ബിഗ് ബോസിൽ വീടില്ലെന്ന് പറഞ്ഞ് അയാള്‍ കരഞ്ഞില്ല, ആരോടും പരാതി പറഞ്ഞില്ല; വൈറലായി ആരാധകന്റെ കുറിപ്പ്
ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണില്‍ ഏറ്റവും ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. റേഡിയോ ജോക്കി കൂടിയായിരുന്ന കിടിലം ഫിറോസ് വിജയി വരെ ആകാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്നു. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന് ഫൈനല്‍ ഫൈവില്‍ പോലും എത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ആറാം സ്ഥാനമായിരുന്നു ഫിറോസിന് ലഭിച്ചത്.
ബിഗ് ബോസില്‍ മത്സരിക്കുമ്പോള്‍ തന്നെ ഫിറോസ് തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. ഒരു അനാഥാലയം എന്ന ആഗ്രഹം സഫലീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് ഫിറോസ് പലപ്പോഴായും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കിടിലം ഫിറോസ്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന ഏറ്റവും അര്‍ഹരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ പോരാളികളെ കണ്ടെത്തുകയും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മനോഹരമായ അന്തരീക്ഷത്തില്‍ സൗജന്യ താമസവും സൗജന്യ ഭക്ഷണവും നല്‍കുക എന്ന സ്വപ്ന പദ്ധതിക്കാണ് കിടിലം ഫിറോസ് തുടക്കമിട്ടിരിക്കുന്നത്. സനാഥാലയം എന്ന് പേരിട്ടിരിക്കുന്ന വീട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് താരങ്ങളും സിനിമ താരങ്ങളും എത്തിയിരുന്നു.

സനാഥനാലയത്തിലെ വീല്‍ചെയര്‍ ഫ്രെണ്ട്‌ലി പാര്‍ക്ക്, വില്‍ചെയര്‍ ഫ്രെണ്ട്‌ലി പൂള്‍ എന്നിവ സിനിമ താരങ്ങളായ നോബി മാര്‍ക്കോസും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ബിഗ് ബോസ് താരങ്ങളായ അഡോണിയും സനാഥാലയത്തിലേക്ക് എത്തിയിരുന്നു. മാനസീക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കായി സൗജന്യമായി കൗണ്‍സിലിങ് നല്‍കുന്ന കൂട് എന്നൊരു ടീമിനെയും ഫിറോസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഫിറോസ് ഇപ്പോള്‍. ഫിറോസിനെ അഭിന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫിറോസിനെ അഭിനന്ദിച്ച് ഒരാള്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ഫിറോസിന് സപ്പോര്‍ട്ട് ചെയ്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടകം. ഫിറോസ് ഈ പോസ്റ്റ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആ വൈറല്‍ കുറിപ്പ് ഇങ്ങനെ,

പച്ചയായ മനുഷ്യന്‍ ഫിറോസ് എ അസീസ്...ഒരിടത്ത് ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു...ഒരു പച്ചയായ മനുഷ്യന്‍...! സന്തോഷം വരുമ്പോള്‍ ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും, ദേഷ്യം വരുമ്പോള്‍ ദേഷ്യപെടുകയും ചെയ്യുന്ന ഒരു കിടിലം കക്ഷി! അതേടോ ഞങ്ങടെ ഇക്ക തന്നെ ഫിറോസ് ഇക്ക! ഒരുപാട് സ്വപ്നങ്ങള്‍ ഇക്ക നെയ്തുകൂട്ടിയിരുന്നു ! അത് പക്ഷെ തനിക്കു വേണ്ടിയോ തന്റെ ചുറ്റും കൂടിയവര്‍ക്കു വേണ്ടിയോ മാത്രം അല്ലായിരുന്നു!

വിധിയുടെ വിളയാട്ടത്താല്‍ അനാഥരാക്കപ്പെട്ട ഒരുപാട് പേരെ സനാഥരാക്കാനും, ക്യാന്‍സറിനോട് പൊരുതുന്ന ഒരുപാട് പോരാളികളുടെ ചിറകിന് ഊര്‍ജം പകരുവാനുമായിരുന്നു ! പക്ഷെ ഞങ്ങടെ പൊന്നിക്ക അറിഞ്ഞില്ല അങ്ങേര് പോകുന്ന ബിഗ് ബോസ് സീസണ്‍ 3 പ്ലാറ്റ്‌ഫോം ഒരിക്കലും തന്റെ ജീവിതത്തിലെ തീപ്താനുഭവങ്ങളെ ഉള്ളിലൊതുക്കി, സ്വപ്നങ്ങളെ വിളിച്ചുപറഞ്ഞു യഥാര്‍ത്തികമായ ജീവിതം നടത്തുന്നവന്റെ ഇടം അല്ലാന്നു !

അതിനാല്‍ തന്നെ ആവശ്യത്തിലേറെ ഹേറ്റേഴ്‌സിനെ ഇക്ക വാരികൂട്ടി ! കാരണം സത്യം പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ ? ഒരാളുടെ ജീവിതഭിലാഷം തന്നെ ആശരണര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും വേണ്ടി ജീവിക്കുക എന്നതാണ് എന്ന് പറഞ്ഞാല്‍ വിശ്വാസിക്കില്ല ! കാരണം ഒരു ബല്ലാത്ത ജാതി മനുഷ്യനാടോ അങ്ങേര്! ഷോയുടെ ഉള്ളില്‍ പോലും വീടില്ല, എന്നോന്നും പറഞ്ഞ് അയാള്‍ കരഞ്ഞിട്ടില്ല ആരോടും പരാതിയും പറഞ്ഞിട്ടില്ല !

അന്നും ഇന്നും അയാളുടെ മനസ്സില്‍ ഒരൊറ്റ ലക്ഷ്യം മാത്രം! സനാഥാലയം! ബിഗ് ബോസ്സില്‍ പോകുന്നതിന് തൊട്ട് മുന്‍പ് അമ്മക്കിളിക്കൂട്ടിലെ ഇന്ദിരാമ്മയുമായി സംസാരിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടതാണ് ഒരു സനാഥാലയം നിര്‍മിക്കുക എന്നത്! അനാഥരെ സനാഥരാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളു ആ മനുഷ്യന്റെ മനസ്സില്‍! അതൊക്കെ പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ക്ക് ഏട തിരിയാനാണ്... ഞമ്മക്ക് ഈട ബേണ്ട സാധനം കരച്ചിലും പിഴിച്ചലും അല്ലെ.

അങ്ങനെ ഉള്ളവരെയേ ചാനലുകാര്‍ സപ്പോര്‍ട്ട് ചെയ്യൂ, കാരണം എത്ര തന്നെ റിയാലിറ്റി ആണെന്ന് പറഞ്ഞാലും റേറ്റിംഗ് മുഖ്യം ബിഗിലെ! റേറ്റിംഗ് കൂട്ടാന്‍ വേണ്ടി എന്ത് ചീപ്പ് ഷോ കളിക്കുന്നവരെയും ചാനല്‍ സപ്പോര്‍ട്ട് ചെയ്യും ! കാലാ കാലങ്ങളായി തുടര്‍ന്നു വരുന്ന മലയാള സീരിയല്‍ സങ്കല്‍പ്പങ്ങളാണ് ഇതില്‍ മുഖ്യമായും സ്വാധീനിക്കുന്നത് ! എത്രയധികം വെറുപ്പീര് ഉണ്ടായാലും നമ്മളുണ്ട് ഇക്കാ ഇങ്ങളെ കൂടെ ഇക്കയുടെ സ്വന്തം താനാ സേര്‍ന്ത കൂട്ടം. ഇക്കയ്ക്കു ഫ്‌ലാറ്റ് കിട്ടിയില്ല ! ഫൈനല്‍ ഫൈവ് തൊടാന്‍ കഴിഞ്ഞില്ല !

പക്ഷെ അങ്ങേര് തോട്ടത് നമ്മളെ ഒരുപാട് പേരുടെ ഹൃദയത്തിലാണ്! സ്വന്തമായി വീടില്ലാത്ത ഇക്ക വീട് പണിഞ്ഞു ! അത് ഇക്കയ്ക്കല്ല അനാഥരായവര്‍ക്കും അശരണര്‍ക്കും വേണ്ടിയാണ് ! നമ്മളെ വിഒകെ കുടുംബം മുഴുവന്‍ അഭിമാനിക്കുന്നു ഇക്കാ. ഇക്കയെ സപ്പോര്‍ട്ട് ചെയ്തതിലും ഇക്കയുടെ പിള്ളേരായി നിലനില്‍ക്കുന്നതിലും ! അഭിമാനവുമുണ്ട് അതിലേറെ സ്‌നേഹവും ഇക്കാ.

അതേസമയം, ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫിറോസ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, മനുഷ്യ സ്നേഹി. ദൈവത്തിന്റെ പ്രതിരൂപം. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. ഒരുപാട് സ്‌നേഹം. എനിക്ക് ഒരു വീട് എന്നതിനേക്കാള്‍ വലിയ സ്വപ്നം പണിത ആളാണ്. ഒരുപാട് ഇഷ്ടം. നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നൊക്കെയാണ് ആരാധകര്‍ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്ന കമന്റുകള്‍.


Click it and Unblock the Notifications