Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് ആ യുവാവിനെ പച്ചക്ക് തെറിവിളിച്ചു: സംസ്കാര സമ്പന്നന്‍ ഇങ്ങനെ ചെയ്യാമോ? തിരക്കഥാകൃത്ത് ലേഖ

ദില്‍ഷയുടെ ട്രേഡിങ് പ്രമോഷന്‍ വീഡിയോയ്ക്ക് പിന്നാലെ ഇപ്പോള്‍ ബിഗ് ബോസ് ലോകത്ത് സജീവ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത് റിയാസ് സലീമിന്റെ പ്രസ്താവനകളും പ്രതികരണങ്ങളുമാണ്. റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധു ആരതിപൊടിയെക്കുറിച്ചുളള റിയാസ് സലീമിന്റെ പ്രതികരണമായിരുന്നു എല്ലാത്തിന്റയും തുടക്കം. സംഭവത്തില്‍ റിയാസ് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹത്തിനെതിരേയുള്ള വിമർശനം ശക്തമാണ്.

അത്തരത്തില്‍ വിമർശനം ഉന്നയിച്ച വ്യക്തിയെ റിയാസ് തെറിവിളിച്ചതും കൂടുതല്‍ വിവാദമായി. ഇപ്പോഴിതാ സംഭവത്തില്‍ റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവും ഉയർത്തുകയാണ് തിരക്കഥാകൃത്ത് ലേഖ അംബുജാക്ഷന്‍. അവരുടെ വാക്കുകളിലേക്ക്...

ഒരു മനുഷ്യന്‍ തന്റെ നല്ല നടപ്പിലൂടെ

ഒരു മനുഷ്യന്‍ തന്റെ നല്ല നടപ്പിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്റെ ആഗ്രങ്ങള്‍ നിറവേറ്റാന്‍ വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ബഹുദൂരം മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് നാട്ടുകാരെ പച്ചക്ക് തെറിവിളിച്ചും മാനവും മര്യാദയുമായി ജീവിച്ച് പോവുന്ന പെണ്‍കുട്ടികളെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചും കരിവാരിതേക്കാനും ശ്രമിച്ച് ഒടുവില്‍ നാട്ടുകാരുടെ കയ്യില്‍ നിന്നുള്ള കരി ഓയില്‍ മുഴുവനും തന്റെ തലയിലേക്ക് സ്വയം ഒഴിച്ച് ഞെളിഞ്ഞ് നിന്ന് ലോകോത്തര ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുകയാണ് രാജാധിരാജന്‍ റിയാസ്.

റിയാസിന്റെ ഇന്‍സ്റ്റഗ്രാമിലെ കമന്റ് വിഷയം

റിയാസിന്റെ ഇന്‍സ്റ്റഗ്രാമിലെ കമന്റ് വിഷയം ചർച്ചയായത് ഇന്നാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. കഴുമരത്തില്‍ തൂങ്ങി മരിച്ചവന്റെ മകനെ എന്ന തെറിയാണ് അദ്ദേഹം വിളിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ അതുക്കും മേലെ എന്തോ തെറിയാണ് ഇതെന്ന് ഇപ്പോള്‍ ചിലർ പറഞ്ഞ് മനസ്സിലായി. ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കേണ്ട ആവശ്യം ദൈവത്തിന്റെ സഹായത്താല്‍ ഇന്നുവരെ എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്റെ അർത്ഥവും എനിക്കറിയില്ല.

ചില സാഹചര്യത്തില്‍ സാധാരണക്കാർ വരെ തെറി

വ്യഭിജാര രീതിയുള്ള അർത്ഥമാണ് റിയാസിന്റെ തെറിവിളിക്കുള്ളതെന്ന് സമ്മർമീഡിയ പറഞ്ഞ് മനസ്സിലായി. 90 ശതമാനം ആളുകളും തെറിവിളിക്കുന്നവരായിരിക്കും. ആളുകള്‍ പലവിധത്തിലാണല്ലോ. ചില സാഹചര്യത്തില്‍ സാധാരണക്കാർ വരെ തെറി വിളിച്ചുപോവാറുണ്ട്. ഇവിടെ സഭ്യമായ ഭാഷയില്‍ കമന്റിട്ട യുവാവിനെയാണ് റിയാസ് പച്ചക്ക് തെറിവിളിച്ചത്.

Vastu Tips For Home: നിങ്ങള്‍ക്കും സമ്പന്നനാവാന്‍ സാധിക്കും; ഈ മാറ്റം വീട്ടില്‍ നിന്നും തുടങ്ങണം

ഈ ഒരു വിഷയം അറിഞ്ഞപ്പോള്‍

ഈ ഒരു വിഷയം അറിഞ്ഞപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാമിലേക്ക് പോയപ്പോള്‍ റിയാസിനെ വിമർശിക്കുന്ന, അല്ലെങ്കില്‍ തെറിയഭിഷേകം നടത്തുന്ന ഒരുപാട് കമന്റുകളാണ്. റിയാസിന്റെ ഭാഷയില്‍ ഇവരൊക്കെ ടോക്സിക്കാണ്. അതുകൊണ്ട് തന്നെ നമുക്ക് അതൊക്കെ അങ്ങ് ക്ഷമിച്ച് കളയാം. എന്നാല്‍ ഒട്ടും ടോക്സിക്ക് അല്ലാത്ത, സകലകലാ വല്ലഭനും സാമൂഹ്യ പരിഷ്കർത്താവും സാമൂഹ്യ നായകനുമായ റിയാസ് പച്ചക്ക് ഇങ്ങനെ തെറിവിളിക്കാമോ എന്നുള്ളത് എല്ലാവരും ചിന്തിച്ച് നോക്കേണ്ടതാണ്. അത് ശരിയാണെന്ന് റിയാസിന് തോന്നുന്നുണ്ടോ.

എന്റെ അഭിപ്രായപ്പത്തില്‍ ഇത് തീരെ ശരിയല്ല

എന്റെ അഭിപ്രായപ്പത്തില്‍ ഇത് തീരെ ശരിയല്ല. ഇദ്ദേഹത്തെപോലെ അറിയപ്പെടുന്ന ആള്‍ക്കാർ ഇങ്ങനെ പറയാമോ. റിയാസിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ആള്‍ക്കാർക്ക് ഇതൊന്നും അത്ര ദഹിക്കില്ല. അതിനിടയില്‍ തന്നെ എല്ലാവരും വന്ന് എന്തിനാണ് റിയാസിനെ കുറ്റം പറയുന്നതെന്ന രീതിയിലുള്ള കമന്റ് കണ്ടിരുന്നു. റിയാസിനോടുള്ള ചോദ്യത്തിനുള്ള മറുപടിയല്ലേ പറഞ്ഞിരിക്കുന്നത്. റോബിനുമായുള്ള അഭിമുഖത്തില്‍ വന്നതുകൊണ്ടല്ലേ അവള്‍ ഫേമസ് ആയതെന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ചോദ്യം.

അവള്‍ കഴിവില്ലാത്ത കുട്ടിയാണെന്ന് അർത്ഥമില്ലാലോ

അതൊക്കെ സത്യമാണ്. എന്ന് കരുതി, അവള്‍ കഴിവില്ലാത്ത കുട്ടിയാണെന്ന് അർത്ഥമില്ലാലോ. ഇന്ത്യക്ക് അകത്തും പുറത്തും ബിസിനസ് ചെയ്യുന്ന കഴിവുള്ള ഒരു വ്യക്തി തന്നെയാണ് അവർ. അവളെ ഒരു കഴിവും ഇല്ലാത്ത കുട്ടിയെന്ന് വിശേഷിപ്പിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് റിയാസിനെ ആളുകള്‍ വളഞ്ഞിട്ട് കരിഓയില്‍ ഒഴിച്ചത്. റിയാസ് ഉപയോഗിച്ച വാക്കുകളും സംസാരിച്ച രീതിയിലുമൊക്കെയാണ് ആളുകള്‍ക്ക് വേദനിച്ചതെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+