'നിന്റെ കെട്ട്യോളുടെ പടം ഉള്ളതുകൊണ്ടാണോ': അധിക്ഷേപിച്ചയാള്‍ക്ക് വീണ്ടും റിയാസിന്റെ തെറിവിളി
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്റെ ഭാവി വധുവും നടിയുമായ ആരതി പൊടിയെക്കുറിച്ചുള്ള വിവാദ പരാമർശത്തില്‍ റിയാസ് സലീം മാപ്പ് പറഞ്ഞുകൊണ്ട് നേരത്തെ രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ റിയാസ് ഉയർത്തുന്ന ഫെമിനിസ്റ്റ് നിലപാടുകളെയൊക്കെ ചോദ്യം ചെയ്തുകൊണ്ട് ബ്ലെസ്ലീ ഉള്‍പ്പടേയുള്ളവർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും റോബിനോ ആരതിയോ പ്രതികരണത്തിന് തയ്യാറായിരുന്നില്ല.
ഇതേസമയം തന്നെയാണ് റിയാസും ചില ആരാധകരും തമ്മിലുള്ള സംഘർഷങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത്. ഇത്തരത്തില്‍ തന്നെ വിമർശിച്ച ഒരു ആരാധകനെ റിയാസ് തെറിവിളിച്ചെന്ന് വ്യക്തമാക്കുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ സജീവ ചർച്ചാ വിഷയമാവുന്നത്. സീക്രട്ട് ഏജന്റെന്ന യൂട്യൂബ് ചാനലാണ് ഈ ഓഡിയോ പുറത്ത് വിടുന്നത്.

'ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്ന ഭേതം വല്ല തൊഴിലുറപ്പിനും പോകടെയ്' എന്ന ഒരു കമന്റ് ആഷിഫ് റഷീദ് എന്നയാള്‍ റിയാസ് സലീമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പങ്കുവെച്ചിരുന്നു. ആരതി പൊടി വിഷയം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇത്തരമൊരു കമന്റ്.

അല്‍പം തെറി കലർന്നുള്ള ഒരുമറുപടിയായിരുന്നു അന്ന് താരം ഈ കമന്റിന് നല്‍കിയത്. 'ഹേയ് ആഷിഫ്! ഞാൻ ഇപ്പോൾ എല്ലാ മാസവും നിങ്ങളെക്കാളും നിങ്ങളുടെ കുടുംബത്തേക്കാളും കൂടുതൽ സമ്പാദിക്കുന്നു, എന്നെയും എന്റെ കുടുംബത്തെയും ഞാൻ നന്നായി നോക്കുന്നു. കേട്ടോഡാ കഴുവേറി മോനേ'-എന്നായിരുന്നു റിയാസിന്റെ മറുപടി.

ഇതിന് പിന്നാലെ റിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു. ചിലരാവട്ടെ ആഷിഫ് റഷീദിന്റെ കുടുംബത്തേയും മക്കളേയും അധിക്ഷേപിക്കുന്ന രീതിയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചിലർ രംഗത്ത് വന്നിരുന്നു. ഇത് ആരുടെ ആരാധകരാണെന്നുള്ളത് വ്യക്തമല്ലെങ്കിലു വളരെ മോശപ്പെട്ട രീതിയിലുള്ള കമന്റുകളായിരുന്നു അധികവും.
Hair Care: മുടി പട്ടുപോലെ തിളങ്ങണോ; കറ്റാർവാഴ മാത്രമല്ല, പഴവും കാട്ടും അത്ഭുതം

ഇതിന് പിന്നാലെയാണ് റിയാസ് സലീം ആഷിഫ് റഷീദിന് അയച്ച ഒരു ഓഡിയോയുമായി സീക്രട്ടറ്റ് ഏജന്റ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായി മുന്നോട്ട് വരുന്നത്. ഓഡിയോ പബ്ലിക്ക് ആക്കാമെന്ന് ആഷിഫ് റഷീദ് വ്യക്തമാക്കിയതിനാലാണ് ഈ ഓഡിയോ ഇവിടെ പ്ലേ ചെയ്യുന്നത്. ഞങ്ങള്‍ ഇത് പുറത്ത് വിട്ടില്ലെങ്കില്‍ വേറെ ആരെങ്കിലും ഇത് പുറത്തുവിടാമെന്നും സായി പറയുന്നു.

രണ്ട് ഓഡിയോകളാണ് ആഷിഫ് റഷീദിന് റിയാസ് അയച്ചുവെന്ന് പറയപ്പെടുന്നത്. ആദ്യ ഓഡിയോയില്‍ 'നീയും നിന്റെ വാപ്പായും ഉമ്മായും കെട്ടിയോളും ഒരുമാസം ഉണ്ടാക്കുന്നതിനേക്കാളും പണം റിയാസ് ഒരുമാസം ഉണ്ടാക്കുന്നുണ്ട്. എനിക്ക് വരുമാനം ഉള്ളതിനാല്‍ ഞാന്‍ ചിലവേറിയ സാധനങ്ങള്‍ ഉപയോഗിക്കുന്നു. ഇനി ഒരു പ്രാവശ്യം കൂടി എന്റെ ഉമ്മാനെ പറഞ്ഞാല്‍.. നീ നിന്റെ അക്കൌണ്ട് പെട്ടെന്ന് പ്രൈവറ്റ് ആക്കിയത് എന്തുകൊണ്ടോ. നിന്റെ കെട്ടിയോളുടേയോ ആരുടെയോ പടം അവിടെ ഉള്ളതുകൊണ്ടാണോ അങ്ങനെ ചെയ്ത്. എന്റെ മാതാപിതാക്കളുടെ മുഖം കാണുന്നത് കൊണ്ട് എന്ത് പറയാമെന്നാണോ .. (തെറിവിളി)- എന്നാണ് റിയാസ് പറയുന്നത്.

ദയവായി ആ കമന്റ് ഡിലീറ്റ് ചെയ്യരുത്. നിന്റെ ചിത്രം സഹിതം ഒരു സ്റ്റോറി ചെയ്യാന്‍ താല്‍പര്യപ്പെടുന്നു. നിന്റെ പ്രൊഫൈലില്‍ ആരുടെയൊക്കെ പടങ്ങളുണ്ടായിരുന്നോ അതെല്ലാം ഞാന്‍ സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്. അതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യും. അത്യാവശ്യമായി വേണ്ടത് വല്ലതുമുണ്ടേല്‍ ഡീലീറ്റ് ചെയ്തോ- എന്നാണ് രണ്ടാമതായി റിയാസ് സലീം അയച്ച ഓഡിയോ.

അതേസമയം, ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലേയും രണ്ട് പക്ഷത്തും ആളുണ്ടെന്നതാണ് ശ്രദ്ധേയം. ഇത്തരത്തില്‍ അപവാദ കമന്റുകള്‍ ഇടുന്നവർക്ക് ഇതേ രീതിയില്‍ മറുപടി നല്‍കണമെന്നാണ് റിയാസിനെ പിന്തുണച്ചുകൊണ്ട് ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. ആരേയും എന്തും പറയാമെന്ന് വിചാരിക്കുന്നവർക്ക് ഇതൊരു പാഠമാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.

റിയാസ് സലീം എന്ന വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം വന്നതാണ് പലരേയും അത്ഭുപ്പെടുത്തുന്നത്. നമ്മളെ പ്രകോപിപ്പിക്കാന്‍ പലരുമുണ്ടാവുമെങ്കിലും അതിനെ അതേ രീതിയില്‍ നേരിട്ടാല്‍ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് അവർ ചോദിക്കുന്നത്. മറ്റു ചിലരാവട്ടെ റിയാസ് സലീമിന്റെ തെറിവിളി എന്ന രീതിയില്‍ ഇത് ആഘോഷമാക്കുകുയം ചെയ്യുന്നുണ്ട്. വിഷയത്തില്‍ റിയാസ് സലീമിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications