Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരതിയെ സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നത് ആസ്ഥാന പുരോഗമനിസ്റ്റുകള്‍ കാണുന്നില്ലേ'; ചുട്ടമറുപടി

റോബിന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ ഒന്നും പറ്റിയിട്ടില്ല. തെറ്റ് കാണിച്ചാല്‍ എന്നോട് പറഞ്ഞാല്‍ തിരുത്തി മുന്നോട്ടു പോകുന്ന ഒരാളാണ് ഞാനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

arati

ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ ഏറെയായിട്ടും അതിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം ബിഗ് ബോസ് മത്സാര്‍ത്ഥികളെ സംബന്ധിച്ച് വലിയ ചര്‍ച്ചകളും വാദപ്രതിപാദങ്ങളും ഉയരുകയാണ്. ഈ ചര്‍ച്ചകളിലാകട്ടെ ഏറ്റവും കൂടുതല്‍ സ്ഥാനം പിടിക്കുന്നത് ഡോ റോബിന്‍ രാധാകൃഷ്ണനാണ്. അടുത്തിടെ റോബിനും സംവിധായകന്‍ അഖില്‍ മാരാരും തമ്മിലുള്ള വിഷയം സോഷ്യല്‍ മീഡിയ ആകെ ചര്‍ച്ചയായിരുന്നു.

കാമുകിയായ ആരതി പൊടി

കാമുകിയായ ആരതി പൊടി

കൂടാതെ റോബിന്‍ രാധാകൃഷ്ണനും കാമുകിയായ ആരതി പൊടിയും ബിഗ് ബോസ് ഫാന്‍ ഫൈറ്റിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഇരുവരും ഇക്കാര്യം പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ റോബിനുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും ആരതിയും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.

പൂര്‍ണ പിന്തുണ

പൂര്‍ണ പിന്തുണ

എന്നാല്‍ ഇപ്പോഴിതാ റോബിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ മൂപ്പന്‍സ് വ്‌ളോഗ്. റോബിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള ചില കാര്യങ്ങളാണ് മൂപ്പന്‍സ് വ്‌ളോഗ് തന്റെ ഏറ്റവും പുതിയ വീഡിയോയില്‍ പറയുന്നത്. റോബിന്റെ ഏറ്റവും പുതിയ അഭിമുഖത്തിന്റെ വീഡിയോയും ചേര്‍ത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മൂപ്പന്‍സ് വ്‌ളോഗിന്റെ വാക്കുകളിലേക്ക്...

എല്ലാവരും കൂടെ ഇങ്ങനെ ആക്രമിക്കുന്നു

എല്ലാവരും കൂടെ ഇങ്ങനെ ആക്രമിക്കുന്നു

എന്തുകൊണ്ടാണ് ഡോ റോബിനെ എല്ലാവരും കൂടെ ഇങ്ങനെ ആക്രമിക്കുന്നു എന്ന് ചോദിച്ച് കഴിഞ്ഞാല്‍ അതിന് ഒറ്റ കാരണമേ ഉള്ളൂ. ഡോ റോബിന് അത്രത്തോളം ഫാന്‍സ് ഫോളോവേഴ്‌സുണ്ട്. അത്രത്തോളം അള്‍ക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ട്. അതുകൊണ്ടാണല്ലോ എല്ലാവരും ങറോബിനെ സമീപിക്കുന്നത്.

നൂറ് പേര് ഇന്ന് മുമ്പിലുണ്ട്

നൂറ് പേര് ഇന്ന് മുമ്പിലുണ്ട്

അതുകൊണ്ട് അദ്ദേഹത്തിന്റെ വഴികള്‍ മുടക്കാന്‍ വേണ്ടി നൂറ് പേര് ഇന്ന് മുമ്പിലുണ്ട്. കാരണം, ഇവനെ ഇങ്ങനെ വിട്ടുകഴിഞ്ഞാല്‍ അവന്‍ കേറിക്കേറി പോകും എന്നൊരു കാരണം കൊണ്ടാവണം. പുള്ളിക്ക് ഒരു കഴിവുമില്ല, പിന്തുണയ്ക്കാന്‍ അരുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ പിറികില്‍ ആരെങ്കിലും നിക്കുവോ എന്ന് മൂപ്പന്‍സ് വ്‌ളോഗ് ചോദിക്കുന്നു.

വിവാദമായ വിഷയങ്ങള്‍

വിവാദമായ വിഷയങ്ങള്‍

ഇപ്പോള്‍ ഏതൊരു അഭിമുഖം എടുത്തു കഴിഞ്ഞാലും എനിക്ക് പറയാന്‍ താല്‍പര്യമില്ല എന്ന് പറയുന്ന ചില വിവാദമായ വിഷയങ്ങള്‍ ഒഴിച്ചു കഴിഞ്ഞാല്‍ ബാക്കി എല്ലാ ചോദ്യങ്ങള്‍ക്കും പുള്ളിക്കാരന്‍ മറുപടി പറയാറുണ്ട്. അദ്ദേഹമെന്ന വ്യക്തി ബിഗ് ബോസിന്റെ അകത്ത് കണ്ടത് പോലെ പുറത്തും പെരുമാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

നന്മ തിന്മ എന്നൊരു സാധനത്തെ

നന്മ തിന്മ എന്നൊരു സാധനത്തെ

അതിന്റെ അര്‍ത്ഥം ഫേക്കാണോ, ഫേക്കല്ലെയോ. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോയാണ്. നന്മ തിന്മ എന്നൊരു സാധനത്തെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമോ. റോബിന്‍ എന്ന വ്യക്തിയെ ക്രൂരമായി കടന്നാക്രമിക്കുമ്പോള്‍ അയാള്‍ തിരിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ എടുത്ത് പൊക്കിക്കൊണ്ടുവരും.

സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നത്

സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നത്

എന്നാല്‍ അയാളെയും അയാള്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെയും സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നത് ഈ ആസ്ഥാന പുരോഗമനിസ്റ്റുകള്‍ കാണുന്നില്ലേ. വന്നിരുന്ന് ഓരോ വര്‍ത്തമാനമൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും പുസ്തകം നോക്കി പഠിച്ചിരുന്ന് വര്‍ത്തമാനം പറയുന്നത് പോലെ തോന്നും.

എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ

എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ

റോബിന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ ഒന്നും പറ്റിയിട്ടില്ല. തെറ്റ് കാണിച്ചാല്‍ എന്നോട് പറഞ്ഞാല്‍ തിരുത്തി മുന്നോട്ടു പോകുന്ന ഒരാളാണ് ഞാനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആരുടെ അടുത്തെങ്കിലും ക്ഷമ ചോദിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ക്ഷമ ചോദിക്കുന്ന വ്യക്തിയാണ്. അദ്ദേഹം അയാളെ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്നൊക്കെ പറഞ്ഞു നടക്കുന്ന ആളല്ലെന്ന് മൂപ്പന്‍സ് വ്‌ളോഗ് വീഡിയോയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+