Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ ഗൃഹപ്രവേശ ചടങ്ങിന് വിളിക്കാതെ മനപ്പൂർവ്വം ഒഴിവാക്കി? ആരോപണങ്ങൾക്ക് മറുപടിയുമായി കുട്ടി അഖിൽ

ബിഗ് ബോസ് താരം കൂടിയായ കുട്ടി അഖിലിൻറെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു കഴിഞ്ഞ ദിവസം. സൂരജും സുചിത്രയും റിയാസുമടക്കം പല ബിഗ് ബോസ് താരങ്ങളും ചടങ്ങിന് എത്തിയിരുന്നു. ചടങ്ങ് ബിഗ് ബോസ് താരങ്ങൾ എല്ലാം ചേർന്ന് വൻ ആഘോഷമാക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ചിത്രങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു.

എന്നാൽ ചിത്രങ്ങൾ വൈറലായതോടെ പലരും ചോദിച്ചത് ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനെ അഖിൽ പരിപാടിക്ക് ക്ഷണിച്ചില്ലേയെന്നതായിരുന്നു. താരത്തെ മനപ്പൂർവ്വം ഒഴിവാക്കിയതാണോയന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നൽകുകയാണ് കുട്ടി അഖിൽ. ബിഹൈന്റ്വവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കുട്ടി അഖിലിന്റെ പ്രതികരണം വായിക്കാം

 kutty-akhil-robin

റോബിന്റെ ഒരു നമ്പർ എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.അവൻ പുറത്തായി കുറച്ച് ദിവസം കഴിഞ്ഞപ്പോളാണ് ഞാൻ പുറത്താകുന്നത്. പുറത്ത് വന്നപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. ആ നമ്പറിൽ വാട്സ് ആപ്പും ഉണ്ടായിരുന്നു. ആ നമ്പറിൽ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് പറയാൻ ഞാൻ റോബിനെ വിളിച്ചിരുന്നു.എന്നാൽ ആ നമ്പർ നിലവിൽ ഇല്ല.

ഇപ്പോൾ ഒരുപാട് പേര് പറയുന്നുണ്ട്, ഞാൻ റോബിനെ വിളിച്ചില്ല, ബിഗ് ബോസിൽ നിന്നും എല്ലാവരും എത്തി റോബിൻ മാത്രം ഉണ്ടായിരുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് കേട്ടത്. ഞാൻ വിളിച്ചുവെന്നത് സത്യമാണ്. പക്ഷേ കിട്ടിയില്ല. റോബിനൊക്കെ നമ്മളോടുള്ള സമീപനം എന്താണെന്നൊന്നും നമ്മുക്ക് അറിയില്ല.

ഞാൻ ഗൃഹപ്രവേശത്തിന് വിളിച്ചവരിൽ പലരും വന്നിരുന്നു. വരാതിരുന്നവർ അവരുടെ സാഹചര്യം കൊണ്ടാണ് വരാതിരുന്നത്. അല്ലാതെ വേറെ കുറെ പേരെയൊക്കെ വിളിച്ചപ്പോ ചിലർ നമ്മളോട് താത്പര്യമില്ലാത്ത പോലെ പെരുമാറി. റോബിനെ വിളിക്കുമ്പോഴും അങ്ങനെ ഉണ്ടാകുമോയെന്ന ചിന്ത ഉണ്ടായിരുന്നു.

akhil2

എന്റെ മനസിൽ റോബിനെ അവസാനമായി കണ്ടൊരു ചിത്രമുണ്ട്. ഇപ്പോൾ നിരവധി വിവാദങ്ങളൊക്കെ ഉണ്ടായതിനാൽ ഏത് മൂഡിലാണ് റോബിൻ എന്നൊന്നും നമ്മുക്ക് അറിയില്ല. ആ സമയത്ത് റോബിനെ വിളിച്ച് സമാധാനിപ്പിക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല. അത് കോൺടാക്ട് ഇല്ലാത്തത് കൊണ്ട് മാത്രമാണ്. റോബിൻ എന്നെയോ ഞാൻ റോബിനെയോ വിളിക്കാറില്ല.

റോബിൻ നമ്മളിൽ ആരുമായും അധികം കോൺടാക്ട് ഇല്ല. ലക്ഷ്മിചേച്ചിയുമായും ബ്ലസ്ലിയുമായും അല്ലാതെ മറ്റാരുമായും കോൺടാക്ട് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് റോബിൻ വന്നത് കൊണ്ടോ വരാതിരുന്നത് കൊണ്ടോ പറയാൻ ഒന്നും ഇല്ല, കോൺടാക്ട് ഇല്ലാത്തത് കൊണ്ടാണ് വിളിക്കാത്തത്', അഖിൽ പറഞ്ഞു.

'ബിഗ് ബോസ് കഴിഞ്ഞ് വന്ന് ഞാൻ ആദ്യം പോയത് ബഹറിനിലേക്കാണ്, ഒരു ഷോയ്ക്ക് വേണ്ടി. അത് കഴിഞ്ഞും പോയി. ബിഗ് ബോസിലേക്ക് വലിയ സ്റ്റാർഡം ഉള്ള ആളുകൾ വരാറുണ്ട്. പക്ഷേ ഞാനൊന്നും അങ്ങനെയല്ല. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് എന്നെ പലർക്കും അറിയുക പോലുമില്ലായിരുന്നു.

ബിഗ് ബോസിൽ വന്നപ്പോൾ നമ്മളെ അറിയാത്ത ഒരു ഓഡിയൻസിന് കൂടി നമ്മളെ അറിയാമെന്നായി. പരിപാടികൾ കൂടുതൽ കിട്ടി തുടങ്ങി, കൂടുതൽ പൈസ കിട്ടി തുടങ്ങി. ഈ വീട് എന്നത് എന്റെ സ്വപ്നം ആയിരുന്നു. എന്റെ അധ്വാനത്തിൽ ഒരു വീട് ഉണ്ടാക്കണമെന്ന് ആഗ്രഹമായിരുന്നു.

വിവാദങ്ങൾ ഞാൻ മൈന്റ് ചെയ്യാറില്ല. വീടായി ,കാറായി ഇനി വിവാഹം വേണ്ടേയെന്നാണ് ചിലർ ചോദിച്ചു. എന്തായാലും അടുത്തൊന്നും ഇല്ല. ഒരുപാട് സ്വപ്നങ്ങൾ നേടിയെടുക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് മാത്രമേ എന്തായാലും വിവാഹമുള്ളൂ', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+