റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'
ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ചെങ്കിലും അതില്‍ ഫൈനലില്‍ പോലും എത്താനാകാതെ പുറത്തായ ഡോ റോബിന്‍ രാധാകൃഷ്ണനോളം ഫാന്‍ ബേസ് ഇന്ന് മറ്റൊരു മത്സരാര്‍ത്ഥിക്കും അവകാശപ്പെടാനില്ല. ഷോയില്‍ നിന്ന് നേരത്തെ പുറത്തായെങ്കിലും റോബിന്റെ ആരാധകവൃന്ദം കട്ടക്ക് കൂടെ തന്നെ ഉണ്ടായിരുന്നു. ബിഗ് ബോസ് സീസണ്‍ 4 കിരീടം ദില്‍ഷ പ്രസന്നനായിരുന്നു നേടിയത്.
എന്നാല്‍ ഇപ്പോഴും റോബിന്‍ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് പൊതുഇടങ്ങളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. മാത്രമല്ല താരത്തിന് സിനിമയിലേക്ക് പോലും അവസരം ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനങ്ങളും ഷോകളും ഒക്കെയായി റോബിന്‍ രാധാകൃഷ്ണന്‍ ഏറെ തിരക്കിലാണ്. അതോടൊപ്പം മോഡലും നടിയുമായി ആരതി പൊടിയുമായുള്ള റോബിന്റെ പ്രണയവും എല്ലാം സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കുന്നുമുണ്ട്.

ഇപ്പോഴിതാ താരം രാഷ്ട്രീയത്തിലും ഒരു കൈ നോക്കുന്നോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിന് കാരണമായത് കഴിഞ്ഞ ദിവസം റോബിന്‍ രാധാകൃഷ്ണന്‍ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങും അതിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച സ്റ്റോറിയും ആണ്. എറണാകുളം എം എല്‍ എ ടി ജെ വിനോദിന്റെ മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളിലും ആരംഭിച്ച പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദഘാടനത്തിനായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നത്.

ഇതിന്റെ വീഡിയോയ്‌ക്കൊപ്പം അദ്ദേഹം പങ്കുവെച്ച ക്യാപ്ഷന്‍ ആണ് ശ്രദ്ധേയമായത്. രാഷ്ട്രീയം, ഭാവി.. ശരിയായ പാര്‍ട്ടിയെ തെരഞ്ഞെടുക്കുക എന്നുള്ളതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്നാണ് ഇതിന് റോബിന്‍ രാധാകൃഷ്ണന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. കൂടാതെ ഇതിന്റെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത് മണിരത്‌നം സംവിധാനം ചെയ്ത് സൂര്യ, മാധവന്‍, ജീവ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആയ്ത എഴുത്ത് എന്ന ചിത്രത്തിലെ ബിജിഎം ആണ്.

ഇതോടൊപ്പം ഈ ചിത്രത്തിലെ ഒരു സീനും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള ഒരു യുവ നേതാവിന്റെ വരവിനെ അടയാളപ്പെടുത്തുന്നതാണ് ഈ രംഗം. അതോടൊപ്പം അടുത്തിടെ ഏറെ ശ്രദ്ധേയമായ സര്‍ക്കാര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ വിജയ് നടത്തിയ പ്രസംഗവും റോബിന്‍ രാധാകൃഷ്ണന്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് വെച്ചാണ് റോബിന്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം എറണാകുളം എം എല്‍ എ ടി ജെ വിനോദിന്റെ മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളിലും ആരംഭിച്ച പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനത്തിലെ റോബിന്‍ രാധാകൃഷ്ണന്റെ പ്രസംഗവും ഏറെ കൈയടി നേടിയിരുന്നു. പ്രഭാത ഭക്ഷണം എന്ന് പറയുന്നത് ഏതൊരു മനുഷ്യന്റെയും പ്രധാനപ്പെട്ട ഘടകമാണ് എന്നും ഒരു ദിവസം തുടങ്ങുന്നതിനുള്ള ഇന്ധനമാണ് പ്രഭാത ഭക്ഷണം എന്നുമായിരുന്നു റോബിന്‍ പറഞ്ഞത്.

വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂളില്‍ വന്ന് കഴിക്കാന്‍ സാധിക്കുന്ന ഈ പദ്ധതി വലിയൊരു കാര്യമാണ്. ഇതിന് വേണ്ട പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു എന്നും രാഷ്ട്രീയക്കാര്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മത്സരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയം എന്ന് ഞാന്‍ വിശ്വസിക്കുന്നത്, രാഷ്ട്രത്തിന്റെ നന്മ എന്നാണ് എന്നും റോബിന്‍ പറഞ്ഞിരുന്നു.

അതിന് വേണ്ടി ഏതൊരു മനുഷ്യനും നല്ല കാര്യം ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ രാഷ്ട്രവും നന്നാകും. തന്നെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ ആളുകള്‍ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കിയിട്ടുണ്ട് എന്നും താനും വിശപ്പിന്റെ വേദന അറിഞ്ഞിട്ടുണ്ട് എന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications