ഷോയിലെത്തിയ ആളെ ചാരിപ്പ് തട്ടിപ്പ് വീരനെന്ന് കുറേ പേർ കാച്ചുന്നു,പക്ഷേ ക്ലൈമാക്സിൽ തെറ്റിയെന്ന് കിടിലം ഫിറോസ്
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തനായ മത്സരിരാർത്ഥിയായിരുന്നു സാമൂഹ്യ പ്രവർത്തകൻ കൂടിയായ കിടിലം ഫിറോസ്. താൻ ഷോയിൽ വന്നത് തന്നെ അനാഥാലയം പണിയാൻ ആയിരുന്നുവെന്ന് കിടിലം പറഞ്ഞിരുന്നു. ഷോയിൽ വിജയിക്കാൻ സാധിച്ചില്ലേങ്കിലും പുറത്തിറങ്ങിയ പിന്നാലെ കിടിലം അനാഥാലയം എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി.ഇതിന്റെ വിശേഷങ്ങളെല്ലാം ഫിറോസ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‌റെ ഫാൻസുകാർ ചേർന്ന് ഒരു ചാരിറ്റി സംഘടന രൂപീകരിച്ചതിനെ കുറിച്ച് പറയുകയാണ് കിടിലം. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.

scene 1- ഒരാൾ ഒരു TV Show യിൽ പോകുന്നു .അയാളെ സപ്പോർട്ട് ചെയ്യാൻ കുറെയേറെപ്പേർ വന്നു ചേരുന്നു .Scene 2-അഹങ്കാരിയായ ,വീരവാദക്കാരനായ ,ഒരു ജോലിയും ചെയ്യാതെ ചുമ്മാ വിശ്രമിക്കുന്ന ,ഇഷ്ട താരങ്ങളെ പുകഴ്ത്താത്ത ,അച്ചടി ഭാഷ സംസാരിക്കുന്ന അയാളെ വെറുക്കുന്ന ഒരുപാടു പേർ സൃഷ്ടിക്കപ്പെടുന്നു .

Scene 3- അയാളൊരു ചാരിറ്റി തട്ടിപ്പു വീരനാണ് എന്ന് ഇഷ്ട താരങ്ങൾ സ്‌ക്രീനിൽ വച്ച് കാച്ചുന്നു .അയാൾക്കെതിരെ നിൽക്കുന്ന ,മറ്റു കുറേ പ്രിയതാരങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ അയാളെ സപ്പോർട് ചെയ്തുനിൽക്കുന്ന കൂട്ടായ്മയെ ചന്നം പിന്നം കളിയാക്കുന്നു .കുടുംബാംഗങ്ങളെ പോലും കടന്നാക്രമിക്കുന്നു .

Scene 4- ഗെയിം കഴിയുന്നു .അൽപസ്വൽപം അസ്വാരസ്യങ്ങൾ .അയാളിറങ്ങി സ്വപ്നങ്ങളുടെ പിറകെ പോകുന്നു - കേരളത്തിലെ ആദ്യ "സനാഥാലയം"പണിതുയർത്തുന്നു .പരസ്പര വിഷയങ്ങളൊക്കെ നേരിട്ടും അല്ലാതെയും മത്സരാർത്ഥികളും ,ആർമിക്കാരുമൊക്കെ പറഞ്ഞു തീർക്കുന്നു .ശുഭം .

(പക്ഷേ climax അതാണെന്ന് കരുതിയ ഒരുപാടു പേർക്ക് തെറ്റി !!കഥ അവിടെയാണ് ആരംഭിച്ചത് !!)
Climax - അയാളോടൊപ്പം നിന്ന് ,അയാൾക്കായി തെറിവിളി കേട്ട ,അധിക്ഷേപിക്കപ്പെട്ട ,കരഞ്ഞ ,മനസ് മരവിച്ചുപോയ ഒരു കൂട്ടം ചെറുപ്പക്കാർ VOICE OF KIDILAM എന്നൊരു ചാരിറ്റി ഓർഗനൈസേഷൻ രൂപീകരിക്കുന്നു !!VOK ന്റെ വാക്ക് എന്ന മുദ്രാവാക്യത്തെ അത് ചേർത്ത് പിടിക്കുന്നു !വൃദ്ധ സദനങ്ങളിൽ ഭക്ഷണം വിളമ്പുന്നു !
കഴിഞ്ഞില്ല ,ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു കൊച്ചു ഭൂമികയിൽ ജോസച്ചൻ എന്ന വലിയ മനുഷ്യൻ കാലങ്ങളായി വളർത്തുന്ന HIV ബാധിച്ച മിടുക്കരും മിടുക്കികളുമായ 44 മക്കളുടെ വിദ്യാഭ്യാസം VOK എന്ന കൂട്ടായ്മ ഏറ്റെടുക്കുന്നു !!!
അവഹേളിച്ചവരുടെ മുഖത്ത് നോക്കി ആ 44 HIV പോസിറ്റീവ് ആയ മക്കൾ നിഷ്കളങ്കമായി ചിരിക്കുന്നു !
ഒപ്പം താനെ സേർന്ത ഈ കൂട്ടവും !!
അത്രമേൽ പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ ,
എത്രയോ ചാരിതാർഥ്യത്തോടെയാണ് ഞാനാ വേദിയിൽ നിന്നത് എന്നറിയുമോ ?ആ നാല്പതിനാല് മക്കളുടെ വിദ്യാഭ്യാസ സഹായം ആദ്യം നൽകി ഉത്‌ഘാടനം ചെയ്തത് എന്റെ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളാണ് എന്നതുകൊണ്ട് മാത്രമല്ല .ഇത്രമേൽ അക്രമിക്കപ്പെട്ടിട്ടും നിങ്ങൾ പ്രവർത്തികമാക്കിയ ഈ നന്മ കണ്ടിട്ടാണ് !
Recommended Video

സ്നേഹം മാത്രം നിറഞ്ഞ കുറേ മനുഷ്യർ
ഇഷ്ടം മാത്രം നിറഞ്ഞ കുറേ കുരുന്നുകളുടെ വിദ്യാഭ്യാസത്തെ ഏറ്റെടുത്തിരിക്കുന്നു !!!!
ഒരു TV Show അതിന്റെ വഴിക്കു പോയിട്ടും
പോകാതെ എനിക്കൊപ്പം സഞ്ചരിച്ച ഒരു ജനത !!
ഒരു ലക്ഷം രൂപയോളം വരുന്ന പഠനോപകരണങ്ങളാണ് നമുക്കവിടെ എത്തിച്ചു നൽകാനായത് !!ഒരുപാട് അഭിമാനം VOK യുടെ ഓരോ അംഗങ്ങളോടും .അന്നുപറഞ്ഞത് ആവർത്തിക്കുന്നു .മരിക്കുവോളം നമ്മൾ ഒരുമിച്ചുണ്ടാകും .എനിക്ക് നിങ്ങളും നിങ്ങൾക്ക് ഞാനും എന്ന നിലയിലല്ല !നിങ്ങൾക്കൊപ്പം ഞാനും ഒരുമിച്ചു സമൂഹത്തോടൊപ്പം എന്ന നിലയിൽ !!!!
ഇനിയുമിനിയും ഒരുപാടൊരുപാട് നന്മകൾ ചെയ്യാൻ !!!ഒറ്റക്കെട്ടായി നമ്മൾ ! VOK!!!


Click it and Unblock the Notifications