്യം. എന്തു വന്നാലും നോക്കാം എന്ന രീതിയാണ് തനിക്കുള്ളത്. സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച് മുന്നോട്ടു പോകുമെന്നും റോബിന്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന യുവ തലമുറയ്ക്കും റോബിന്‍ മുന്നറിയിപ്പ് നല്‍കി. ലഹരി ഉപയോഗിച്ച് വെറുതെ ജീവിതം നശിപ്പിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് റോബിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+