Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടുത്ത ബിഗ് ബോസില്‍ ആരെയും അന്ധമായി സപ്പോര്‍ട്ട് ചെയ്യരുത്, കാരണമുണ്ട്'; ഫുക്രു പറയുന്നു

നല്ല രീതിയില്‍ ആള്‍ക്കാതെ ജഡ്ജ് ചെയ്ത് നിങ്ങള്‍ക്ക് ഇയാളുടെ ഗെയിം കൊള്ളാം എന്ന് തോന്നുകയാണെങ്കില്‍ ഒരു മത്സരമായി കണ്ട് അതേ പോലെ വിടുക.

fukru

ബിഗ് ബോസിന്റെ സീസണ്‍ മൂന്നിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫുക്രു എന്നറിയപ്പെടുന്ന കൃഷ്ണജീവ്. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫുക്രു ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ പ്രശസ്തനായത്. ബൈക്ക് സ്റ്റണ്ടിംഗും കോമഡി വീഡിയോകളുമാണ് ഫുക്രു കൂടുതലായും ടിക് ടോക്കില്‍ പങ്കുവച്ചിരുന്നത്. ബിഗ് ബോസില്‍ എത്തിയതിന് ശേഷം പല വിവാദങ്ങളിലും ഫുക്രു ചെന്നുപെട്ടിട്ടുണ്ട്. കൂടുതലും പ്രണയത്തിന്റെയും സഹൃദത്തിന്റെയും പേരിലാണ് ഫുക്രു വിവാദങ്ങളില്‍ ചെന്നുപെട്ടിരുന്നത്.

അടുത്ത ബിഗ് ബോസ്

അടുത്ത ബിഗ് ബോസ്

എന്നാല്‍ ഇപ്പോഴിതാ ഫുക്രുവിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്ത ബിഗ് ബോസ് സീസണെ കുറിച്ചായിരുന്നു ഫുക്രു വീഡിയോയില്‍ പറയുന്നത്. കടുത്ത ബിഗ് ബോസ് ആരാധകരോട് ഒരു അപേക്ഷ പോലെയാണ് ഫുക്രു കാര്യങ്ങള്‍ തുറന്നുപറയുന്നത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഫുക്രു ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. ഫുക്രുവിന്റെ വാക്കുകളിലേക്ക്...

പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടകില്ലേ

പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടകില്ലേ

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ ആരംഭിക്കാന്‍ പോകുകയാണ്. ഈ സമയത്ത് എന്റെ ഒരു അഭിപ്രായം ചോദിക്കുകയാണ്, അര്‍മിയൊക്കെ രൂപീകരിക്കില്ല, പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടകില്ലേ എന്നൊക്കെ, എന്നാല്‍ ഇതൊക്കെ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ആള്‍ക്കാരെ നല്ല രീതിയില്‍ മനസിലാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുക.

അവര്‍ ഉണ്ടാക്കുന്ന സ്ട്രാറ്റജികളില്‍

അവര്‍ ഉണ്ടാക്കുന്ന സ്ട്രാറ്റജികളില്‍

ആരെയും അന്ധമായി സപ്പോര്‍ട്ട് ചെയ്യാന്‍ പോകരുത്. അവര്‍ ഉണ്ടാക്കുന്ന സ്ട്രാറ്റജികളില്‍, ഫേക്കായിട്ടൊക്കെ കളിക്കും. അവര്‍ ഗെയിം കളിക്കാനാണ് പോകുന്നത്. ആ സ്ട്രാറ്റജികളില്‍, അവരെ വിശ്വിസിച്ച് വീഴരുത്. നമ്മള്‍ നല്ല രീതിയില്‍ ആള്‍ക്കാരെ ജഡ്ജ് ചെയ്തിട്ടേ. ഒരാളെ സപ്പോര്‍ട്ട് ചെയ്യാവൂ. അന്ധമായ സപ്പോര്‍ട്ടും, ആര്‍മി ഫൈറ്റ്, മാക്‌സിമം ഒഴിവാക്കാന്‍ നോക്കുക.

അതിനകത്ത് നമ്മള്‍ വീണു പോകരുത്

അതിനകത്ത് നമ്മള്‍ വീണു പോകരുത്

നമുക്ക് പറയാന്‍ അല്ലേ പറ്റുകയുള്ളൂ. വോട്ട് അട്ടിമറിച്ച് അര്‍ഹതയില്ലാത്തവര്‍ വിന്‍ ചെയ്യുന്നതിനെ പറ്റി പറയുകയാണെങ്കില്‍, അതില്‍ നമ്മള്‍ വീണു പോകുകയാണ് ചെയ്യുന്നത്. അതിനകത്ത് നമ്മള്‍ വീണു പോകരുത്. മുമ്പുള്ള മത്സരാര്‍ത്ഥികള്‍ വിജയിച്ചതിനെ കുറിച്ചല്ല പറയുന്നത്. വോട്ട് അട്ടിമറിച്ചെന്ന അഭിപ്രായം എനിക്കില്ല. അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളാണ് അതിനകത്ത് വീണു പോകുന്നത്.

നശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക

നശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക

അപ്പോള്‍ അതിനകത്ത് വീഴാതിരിക്കാന്‍ ശ്രമിക്കുക. നല്ല രീതിയില്‍ ആള്‍ക്കാതെ ജഡ്ജ് ചെയ്ത് നിങ്ങള്‍ക്ക് ഇയാളുടെ ഗെയിം കൊള്ളാം എന്ന് തോന്നുകയാണെങ്കില്‍ ഒരു മത്സരമായി കണ്ട് അതേ പോലെ വിടുക. പിന്നെ നമ്മള്‍ അതിനെ മുന്നോട്ടു കൊണ്ടു പോകണ്ട. അവരുടെ ഫ്യൂച്ചറൊക്കെ ഈ ഗെയിമില്‍ പോയോണ്ട് നശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.

 ആര്‍മി ഗ്രൂപ്പുകള്‍

ആര്‍മി ഗ്രൂപ്പുകള്‍

വ്യക്തിപരമായ ആക്രമണങ്ങളിലേക്കൊന്നും പോകാതിരിക്കണമെന്നും ഫുക്രു പറയുന്നു. ബിഗ് ബോസ് ഓരോ സീസണ്‍ നടക്കുന്ന സമയത്ത് ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആര്‍മി ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചാണ് ഇത്തരം ഫൈറ്റുകള്‍ നടക്കുന്നത്. പല താരങ്ങളുടെയും ആരാധകര്‍ മറ്റ് താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

ഫുക്രുവിന്റെ ഈ വീഡിയോ

ഫുക്രുവിന്റെ ഈ വീഡിയോ

ഇതേ കുറിച്ച് പല മത്സാര്‍ത്ഥികളും പുറത്തേക്ക് എത്തിയതിന് പിന്നാലെ തുറന്നുപറഞ്ഞിരുന്നു. ഈ സാഹചര്യമൊക്കെ കണക്കിലെടുത്താണ് ഫുക്രു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഫുക്രുവിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+